സഹജീവികളോടുള്ള കരുതലിനോടെ‍ാപ്പം ലോകത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയും നീതിപീഠത്തിന്റെ അടിസ്ഥാനമുദ്രകൾതന്നെ. നമ്മുടെ പരിസ്ഥിതിയെ മാനിക്കേണ്ടതും പോറലേൽക്കാതെ പരിപാലിക്കേണ്ടതും ഈ ദർശനത്തിന്റെ കാതലാണ്. അതുകെ‍ാണ്ടുതന്നെ, പ്രകൃതിയെ മറന്നുള്ള ടൂറിസം പദ്ധതികളും മനുഷ്യത്വം മറന്നുള്ള നിർമിതബുദ്ധി വികസനവുമെല്ലാം ആപത്തിലേക്കു നയിക്കുമെന്ന സന്ദേശം ശക്തമായി ഉയർത്തിയ കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ (ക്ലിയ) രാജ്യാന്തര സമ്മേളനം ശ്രദ്ധേയമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസ്ഥിരവികസനം, ടൂറിസം, ഗതാഗതം, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികമുന്നേറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സങ്കീർണമാകുന്ന നിയമവ്യവസ്ഥകളും സംബന്ധിച്ച ചർച്ചകളും പരിഹാരം തേടലുമായിരുന്നു കോട്ടയം കുമരകത്തു ഞായറാഴ്ച സമാപിച്ച സമ്മേളനത്തിന്റെ ലക്ഷ്യം.

ADVERTISEMENT

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും നിയമരംഗത്തെ വിദഗ്ധരും അക്കാദമിക് സമൂഹവും മലേഷ്യ, ശ്രീലങ്ക, നേപ്പാൾ, സെയ്ഷൽസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ജഡ്ജിമാരും കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള സാങ്കേതികവിദഗ്ധരും പങ്കെടുത്ത സമ്മേളനത്തിന്റെ വിഷയം: ‘നിയമവും സാങ്കേതികവിദ്യയും: സുസ്ഥിരമായ ഗതാഗത, വിനോദസഞ്ചാര, സാങ്കേതിക കണ്ടെത്തലുകൾ’. കാലോചിതമായ ഈ വിഷയത്തെ നിയമവ്യവസ്ഥകളുടെ ആധാരശിലയിൽനിന്നുകെ‍ാണ്ട് ബഹുതലങ്ങളിൽ ചർച്ചചെയ്യാൻ സമ്മേളനത്തിനാവുകയും ചെയ്തു.

ഉത്തരാഖണ്ഡിൽ നടന്ന മലയിടിച്ചിലും വയനാട് ദുരന്തവുമെല്ലാം വിരൽചൂണ്ടുന്നത് പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യത്തിലേക്കാണെന്ന് ഉദ്ഘാടകനായ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. നാട്ടുകാർക്കു പങ്കാളിത്തം നൽകി അവർക്കുകൂടി വരുമാന‌ം ലഭിക്കുന്ന രീതിയിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കണമെന്നും ജസ്റ്റിസ് ഗവായ് പറയുകയുണ്ടായി. മനുഷ്യനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നീതിന്യായ വ്യവസ്ഥ, നിയമനിർമാണ വ്യവസ്ഥ, ഉദ്യോഗസ്ഥ മേഖല എന്നിവ കൈകോർത്തു നീങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

ജലഗതാഗതത്തിനും ഉത്തരവാദിത്ത ടൂറിസത്തിനും സമഗ്രമായ നിയമങ്ങളുണ്ടാകണമെന്നത് അടക്കം ഒൻപതിന പ്രഖ്യാപനങ്ങളുമായാണ് ക്ലിയ രാജ്യാന്തര സമ്മേളനം സമാപിച്ചത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വാട്ടർ മെട്രോ നടത്തുന്നതിനു കൃത്യമായ നിയമനിർമാണം നടത്തണമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാകുന്നു. ജലഗതാഗതത്തിൽ സുരക്ഷ, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തണം. 

പ്രാദേശിക ജനസമൂഹത്തെ ഉൾപ്പെടുത്തിയുള്ള ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനായി നിയമപരവും നയപരവുമായ ഘടനയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം സങ്കീർണ പ്രശ്നമാണെന്നതിനാൽ ബഫർ സോണുകളിൽ താമസിക്കുന്നവരെ ഇക്കോ ടൂറിസത്തിന്റെയും മറ്റും പ്രധാന കണ്ണികളാക്കണമെന്ന നിർദേശം കാലികപ്രസക്തിയുള്ളതാണ്. 

ADVERTISEMENT

പരിസ്ഥിതിടൂറിസത്തെ പുനർനിർവചിക്കേണ്ടതുണ്ട്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും നിയമ ചട്ടക്കൂടുകൾക്കുള്ളിൽ ധാർമിക പരിഗണനയുടെ ആവശ്യകത സമ്മേളനം ഊന്നിപ്പറയുന്നു. അതിവേഗം മാറിക്കെ‍ാണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിയമവിദ്യാഭ്യാസം പരിഷ്കരിക്കണമെന്നും കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾവഴി നിയമമേഖല കൂടുതൽ ശക്തിപ്പെടുത്തുകയും സുതാര്യമാക്കുകയും വേണം.

മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ മാനിക്കുന്ന ചിന്താധാരയാണ് കുമരകത്തു തെളിഞ്ഞത്. ഈ സമ്മേളനത്തിന്റെ ഫലശ്രുതി തീരുമാനിക്കേണ്ടതു കാലംതന്നെ. കാരണം, വരുംകാലത്തിന്റെ പ്രശ്നങ്ങൾ കൂടിയാണല്ലോ വരുംതലമുറകൾക്കുവേണ്ടിക്കൂടി അവർ ആഴത്തിലും പരപ്പിലും ചർച്ചചെയ്തത്.

English Summary:

Editorial about CLEA event