പതിറ്റാണ്ടുകളായി നാടിന്റെ പ്രതിഛായതന്നെ തകർത്തുകൊണ്ടിരിക്കുകയും വികസനത്തിന് ഇടങ്കോലിടുകയും ജനസമാധാനം കെടുത്തുകയും ചെയ്യുന്ന നോക്കുകൂലി വിലക്കുകളുടെ കുടത്തിൽനിന്ന് ഇടയ്ക്കിടെ പുറത്തുചാടുന്നതു കണ്ടുകൊണ്ടിരിക്കുകയാണു കേരളം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയറ്റിറക്കുരംഗത്തെ അനഭിലഷണീയ പ്രവണതകൾക്കെതിരെ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കു നോക്കുകുത്തിയുടെ വിലപോലുമില്ലെന്ന അനുഭവപാഠം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സാധനങ്ങൾ ഇറക്കാൻ സിഐടിയു യൂണിയനിലെ ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 

ADVERTISEMENT

തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ച സ്റ്റേജ് നിർമാണ സാധനങ്ങൾ ഇറക്കാൻ 15,000 രൂപയാണ് തൊഴിലാളികൾ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. വാഹനത്തിൽനിന്നു സാധനങ്ങൾ ഇറക്കുന്നതിനു സ്വന്തം തൊഴിലാളികളുണ്ടെന്ന് അറിയിച്ചെങ്കിലും പണം കിട്ടിയിട്ടേ സാധനങ്ങൾ ഇറക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു നോക്കുകൂലിസംഘം. അന്വേഷണത്തിൽ നോക്കുകൂലി ആരോപണം ശരിയാണെന്നു തെളിയുകയും സ്റ്റാച്യു പൂളിലെ 10 സിഐടിയു തൊഴിലാളികളുടെ അംഗത്വം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 

തൃശൂർ അവിണിശേരിയിൽ വീടുപണിക്കു കെ‍ാണ്ടുവന്ന സിമന്റ്കട്ടകൾ മരപ്പണിക്കെത്തിയ അതിഥിത്തെ‍ാഴിലാളികൾ ഇറക്കുന്നതു സിഐടിയു ചുമട്ടുതെ‍ാഴിലാളികൾ തടഞ്ഞതും കഴിഞ്ഞദിവസമാണ്. തർക്കത്തെത്തുടർന്നു വീട്ടുടമയും ഭാര്യയും ചേർന്നാണ് നൂറു സിമന്റ്കട്ടകളും ഇറക്കിയത്. മലപ്പുറം ജില്ലയിലെ എടപ്പാളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലേക്കുള്ള ഇലക്ട്രിക്കൽ സാധനങ്ങൾ ഇറക്കുകയായിരുന്ന തൊഴിലാളികൾക്കുനേരെ നോക്കുകൂലി ആവശ്യപ്പെട്ടു സിഐടിയു ചുമട്ടുതൊഴിലാളികളുടെ ആക്രമണമുണ്ടായതാകട്ടെ ഇക്കഴിഞ്ഞ ജൂലൈയിലും. അന്നത്തെ മർദനം ഭയന്നു കെട്ടിടത്തിൽനിന്നു ചാടിയ തൊഴിലാളിയുടെ കാലുകളെ‍ാടിഞ്ഞതും നാം കേട്ടു. ഇങ്ങനെ എത്രയോ സംഭവങ്ങൾ...

ADVERTISEMENT

സംസ്ഥാനത്തു നിക്ഷേപ സൗഹൃദാന്തരീക്ഷം ഒരുക്കാൻ ഉത്തരവാദപ്പെട്ട മുഖ്യഭരണകക്ഷിയുടെ തൊഴിലാളി സംഘടനതന്നെയാണു മിക്കപ്പോഴും ഇത്തരം സംഭവങ്ങൾക്കു കാരണമാകുന്നതെന്നതു കൂടുതൽ ഗൗരവമുള്ള കാര്യമാണ്. കോടതിവിധിക്കു വില കൽപിക്കാതെയും പൊലീസിനെപ്പോലും പലപ്പോഴും ഭീഷണിപ്പെടുത്തിയുമുള്ള ഈ വികസനവിരുദ്ധനിലപാട് പൊതുസമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. തൊഴിലാളി യൂണിയനുകളുടെ മാതൃകാപരമായ പ്രവർത്തനശൈലിക്കു മുൻകയ്യെടുക്കേണ്ട രാഷ്ട്രീയ പാർട്ടികൾതന്നെ ഇത്തരം വഴിവിട്ട കാര്യങ്ങൾക്കു തണലൊരുക്കുന്നതു കാലത്തോടുള്ള തെറ്റാണെന്നതിൽ സംശയമില്ല. 

നോക്കുകൂലി ഉൾപ്പെടെ വികസനം തടസ്സപ്പെടുത്തുന്ന രീതികൾ അവസാനിപ്പിക്കുമെന്നു മൂന്നു വർഷംമുൻപു തെ‍ാഴിലാളി സംഘടനകൾ ഒരുമിച്ച് ഉറപ്പുനൽകിയതു പ്രതീക്ഷയോടെയാണു കേരളം കേട്ടത്. എന്നാൽ, മറ്റു പല പാഴ്പ്രഖ്യാപനങ്ങളുടെയും അതേവഴിയിൽ ഈ ഉറപ്പും ലംഘിക്കപ്പെട്ടുകെ‍ാണ്ടേയിരിക്കുന്നു. രാഷ്‌ട്രീയപാർട്ടികളുടെയും അവരുടെ ട്രേഡ് യൂണിയൻ നേതാക്കളുടെയും പിൻബലത്തിലാണു നോക്കുകൂലി ഈ നാട്ടുകാരെ മുഴുവൻ നോക്കിപ്പേടിപ്പിക്കുന്നത്.

ADVERTISEMENT

ജീവിതകാലം മുഴുവൻ സമ്പാദിച്ചതും കടം മേടിച്ചതുമൊക്കെ ചേർത്ത് അതിജീവന പ്രതീക്ഷകളോടെ തുടങ്ങുന്ന സംരംഭങ്ങൾ നോക്കുകൂലി അടക്കമുള്ള ഭീഷണി നേരിടാനാവാതെ അടച്ചിടേണ്ടിവന്ന പലരും ഇവിടെയുണ്ട്. വ്യവസായ–നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനു പോറലേൽപിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയുമാണു വേണ്ടത്. ആ ഉത്തരവാദിത്തം നിറവേറ്റാനുള്ള ബാധ്യത ഭരണത്തെയും സിഐടിയുവിനെയും നയിക്കുന്ന സിപിഎമ്മിനു തീർച്ചയായുമുണ്ട്.

സർക്കാരും എല്ലാ രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും ഒത്തുചേർന്നു നോക്കുകൂലിയെ ഇവിടെനിന്ന് ആട്ടിപ്പായിക്കുമെങ്കിൽ കേരളം എക്കാലവും അവരോടു കടപ്പെട്ടിരിക്കും. നവകേരളത്തിനുവേണ്ടിയുള്ള ഏറ്റവും പ്രധാനമായൊരു വികസനദൗത്യമെന്ന നിലയിലും അതു ശ്രദ്ധേയമാകും. വികസനത്തിനും നിക്ഷേപത്തിനും സമാധാനപൂർണമായ ജനജീവിതത്തിനുതന്നെയും തടസ്സമായ നോക്കുകൂലിയും ഭീഷണികളുമടക്കമുള്ള പ്രാകൃതരീതികൾ എന്നേക്കുമായി ഈ നാടൊഴിയുമ്പോഴേ കേരളമൊരു പരിഷ്കൃതസമൂഹമാകൂ.

English Summary:

Editorial about problems created by nokkukooli

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT