സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങൾ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതൽക്കൂട്ടായ സ്ഥാപനത്തിൽനിന്നു വഴിവിട്ട പല ഇടപാടുകളിലായി

സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങൾ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതൽക്കൂട്ടായ സ്ഥാപനത്തിൽനിന്നു വഴിവിട്ട പല ഇടപാടുകളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങൾ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതൽക്കൂട്ടായ സ്ഥാപനത്തിൽനിന്നു വഴിവിട്ട പല ഇടപാടുകളിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന വ്യവസായവകുപ്പിനു കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) നിന്നു പുറത്തുവരുന്ന അഴിമതിവിവരങ്ങൾ ഏതു മെറ്റലിനെക്കാളും കാഠിന്യമുള്ളതാണ്. കേരളത്തിനു മുതൽക്കൂട്ടായ സ്ഥാപനത്തിൽനിന്നു വഴിവിട്ട പല ഇടപാടുകളിലായി കോടികൾ ഒഴുകിപ്പോകുമ്പോഴും സർക്കാർ പതിവു മൗനത്തിലാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള വ്യഗ്രത ആ മൗനത്തിൽ വായിച്ചെടുക്കാം.

കെഎംഎംഎലിൽ നടന്ന തട്ടിപ്പുകളുടെ കഥകൾ ‘മലയാള മനോരമ’ തുടർച്ചയായി പുറത്തെത്തിക്കുന്നുണ്ട്. കരാർ നൽകുന്നതുമുതൽ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുവരെയുള്ള ഇടപാടുകളിലെ അഴിമതികളാണു വെളിപ്പെടുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്തെ കരിമണലിനെ ആശ്രയിച്ചു നിലനിൽക്കുന്നതും നേരിട്ടും അല്ലാതെയും ഉപജീവനത്തിനായി ആയിരക്കണക്കിനുപേർ ആശ്രയിക്കുന്നതുമായ ഒരു സ്ഥാപനത്തെ അധികാരത്തണലിൽ പലർ ചേർന്ന് കറവപ്പശുവാക്കി മാറ്റുന്നതിന്റെ കഥകളാണെല്ലാം. നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു നിർണായക സംഭാവന നൽകുന്ന ഒരു സംരംഭത്തിനാണ് ഈ ദുരവസ്ഥ.

ADVERTISEMENT

കമ്പനിയിൽ ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിക്കുമ്പോൾ പുറന്തള്ളുന്ന അയൺ ഓക്സൈഡ് മൂലമുള്ള മലിനീകരണം തടയാനുള്ള പദ്ധതിക്കു ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിക്കു കരാർ നൽകിയതിൽ വൻ അഴിമതി നടന്നുവെന്നു രേഖകളിൽനിന്നു വ്യക്തം. ആദ്യം 25 കോടി ചെലവു കണക്കാക്കിയ പദ്ധതിക്കു കരാർ നൽകിയപ്പോൾ തുക ഉയർന്നത് ഒറ്റയടിക്ക് 39.54 കോടി! ഫയൽ പരിഗണനയ്ക്കെത്തിയപ്പോൾ 7 തവണയാണ് ധനവകുപ്പ് കരാറിനെക്കുറിച്ചു ഗൗരവമാർന്ന സംശയങ്ങളും കടുത്ത വിയോജിപ്പും ഉന്നയിച്ചത്. ടെൻഡർ നടപടിക്രമങ്ങൾ സുതാര്യമല്ലെന്നു ചൂണ്ടിക്കാട്ടി, ഈ സാങ്കേതികവിദ്യ കൈവശമുള്ള മറ്റു കമ്പനികളെ കണ്ടെത്താനാവുമായിരുന്നില്ലേ എന്നു ചോദ്യമുന്നയിച്ച ധനവകുപ്പിന്റെ തടസ്സങ്ങൾ തള്ളിക്കളഞ്ഞ് ഫയൽ വ്യവസായ വകുപ്പിൽനിന്നു മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. 

കമ്പനിയിൽ കെട്ടിക്കിടക്കുന്ന അയൺ ഓക്സൈഡ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിയതിലും വൻ ക്രമക്കേടുണ്ടെന്ന വിവരവും പുറത്തുവന്നു. ടണ്ണിനു പതിനായിരത്തോളം രൂപ വീതം കൊച്ചിയിലെ കമ്പനിക്കു നൽകി അയൺ ഓക്സൈഡ് നീക്കം ചെയ്യുമ്പോൾ കമ്പനിക്കു നഷ്ടമാകുന്നതു കോടികളാണ്. പണം നൽകി അയൺ ഓക്സൈഡ് കെ‍ാണ്ടുപോകാമെന്നു ചില കമ്പനികൾ വച്ച ഓഫർ കെഎംഎംഎൽ തള്ളിക്കളഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരമില്ല. 

ADVERTISEMENT

കോവിഡിന്റെ മറവിൽ കെഎംഎംഎലിൽ നടന്ന ഇടപാടുകളിലെ അഴിമതികൾക്ക് ഇതേകാലത്ത് ആരോഗ്യവകുപ്പിലുണ്ടായ ക്രമക്കേടുകളുമായി ഏറെ സാമ്യമുണ്ട്. കെഎംഎംഎലിലെ ക്ലോറിനേഷൻ പ്ലാന്റിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവായ കാൽസിനേറ്റഡ് പെട്രോളിയം കോക്ക് ഉൾപ്പെടെയുള്ളവ മൂന്നിരട്ടി വരെ വിലയ്ക്കു വാങ്ങിക്കൂട്ടിയതു മുതൽ കമ്പനിയുടെ പ്രധാന ഉൽപന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന സഞ്ചികൾ വാങ്ങിയതിൽ വരെ കോടികളുടെ ക്രമക്കേടു നടന്നു.

പിൻവാതിൽ നിയമനം ഉൾപ്പെടെ കെഎംഎംഎലിലുണ്ടായ പല ക്രമക്കേടുകളും മനോരമ മുൻപും രേഖകൾ സഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതിനു വ്യക്തമായ മറുപടി പറയുകയോ അന്വേഷണം നടത്താൻ തയാറാവുകയോ ചെയ്യാതെ, വാർത്താസ്രോതസ്സ് അറിയാൻ ലേഖകനെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ചു ചോദ്യം ചെയ്യാനായിരുന്നു സർക്കാരിനു തിടുക്കം. 

ADVERTISEMENT

കോടികളുടെ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന സ്ഥാപനം കെടുകാര്യസ്ഥതയും ഉൽപാദനക്കുറവും മൂലം പതിയെ നഷ്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഈ ക്രമക്കേടുകളുടെ ബാക്കിപത്രം. കഴിഞ്ഞ സാമ്പത്തികവർഷം കമ്പനി 106 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണു കണക്ക്. എന്നാൽ, ദേശീയപാതയുടെ വികസനത്തിനു സ്ഥലം വിട്ടുകൊടുത്തപ്പോൾ കിട്ടിയ തുകയും കോടികൾ വരുന്ന സ്ഥിരനിക്ഷേപത്തിന്റെ പലിശയും ചേർത്താണു ലാഭം കൂട്ടിക്കാണിക്കുന്നതെന്ന ട്രേഡ് യൂണിയനുകളുടെ ആരോപണം ഇതോടു ചേർത്തുവയ്ക്കണം. 

കെഎംഎംഎൽ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും വ്യവസായവകുപ്പ് കണ്ടഭാവം നടിക്കാത്തതു സർക്കാരിന്റെ പതിവുശൈലിയുടെ ഭാഗമാണെന്നുവേണം കരുതാൻ. മൗനം വെടിഞ്ഞ്, അഴിമതികളെക്കുറിച്ചു സമഗ്രാന്വേഷണത്തിന് ഉത്തരവിടുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. കടൽത്തീരത്തെ പൊന്നായ കരിമണൽ സംസ്കരിച്ചെടുക്കുന്നതിൽനിന്ന് ഒരു രൂപ പോലും അഴിമതിക്കാരുടെ കയ്യിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

English Summary:

Editorial about KMML corruption allegation