വിധിന്യായങ്ങളിലെ ഭാഷ നിയമപണ്ഡിതർക്കു മാത്രം മനസ്സിലാകുന്നതാക്കി പരിമിതപ്പെടുത്തരുതെന്നു പലതവണ ഓർമിപ്പിച്ച സുപ്രീം കോടതി, ഭാഷാപരമായ മറ്റൊരു തിരുത്തിനു മുൻകയ്യെടുത്തിരിക്കുകയാണ്. കോടതികളിൽ ജഡ്ജിമാർ ഉപയോഗിക്കുന്ന ഭാഷ ഭരണഘടനാമൂല്യങ്ങൾക്കു നിരക്കുന്നതും മുൻവിധികളില്ലാത്തതുമാവണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്ത് ചില ഹൈക്കോടതികളിൽ ജഡ്ജിമാർ നടത്തിയ പ്രയോഗങ്ങളിൽ ചിലത് ഭരണഘടനാ മര്യാദകളുടെ മാത്രമല്ല, സാമൂഹികമായ മര്യാദകളുടെയും പരിധി ലംഘിച്ചതാണ് സുപ്രീം കോടതിയെ ആശങ്കപ്പെടുത്തിയതും ഇടപെടലിനു പ്രേരിപ്പിച്ചതും. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ‘പാക്കിസ്ഥാൻ’ എന്നു വിളിച്ചതുൾപ്പെടെ കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ശ്രീശാനന്ദയിൽനിന്നുണ്ടായ പരാമർശങ്ങളെ അപലപിച്ചു തിരുത്താൻ ചീഫ് ജസ്റ്റിസ് ഡി. ൈവ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വമേധയാ നടപടിയെടുത്തത്. കോടതി നടപടികൾ ലൈവ് ആയി ജനസമക്ഷം എത്തുന്ന കാലമാണിതെന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ്, ഇന്ത്യയുടെ ഏതെങ്കിലും പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിളിക്കുന്നതു ഭരണഘടനാപരമായിത്തന്നെ തെറ്റാണെന്നു വ്യക്തമാക്കി. 

ADVERTISEMENT

പാക്കിസ്ഥാൻ പ്രയോഗം മാത്രമല്ല, വിവാഹമോചനക്കേസിൽ അഭിഭാഷകയ്ക്ക് അപകീർത്തികരമാകുന്ന പരാമർശങ്ങളും ജസ്റ്റിസ് ശ്രീശാനന്ദ നടത്തിയിരുന്നു. ഈ പരാമർശങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പരാമർശം വിവാദമായതോടെ ജസ്റ്റിസ് ശ്രീശാനന്ദ കോടതിയിൽ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. എങ്കിലും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഇടപെടലിനും തിരുത്തിനും സുപ്രീം കോടതി താൽപര്യപ്പെട്ടത്. 

നടപടികൾ തുറന്ന കോടതിയിൽ‍ വേണ്ടെന്ന് അറ്റോർ‍ണി ജനറൽ ആർ.വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും നൽകിയ ഉപദേശം കോടതി തള്ളിക്കളഞ്ഞു. അങ്ങനെ മറച്ചുവയ്ക്കേണ്ടതല്ല വിഷയമെന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അസന്ദിഗ്ധമായി പറഞ്ഞു. കോടതികളുടെ പരാമർശങ്ങളിൽ അതീവജാഗ്രത വേണമെന്നും പറയുന്ന സംഗതികൾ നീതിന്യായവ്യവസ്ഥയെയാകെ ബാധിക്കുമെന്ന ഓർമ വേണമെന്നും കോടതി വ്യക്തമാക്കി.

ADVERTISEMENT

വിധവകൾക്കു മേക്കപ്പ് ആവശ്യമില്ലെന്ന അപക്വവും അപലപനീയവുമായ പരാമർശം കേട്ടതു പട്ന ഹൈക്കോടതിയിൽനിന്നാണ്. 1985ൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വഴിവിട്ട പരാമർശമുണ്ടായത്. നിയമപരമായി അംഗീകരിക്കാവുന്നതല്ല എന്നു മാത്രമല്ല, ഒരു വിധത്തിലും അനുവദിക്കാൻ പാടില്ലാത്തതുമാണ് ഈ പരാമർശമെന്നാണു സുപ്രീം കോടതിയിൽ ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കിയത്. കോടതികൾ പ്രകടമാക്കേണ്ട ഗൗരവസ്വഭാവത്തിനും നിഷ്പക്ഷതയ്ക്കും വിരുദ്ധമാണ് പട്ന ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശമെന്നും ജസ്റ്റിസ് ബേല ത്രിവേദി വിമർശിച്ചു. 

കഴിഞ്ഞമാസം, പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജി രജ്ബീർ സെഹ്റാവത്ത് സുപ്രീം കോടതിക്കെതിരെ നടത്തിയ കടുത്ത വിമർശനം പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞ കാര്യങ്ങളും ഈ ഘട്ടത്തിൽ പ്രധാനമാണ്. ജില്ലാ കോടതിയായാലും സുപ്രീം കോടതിയായാലും നീതിന്യായ സംവിധാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ അച്ചടക്കം പ്രധാനമാണെന്നും അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു അന്നു നൽകിയ മുന്നറിയിപ്പ്. 

ADVERTISEMENT

ഭരണഘടനയുടെ സംരക്ഷകരായിരിക്കേണ്ട മേൽക്കോടതികളിൽനിന്നു ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനുതന്നെയും വിരുദ്ധമായ പരാമർശങ്ങളുണ്ടാകുന്നതു നടപ്പാക്കപ്പെടുന്ന നീതിയുടെ സ്വഭാവത്തെക്കുറിച്ചുപോലും ചോദ്യങ്ങളുയർത്തും. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കോടതികളിലേക്കു കടന്നുകയറുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെക്കുറിച്ചു സംശയം സൃഷ്ടിക്കുമെന്ന് എടുത്തുപറയേണ്ടതില്ല. കർണാടകയിലെ ജഡ്ജിയുടെ പാക്കിസ്ഥാൻ പരാമർശം കോടതിക്കു നിരക്കാത്തതെന്നു മാത്രമല്ല, പൊതുസമൂഹത്തിൽത്തന്നെ അസ്വീകാര്യവും അപലപനീയവുമാണെന്നതും തെറ്റിന്റെ ഗൗരവം കൂട്ടുന്നു. 

ജെൻഡർ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ കാലാനുസൃത തിരുത്തുകൾക്കു സുപ്രീം കോടതി ശ്രമിക്കുന്നതിനിടെയാണ് പഴഞ്ചൻ ചിന്താരീതികളും മനോഭാവവും ചില ജഡ്ജിമാർ പ്രകടമാക്കുന്നത്. കോടതി ഭാഷയിൽ‍ സമത്വാധിഷ്ഠിത സമീപനം ഉറപ്പാക്കാൻ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതിതന്നെ കൈപ്പുസ്തകം ഇറക്കിയത്. അതിനു പ്രേരകമായ ഘടകങ്ങൾ തിരിച്ചറിയാത്ത ജഡ്ജിമാരുണ്ടെന്നത് ആശങ്കാജനകമാണ്. 

ഭരണഘടനാമൂല്യങ്ങൾക്കും സാമൂഹിക മര്യാദകൾക്കും നിരക്കുന്ന ഭാഷ ജഡ്ജിമാർക്കു പറഞ്ഞുകൊടുക്കാൻ സുപ്രീം കോടതി ഇടപെട്ടു എന്നത് ആശ്വാസകരമായ നടപടിയാണ്. എന്നാൽ, അങ്ങനെയൊരു ഇടപെടൽ വേണ്ടിവന്നു എന്നതും ഗൗരവതരമായ ആലോചന അർഹിക്കുന്നു.

English Summary:

Editorial about Language in Court Verdicts