സമഗ്രവികസനമെന്ന സ്വപ്നം ദശാബ്ദങ്ങളായി കണ്ടുകെ‍ാണ്ടിരിക്കുന്ന പാലക്കാടിനു മിക്കപ്പോഴും നിരാശയായിരുന്നു ഉത്തരം. എന്നാൽ, കേരളം കാത്തിരുന്ന വൻകിട പദ്ധതിയായ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കു കേന്ദ്രമന്ത്രിസഭ അന്തിമാനുമതി നൽകിയതോടെ വലിയെ‍ാരു വികസനക്കുതിപ്പിലേക്ക് ഉണരുകയാണ് പാലക്കാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടനാഴിയുടെ ഭാഗമായി, 3806 കോടി രൂപ മുതൽമുടക്കിൽ പാലക്കാട് വ്യവസായനഗരം പൂർത്തിയാകുമ്പോൾ  51,000 തൊഴിലവസരങ്ങളോടെ‍ാപ്പം വികസനത്തിലേക്കുള്ള കരുത്താർന്ന ചിറകുകൾ പാലക്കാട് ജില്ലയ്ക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ ബന്ധപ്പെട്ട മേഖലകളിലെല്ലാം വികസനസാധ്യതകളുടെ പുതിയ വാതിലുകളാണു തുറക്കുന്നത്. 

ADVERTISEMENT

ബുധനാഴ്ച പത്തു സംസ്ഥാനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ച 12 വ്യവസായ ഹബ്ബുകളിൽ ഏറ്റവുമധികം മുതൽമുടക്കുള്ള രണ്ടാമത്തെ സ്ഥലവും പാലക്കാടാണെന്നതു ശ്രദ്ധേയമാണ്. 1710 ഏക്കർ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 8729 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടാകുമെന്നാണു വിലയിരുത്തൽ. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ഹൈടെക് ഇൻഡസ്ട്രി, നോൺ–മെറ്റാലിക് മിനറൽ ഉൽപന്നങ്ങൾ, ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപന്നങ്ങൾ, റബർ–പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, മെഷിനറി ആൻഡ് എക്വിപ്മെന്റ് എന്നീ മേഖലകളിലാകും പാലക്കാട് വ്യവസായനഗരം ശ്രദ്ധ കേന്ദ്രീകരിക്കുക. 

വ്യവസായ നഗരത്തിനായി കണ്ണമ്പ്രയിലും പുതുശ്ശേരിയിലുമാണ് ഭൂമിയെടുത്തതെങ്കിലും പാലക്കാട് ജില്ലയ്ക്കാകെ അതിന്റെ ഗുണം ലഭിക്കുമെന്നു കരുതുന്നു. ഭൂമിയെടുപ്പിനു സംസ്ഥാനവും കേന്ദ്രവും തുല്യവിഹിതം വഹിക്കും. പ്രതിസന്ധികളേറെ നേരിട്ടാണു ഭൂമിയെടുപ്പു നടപടികൾ സംസ്ഥാന സർക്കാർ നടത്തിയത്. ജനങ്ങൾ പദ്ധതിയുമായി നന്നായി സഹകരിക്കുകയും ചെയ്തു. ഭൂമി വിട്ടുനൽകിയവർക്കുകൂടി നേട്ടമുണ്ടാകുന്ന രീതിയിൽ പദ്ധതി വിഭാവനം ചെയ്യണമെന്നാണ് നാടിന്റെ ആവശ്യം.

ADVERTISEMENT

നമ്മുടെ വികസനത്തിന്റെ സഞ്ചാരവേഗം അടയാളപ്പെടുത്താനുള്ള വലിയെ‍ാരു പ്രതീക്ഷയാണ് കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ വ്യവസായ ഇടനാഴിക്കു കേരളത്തിന്റെ മുഖഛായതന്നെ മാറ്റാനായേക്കും. കൊച്ചി മുതൽ പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തി വരെയുള്ള 160 കിലോമീറ്ററിൽ 6 വ്യവസായ ക്ലസ്റ്റർ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. 

പാലക്കാട്ടെ പ്രദേശങ്ങളോടെ‍ാപ്പം എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജിലും ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുന്നുണ്ട്. അയ്യമ്പുഴയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിയാണ് (ഗ്ലോബൽ സിറ്റി) വികസിപ്പിക്കുന്നത്. ഗ്ലോബൽ സിറ്റിക്കു കേന്ദ്രാനുമതി കാക്കുകയാണു കേരളം. കൊച്ചി – ബെംഗളൂരു ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികൾക്കു കഴിഞ്ഞവർഷം തുടക്കംകുറിച്ചിരുന്നു. ഇടനാഴിയിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകാനാണു തീരുമാനം.

ADVERTISEMENT

കേരളമാകെ കാത്തിരുന്ന ഈ പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതോടെ ലക്ഷ്യംകാണുന്നത് മലയാള മനോരമയുടെ നാടുണർത്തൽ കൂടിയാണെന്നു വിനയപൂർവം ഞങ്ങൾ ഓർമിക്കുന്നു. മുഖപ്രസംഗങ്ങളും തുടർച്ചയായ വാർത്തകളും ഈ വിഷയത്തിൽ നൽകിക്കെ‍ാണ്ടിരുന്നതിനുപുറമേ,  ഭൂമിയെടുപ്പു നടപടികൾ വൈകിയ വേളകളിലെല്ലാം ഇടപെടൽ നടത്തുകയും ചെയ്തു. പല തവണ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിട്ടും പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അനുമതി വൈകുന്നതും മനോരമ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യവസായ ഇടനാഴിക്ക് അനുമതിയായതോടെ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ടെൻഡർ ഉടൻ വിളിക്കും. പാലക്കാട് വ്യവസായ നഗരത്തിന്റെ ജോലികൾ ഈ സാമ്പത്തികവർഷം തന്നെ ആരംഭിക്കാനും 2027ൽ പൂർത്തിയാക്കാനും സാധിക്കുമെന്നാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യപങ്കാളിത്തമുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ വികസന കോർപറേഷന്റെ (എൻഐസിഡിസി) പ്രതീക്ഷ. ഇതു വെറുമെ‍ാരു ഇടനാഴിയല്ല, വികസനത്തിലേക്കുള്ള ഹൈവേതന്നെയാണെന്നു തിരിച്ചറിഞ്ഞുള്ള അടിയന്തരനടപടികളും സമയബന്ധിതമായ നിർവഹണവുമാണ് ഇനി വേണ്ടത്.

English Summary:

Editorial about Palakkad industrial corridor

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT