രാജ്യത്തെ കായികരംഗത്തിനു പുതിയ കുതിപ്പു നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണു കേന്ദ്രസർക്കാർ ഈയിടെ ദേശീയ കായിക നയത്തിന്റെയും തെ‍ാട്ടുപിന്നാലെ ദേശീയ കായിക ഗവേണൻസ് ബില്ലിന്റെയും കരട് അവതരിപ്പിച്ചത്. മുഖ്യമായും ഭരണപരമായ പ്രതിസന്ധികൾ മറികടക്കാൻ ഉദ്ദേശിച്ചുള്ള കായിക ഗവേണൻസ് ബില്ലിൽ കായികമേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ കൊണ്ടുവരിക, കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിനായി സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ (എസ്ആർബിഐ) രൂപീകരിക്കുക തുടങ്ങി പല നിർദേശങ്ങളും ഉൾപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ കായികരംഗത്തിനു പുതിയ കുതിപ്പു നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണു കേന്ദ്രസർക്കാർ ഈയിടെ ദേശീയ കായിക നയത്തിന്റെയും തെ‍ാട്ടുപിന്നാലെ ദേശീയ കായിക ഗവേണൻസ് ബില്ലിന്റെയും കരട് അവതരിപ്പിച്ചത്. മുഖ്യമായും ഭരണപരമായ പ്രതിസന്ധികൾ മറികടക്കാൻ ഉദ്ദേശിച്ചുള്ള കായിക ഗവേണൻസ് ബില്ലിൽ കായികമേഖലയിലെ തർക്കപരിഹാരത്തിനു സ്പോർട്സ് ട്രൈബ്യൂണൽ കൊണ്ടുവരിക, കായിക ഫെഡറേഷനുകളുടെ മേൽനോട്ടത്തിനായി സ്പോർട്സ് റഗുലേറ്ററി ബോർഡ് ഓഫ് ഇന്ത്യ (എസ്ആർബിഐ) രൂപീകരിക്കുക തുടങ്ങി പല നിർദേശങ്ങളും ഉൾപ്പെടുന്നു. എന്നാൽ, പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കാൻ ഇടയുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില നിർദേശങ്ങളെങ്കിലും ആശങ്കകൾക്കു കാരണമായിരിക്കുകയാണ്. 

കായികമേഖലയിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും രാജ്യാന്തര നിലവാരത്തിലാക്കാനും പുതിയ കായിക ഗവേണൻസ് വ്യവസ്ഥകളിലൂടെ സാധിക്കുമെന്നാണു കരടുരൂപം അവതരിപ്പിച്ച കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. മത്സരത്തിനുള്ള സിലക്‌ഷൻ ഉൾപ്പെടെയുള്ള പല വിഷയങ്ങളും പലപ്പോഴും കോടതി കയറാറുണ്ട്. മാസങ്ങൾക്കു ശേഷമാവും ഈ വിഷയങ്ങളിൽ തീർപ്പാക്കുക. പുതുതായി രൂപീകരിക്കുന്ന സ്പോർട്സ് ട്രൈബ്യൂണൽ ഇതിനെല്ലാം പരിഹാരമാകുമെന്നു വിലയിരുത്തപ്പെടുന്നു. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയുടെ മാതൃകയിലാകും ട്രൈബ്യൂണൽ വരിക. 

ADVERTISEMENT

കായിക സംഘടനാ ഭാരവാഹികൾക്കു പരമാവധി 16 വർഷം വരെ പദവിയിൽ തുടരാമെന്നതാണു മറ്റെ‍ാരു നിർദേശം. നിലവിൽ ഈ കാലാവധി 12 വർഷം വരെയാണെന്നിരിക്കെ ഇതു ദീർഘിപ്പിക്കുന്നതിലെ സാംഗത്യം ചോദ്യംചെയ്യപ്പെടുന്നുണ്ട്. കായിക ഭാരവാഹി പദവിയിലുള്ളയാൾക്ക് 70 വയസ്സു കഴിഞ്ഞാലും തിരഞ്ഞെടുക്കപ്പെട്ട കാലാവധി മുഴുവൻ പൂർത്തിയാക്കാമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു. നിലവിൽ 70 വയസ്സു പൂർത്തിയാകുമ്പോൾ പദവി ഒഴിയേണ്ടതുണ്ട്. 

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ), പാരാലിംപിക്സ് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) എന്നിവയുടെ ഭരണസമിതിയിൽ 10 ശതമാനം കായികതാരങ്ങളെ ഉൾപ്പെടുത്തണമെന്നതാണു മറ്റൊരു നിർദേശം. നമ്മുടെ കായിക സംഘടനകളിൽ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണു കൂടുതലെന്നതു പല പ്രതിസന്ധികൾക്കും കാരണമാകാറുണ്ട്. പ്രാതിനിധ്യം വർധിക്കുന്ന സാഹചര്യത്തിൽ കായികതാരങ്ങളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഇനി ചർച്ചകളിൽ കേൾക്കാമെന്നതു പ്രതീക്ഷ തരുന്നു. കായികതാരങ്ങളുടെ ഭാഗത്തുനിന്നുള്ള കൂടുതൽ ചിന്തകളും ഇടപെടലുകളും പുതിയ തീരുമാനത്തിലൂടെ കൊണ്ടുവരാൻ സാധിക്കുമെന്നാണു കരുതുന്നത്.

ADVERTISEMENT

കായിക സംഘടനകളിലെ തർക്കങ്ങൾക്ക് അന്തിമവാക്കായി സ്പോർട്സ് റഗുലേറ്ററി ബോർഡ് മാറുമെന്നാണു വിലയിരുത്തൽ. എന്നാൽ, പല വിയോജിപ്പുകളും ഇതിനകം ഉയർന്നുകഴിഞ്ഞു. ഐഒഎയുടെ ഉൾപ്പെടെ സ്വയംഭരണ പദവി ഇല്ലാതാകുമെന്നതാണു പ്രധാന വിമർശനം. രാജ്യത്തെ കായിക സംഘടനകളെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്. സർക്കാർ ഇടപെടൽ ഉൾപ്പെടെ ഉണ്ടായാൽ ഇവയ്ക്കുള്ള അംഗീകാരം രാജ്യാന്തര സംഘടനകൾ നീക്കുന്നതു പതിവാണ്. ഓരോ രാജ്യത്തും ഒളിംപിക് സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാകണമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും (ഐഒസി) വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇതെച്ചെ‍ാല്ലിയുള്ള ആശങ്ക പ്രസക്തമാകുന്നത്.

രാജ്യസഭാംഗവും ഐഒഎ പ്രസിഡന്റുമായ പി.ടി.ഉഷ ഈ ആശങ്ക പങ്കുവച്ചുകഴിഞ്ഞു. പുതിയ നിർദേശങ്ങളിലൂടെ കായിക സംഘടനാഭരണം ശക്തിപ്പെടുത്താനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും തടയിടാനും സാധിച്ചേക്കാമെങ്കിലും ഐഒഎ ഉൾപ്പെടെയുള്ള കായിക സംഘടനകളുടെ സ്വയംഭരണത്തെക്കുറിച്ചുള്ള ആശങ്കയും ഗൗരവമുള്ളതാണെന്നാണ് ഉഷ ചൂണ്ടിക്കാട്ടുന്നത്. കരടു ബില്ലിന്മേൽ നിർദേശങ്ങൾ അറിയിക്കാൻ ഈ മാസം 25 വരെയാണു സമയം. അതിനുശേഷമാകും അന്തിമ വ്യവസ്ഥകൾ പുറത്തുവിടുക. 

ADVERTISEMENT

കായികരംഗം എല്ലാവർക്കും പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കായികനയത്തിന്റെ കരടിലാകട്ടെ, സ്കൂളുകളിലെ കായികവിദ്യാഭ്യാസം സജീവമാക്കാനുള്ള നിർദേശങ്ങളടക്കം ഉൾപ്പെടുന്നുണ്ട്. 2001ലെ കായികനയത്തിനു പകരമാകും ഇതു പ്രാബല്യത്തിൽ വരിക. 

സുതാര്യമായ കായികഭരണമാണ് എല്ലാവരും സ്വപ്നം കാണുന്നത്. രാജ്യത്തെ കായികവളർച്ചയ്ക്ക് ഉതകുന്നതാകണം ഇതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളും. കായിക സംഘടനകളുടെ സ്വയംഭരണത്തിന് ആശങ്കയുയർത്തുന്ന ഒരു സാഹചര്യവും, രാഷ്ട്രീയ ഇടപെടലുകളടക്കം ഉണ്ടാകാൻ പാടില്ല. ഇത്തരത്തിലുള്ള നിർദേശങ്ങൾകൂടി പരിഗണിച്ച്, ഉചിതമായ മാറ്റങ്ങൾ വരുത്തിവേണം കായിക ഗവേണൻസ് ബിൽ അന്തിമമാക്കാൻ.

English Summary:

Editorial about National Sports Governance Bill