ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാവേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ച രാഷ്ട്രപിതാവിന്റെ ജന്മദിനമാണിന്ന്. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാവേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ച രാഷ്ട്രപിതാവിന്റെ ജന്മദിനമാണിന്ന്. ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവർക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ. ആ ലക്ഷ്യത്തിലേക്കു നമ്മുടെ രാഷ്ട്രപിതാവ് നടന്നുപോയ വഴിത്താര ഇപ്പോഴും തെളിഞ്ഞുകിടക്കുന്നുണ്ടെന്നു തിങ്കളാഴ്ച ഓർമിപ്പിച്ചത് പരമോന്നത നീതിപീഠമാണ്. ഒരേ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ടു നിർണായക ഇടപെടലുകൾ ഗാന്ധിജയന്തി ദിനത്തിനുള്ള ഉചിതമായ ആദരമായിത്തീരുന്നു.  

വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. എന്നാൽ, ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്‌ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകിവരികയാണിപ്പോൾ. ഏറ്റവും മഹാനായ ജനാധിപത്യവാദിയാണ് ഈശ്വരനെന്നും ‘നന്മതിന്മകൾ തിരഞ്ഞെടുക്കുന്നതിന് അദ്ദേഹം നമ്മെ അനുവദിച്ചിരിക്കുന്നു’ എന്നതാണ് അതിന്റെ കാരണമെന്നും പറഞ്ഞ മഹാത്മജി ഇവിടെ വഴിവിളക്കുപോലെ തെളിയുന്നു. 

ADVERTISEMENT

വിവിധ മതങ്ങൾ തോളോടുതോൾ ചേർന്നുകഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്നു രാഷ്ട്രപിതാവ് പറഞ്ഞതിലുണ്ട് നമുക്കെ‍ാക്കെയുംവേണ്ടി അദ്ദേഹം കണ്ട ആ സ്വപ്നത്തിന്റെ വിശുദ്ധകാന്തിയത്രയും. എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വിവിധ വഴികളാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ഉറക്കെപ്പറയുകയും ചെയ്തു. പക്ഷേ, ഇപ്പോൾ ഈ രാജ്യത്തു മതത്തോടെ‍ാപ്പം ദൈവത്തെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നവരേറെയാണ്. അതുകെ‍ാണ്ടുതന്നെ, ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തണമെന്നു സുപ്രീം കോടതി ആവശ്യപ്പെടുമ്പോൾ അതിലെ‍ാരു ഗാന്ധിയൻ ദർശനം തെളിയുന്നുണ്ട്.

മുൻ സർക്കാരിന്റെ കാലത്തു തിരുപ്പതി ക്ഷേത്രത്തിൽ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന പരാമർശത്തിന്റെ പേരിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ്, ദൈവത്തെയെങ്കിലും വെറുതെവിടൂ എന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. അന്വേഷണഫലം വരുന്നതിനു മുൻപു പരസ്യപ്രസ്താവന നടത്താൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നു കോടതി ചോദിക്കുകയും ചെയ്തു. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്തു തിരുപ്പതി ക്ഷേത്രത്തിൽ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന നായിഡുവിന്റെ പരാമർശമാണ് കേസിന്റെ അടിസ്ഥാനം.

ADVERTISEMENT

സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കു സാമൂഹിക പരിഗണന ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചു മഹാത്മജിക്കു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പ്രവേശനസമയത്തു ഫീസടയ്ക്കാൻ കഴിയാതെ വന്നതിനാൽ ഐഐടി സീറ്റ് നഷ്ടമായ ദലിത് വിദ്യാർഥിയുടെ തുണയ്ക്കായി സുപ്രീം കോടതി ഇടപെട്ടത് ഈ ഗാന്ധിയൻബോധ്യത്തോടുള്ള നീതിപീഠത്തിന്റെ അഭിവാദ്യംതന്നെയായിമാറി.

ഭരണഘടനയിലെ 142–ാം വകുപ്പു പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ അതുൽകുമാറിന് ഐഐടി സീറ്റ് തിരിച്ചുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഐഐടി ധൻബാദിൽ സീറ്റ് ഉറപ്പിക്കാനുള്ള പ്രവേശനഫീസായ 17,500 രൂപ ജൂൺ 24ന് അകം അടയ്ക്കാനായിരുന്നു നിർദേശം. കൂലിപ്പണിക്കാരനാണ് അതുലിന്റെ പിതാവ്. അദ്ദേഹത്തിന് ഈ തുക യഥാസമയം അടയ്ക്കാൻ കഴിയാതെ വന്നതോടെ സീറ്റ് നഷ്ടമായി. കടുത്ത പിന്നാക്കാവസ്ഥയിൽ കഷ്ടപ്പെട്ടു പഠിച്ചു വിജയിച്ചയാളെ കൈവിടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സിൽ വിദ്യാർഥിക്കു പ്രവേശനം നൽകാൻ ധൻബാദ് ഐഐടിയോടു നിർദേശിക്കുകയായിരുന്നു.

ADVERTISEMENT

ഗാന്ധിജയന്തിക്കു രണ്ടുനാൾമുൻപ്, അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയോടു ചേർന്നുനിന്ന് സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ട് ഇടപെടലുകളും ഗാന്ധിദർശനത്തിനുള്ള വലിയ പ്രണാമം തന്നെയായി.

English Summary:

Editorial about Gandhi Jayanti

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT