പാഠം ഒന്ന്: രണ്ടു പാഠങ്ങൾ
നിർണായക പ്രാധാന്യമുള്ളതാണ് രണ്ടു തിരഞ്ഞെടുപ്പുഫലങ്ങളും. ജമ്മു കശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞശേഷം നടത്തുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കിയാണു നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യം ജനാധിപത്യത്തിനു കിരീടം ചാർത്തുന്നത്. ഹരിയാനയിലാവട്ടെ, പത്തു വർഷത്തെ തുടർഭരണത്തോടുള്ള ജനവിരുദ്ധവികാരം തോൽവിയിലേക്കു വഴികാണിക്കുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണു ബിജെപിയുടെ ഹാട്രിക് വിജയം.

ജനാധിപത്യ പുനഃസ്ഥാപനമെന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ രാജ്യംമുഴുവൻ ഉറ്റുനോക്കുന്നതായിരുന്നു ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ്. അവിടെ 2014 നവംബർ–ഡിസംബറിലാണ് ഇതിനുമുൻപു നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ 2018ൽ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ, 6 വർഷം നീണ്ട കേന്ദ്രഭരണത്തിന്റെകൂടി വിലയിരുത്തലാണ് ഈ ജനവിധി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്ലാതിരുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് വോട്ടർമാർക്കുള്ളതെങ്കിലും ബിജെപി ഇതര സർക്കാർ അധികാരത്തിലെത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ പിന്തുണ എത്രത്തോളമുണ്ടാവുമെന്ന ചോദ്യമാണുയരുന്നത്.
ഭരണഘടനയുടെ 370–ാം വകുപ്പുപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനും സംസ്ഥാനപദവി ഇല്ലാതാക്കി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും എതിരെ സുപ്രീം കോടതിയിൽ ദീർഘമായ നിയമപോരാട്ടമാണു നടന്നത്. സംസ്ഥാനപദവി തിരിച്ചുകൊടുക്കണമെന്നു സുപ്രീം കോടതി ഉത്തരവു വന്നിട്ടും ഇക്കാര്യത്തിൽ വ്യക്തമായ നടപടികളൊന്നും കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. നിയമസഭ നിലവിൽവന്നശേഷം സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും മാറിയ ഭരണസാഹചര്യത്തിൽ ഇതു വൈകുമോ എന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി സമയപരിധി നിർദേശിച്ചതുകൊണ്ടാണ് ഇപ്പോൾ തിരഞ്ഞെടുപ്പു നടത്താൻ കേന്ദ്രം തയാറായതുതന്നെ.
പ്രത്യേക അധികാരങ്ങളുള്ള ലഫ്റ്റനന്റ് ഗവർണർ ബിജെപി ഇതര സർക്കാരിനോടു പുലർത്താനിടയുള്ള സമീപനത്തിലാണു മറ്റൊരു ആശങ്ക. ഇത്തരം ഭരണസാഹചര്യങ്ങളിൽ പല ലഫ്. ഗവർണർമാരും കാണിച്ചുപോന്ന സമീപനം രാജ്യത്തിന്റെ മുന്നിലുണ്ട്. 5 അംഗങ്ങളെ നിയമസഭയിലേക്കു നാമനിർദേശം ചെയ്യാനുള്ള ലഫ്.ഗവർണറുടെ തിരക്കിട്ട നീക്കം ജമ്മു കശ്മീരിൽ ഇപ്പോൾത്തന്നെ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. നാമനിർദേശം ചെയ്യപ്പെടുന്നവർക്കു സഭയിൽ വോട്ടവകാശംകൂടി അനുവദിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണറിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ഇന്ത്യാസഖ്യവും പിഡിപിയും ആരോപിക്കുന്നു. ഈ വിഷയം എങ്ങനെയാവും മുന്നോട്ടുപോകുന്നതെന്നു രാജ്യം ഉറ്റുനോക്കുകയാണ്.
ജമ്മു കശ്മീരിൽ വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്ന ബിജെപിക്കു ഹരിയാനയിൽ അത്രതന്നെ ആത്മവിശ്വാസം ഇല്ലായിരുന്നു. കഴിഞ്ഞ രണ്ടുവട്ടവും താരപ്രചാരകനായി കളംനിറഞ്ഞുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതുകൊണ്ടാവണം ഇത്തവണ ഹരിയാനയെ അത്രയ്ക്കു ഗൗനിക്കാതിരുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞതയും ശക്തമായ സംഘടനാസംവിധാനവും അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നഗരവോട്ടർമാരിൽ ചെലുത്തുന്ന സ്വാധീനവും ജാതീയമായ വോട്ട് ധ്രുവീകരണവും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഫലത്തിൽ നിർണായകമായതായി വിലയിരുത്തപ്പെടുന്നു.
പത്തു വർഷം (2004– 2014) കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ജാട്ട് വിഭാഗം നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ചെയ്തതിനെക്കാൾ തന്റെ 56 ദിവസത്തെ അധികാരകാലംകൊണ്ടു ചെയ്തുവെന്ന മുഖ്യമന്ത്രി നായിബ് സിങ് സെയ്നിയുടെ അവകാശവാദം വോട്ടർമാർ ശരിവച്ചുവെന്നു കരുതാം. കർഷകസമരം, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം, അഗ്നിപഥ് പദ്ധതിയോടുള്ള എതിർപ്പ്, തൊഴിലില്ലായ്മ, വിമതസ്ഥാനാർഥികളുടെ ശല്യം തുടങ്ങിയവ ബിജെപിക്ക് ആഘാതമാവുമെന്നാണു കരുതിയതെങ്കിലും അതൊക്കെ മറികടക്കാൻ പാർട്ടിക്കു കഴിഞ്ഞു.
ജാട്ട്, ജാട്ടിതരം എന്നിങ്ങനെ രണ്ടുതരം വോട്ടുബാങ്കുകളെ മുഖ്യമായും ആശ്രയിക്കുന്നതാണ് ഹരിയാന രാഷ്ട്രീയം. ദലിത്, പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം ബ്രാഹ്മണ വോട്ടുകൾകൂടി ചേരുന്ന ജാട്ടിതര വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാൻ ബിജെപിക്കുകഴിഞ്ഞുവെന്നാണ് ഈ വിജയം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ജാട്ട് വോട്ടുകളെ കാര്യമായി ആശ്രയിച്ച കോൺഗ്രസിനു വിജയം കൈപ്പിടിയിലാക്കാൻ കഴിഞ്ഞതുമില്ല. പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കുമെതിരാണ് കോൺഗ്രസെന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു.
സംസ്ഥാനഭരണം പിടിച്ച് ഉത്തരേന്ത്യയിൽ തിരിച്ചുവരാൻ കോൺഗ്രസിനു മുന്നിലുള്ള സുവർണാവസരമാണ് ഹരിയാനയിൽ പാഴായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ 5 സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ഭൂപീന്ദർ ഹൂഡ പക്ഷവും ദലിത് നേതാവായ കുമാരി സെൽജ നേതൃത്വം നൽകുന്ന പക്ഷവും തമ്മിലുള്ള ചേരിപ്പോരടക്കം കോൺഗ്രസിനു വിവിധ പ്രശ്നങ്ങളാണു നേരിടേണ്ടിവന്നത്. അതിൽ കോൺഗ്രസിനു ഹരിയാനയിലുള്ള സംഘടനാദൗർബല്യം പ്രധാന വിനയായി. ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റേതു ശ്രദ്ധേയമായ കോൺഗ്രസ‌്‌വിജയമാണ്. ഹരിയാനയിൽ 89 സീറ്റിൽ ആംആദ്മി പാർട്ടി മത്സരിച്ചെങ്കിലും ഒറ്റ സീറ്റുപോലും നേടാനായതുമില്ല.
ജമ്മു കശ്മീരിൽ ജനാധിപത്യത്തിന്റെ തിരിച്ചുവരവു സാധ്യമാക്കിയതിലൂടെയും ഹരിയാനയിൽ പ്രവചനങ്ങൾ കാറ്റിൽപ്പറത്തി ഭരണത്തുടർച്ചയ്ക്കുവേണ്ടി നിലകൊണ്ടതിലൂടെയും വോട്ടർമാർ നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കെല്ലാം പാഠങ്ങൾ നൽകുന്നുണ്ട്. ആ പാഠങ്ങൾ അവർ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണു പ്രധാനം. ഈ വർഷംതന്നെ നടക്കുന്ന ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾ നൽകാനിരിക്കുന്ന പാഠങ്ങൾക്കുകൂടി കാത്തിരിക്കുകയാണ് ഇന്ത്യൻ ജനാധിപത്യം.