അവിസ്മരണീയമായ ശ്രേഷ്ഠ ജീവിതം
നിലപാടുകളുടെ കണിശതകൊണ്ടും മനസ്സിലെ ആർദ്രതകൊണ്ടും വിശ്വാസിസമൂഹം ഹൃദയത്തിൽ ഉൾക്കൊണ്ട ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലമൊഴിഞ്ഞുപോകുമ്പോൾ ആ നഷ്ടം യാക്കോബായ സഭയ്ക്കു മാത്രമല്ല, കേരള സമൂഹത്തിനാകെത്തന്നെയാണ്.

എളിയനിലയിൽനിന്നു ജീവിതമാരംഭിച്ച് ശ്രേഷ്ഠ പൗരോഹിത്യത്തിന്റെ മഹോന്നത പദവിവരെയെത്തിയ, ഒൻപതര പതിറ്റാണ്ടു പിന്നിട്ട ബാവായുടെ ജീവിതം ആധുനിക യാക്കോബായ സഭയുടെ ചരിത്രം കൂടിയാണ്. തങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്ന്, ഒപ്പം ജീവിച്ച ആചാര്യനെന്ന നിലയിൽക്കൂടിയാവും സഭാ വിശ്വാസികൾ അദ്ദേഹത്തെ ഓർക്കുക.
ജീവിതം ഏറെക്കണ്ട, അറിഞ്ഞ, അനുഭവിച്ച ഇടയശ്രേഷ്ഠന്റെ വിയോഗമാണിത്. പൗരോഹിത്യത്തിനൊപ്പം പാണ്ഡിത്യവും ചേർത്തുവയ്ക്കുന്ന ഇക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച അദ്ദേഹം കൈവരിച്ച അഭിമാനനേട്ടങ്ങളും നടന്നുചെന്ന ഉയരങ്ങളും വിസ്മയാദരങ്ങളോടെയേ കണ്ടുനിൽക്കാനാവൂ. ആഴത്തിലുള്ള ദൈവവിശ്വാസം ആയുധമാക്കി, അചഞ്ചലമായി ദൈവത്തിന്റെ ഭൂമിയിലെ ഇടയനായി വിശ്വാസികളെ നയിക്കാനുള്ള നിയോഗമാണ് അദ്ദേഹം പൂർത്തിയാക്കിയത്.
ജീവിതവും അനുഭവങ്ങളുമായിരുന്നു പാഠശാല. വായിച്ചറിഞ്ഞ വിജ്ഞാനത്തെക്കാൾ പ്രായോഗിക ജ്ഞാനമായിരുന്നു അദ്ദേഹം കൂടുതലായും പ്രയോജനപ്പെടുത്തിയത്. ജീവിതം പറഞ്ഞുകൊടുത്ത പാഠങ്ങൾ അദ്ദേഹത്തിനു വഴികാണിച്ചുകൊടുത്തു. വാക്കുകളും പ്രവൃത്തികളും ജീവിതത്തോട് അടുത്തുനിന്നതും തന്റെ വിശ്വാസിസമൂഹം അതു ഹൃദയപൂർവം ഇഷ്ടപ്പെട്ടതും അതുകൊണ്ടാണ്.
ശ്രേഷ്ഠ ബാവാ എന്ന നിലയിൽ രണ്ടു പതിറ്റാണ്ടിലേറെ അദ്ദേഹം സഭയെ സഫലമായി നയിച്ചു. പ്രതിസന്ധിനാളുകളിലാണ് അദ്ദേഹം യാക്കോബായ സഭയെ ഇന്നത്തെ നിലയിൽ കെട്ടിപ്പടുത്തത്. മെത്രാനായി ചുമതലയേൽക്കുമ്പോൾ ഏതാനും ഭദ്രാസനങ്ങളും വിരലിലെണ്ണാവുന്ന മെത്രാപ്പൊലീത്തമാരും മാത്രമുണ്ടായിരുന്നിടത്തു കൂടുതൽ ഭദ്രാസനങ്ങളും മെത്രാപ്പൊലീത്തമാരും അദ്ദേഹത്തിന്റെ കാലത്തുണ്ടായി. ഇടയനെക്കാൾ, കാറ്റിലും കോളിലും ആടിയുലയുന്ന കപ്പലിനെ തകരാതെ മുന്നോട്ടുനയിച്ച കപ്പിത്താന്റെ ൈവഭവമാകും ശ്രേഷ്ഠ ബാവായ്ക്കു കൂടുതലായി ചേരുക.
ത്യാഗത്തിന്റേതും സമർപ്പണത്തിന്റേതുമായിരുന്നു ആ ജീവിതം. പ്രശ്നങ്ങളുണ്ടായപ്പോൾ സഭയെ സംരക്ഷിക്കാൻ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം മുന്നിൽനിന്നു നയിച്ചു. ഇതിനാൽ ഒട്ടേറെ കേസുകളിൽ പ്രതിയായി. ജയിലിലുമായിട്ടുണ്ട്.
വൈദിക ജീവിതത്തിന്റെ തുടക്കത്തിൽ ധ്യാനപ്രസംഗകൻ എന്ന നിലയിൽ േപരെടുത്ത അദ്ദേഹം സുവിശേഷയോഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. യാക്കോബായ സഭയ്ക്കു പുത്തൻകുരിശിൽ ആസ്ഥാനമന്ദിരം പണിയുന്നതിലും ഒട്ടേറെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിക്കുന്നതിലും ശ്രേഷ്ഠ ബാവായുടെ പങ്കു വലുതാണ്. പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെയും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെയും കേരള സന്ദർശനങ്ങൾക്ക് അദ്ദേഹം ആതിഥ്യമരുളിയിട്ടുണ്ട്. സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ സംസ്കാര ശുശ്രൂഷയിലും അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണത്തിലും മുഖ്യ കാർമികനായിരുന്നു.
പരിചയപ്പെടുന്ന എല്ലാവരോടും ആർദ്രമായി സംസാരിക്കുകയും കർക്കശമാവേണ്ടിടത്തു കർക്കശമാകുകയും ചെയ്യുന്നതായിരുന്നു രീതി. ശ്രേഷ്ഠമായ ആ കർമജീവിതം അവസാനിച്ചിരിക്കുന്നു. വേർപാടിന്റെ നോവിൽ ആദരാഞ്ജലികളോടെ മലയാള മനോരമയും പങ്കുചേരുന്നു.