കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതു രണ്ടാംതവണ. 1973 ജനുവരി 22നു മഞ്ചേരി ലോക്സഭാ മണ്ഡലത്തിലും നീലേശ്വരം, പറവൂർ നിയമസഭാ മണ്ഡലങ്ങളിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നു.

കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതു രണ്ടാംതവണ. 1973 ജനുവരി 22നു മഞ്ചേരി ലോക്സഭാ മണ്ഡലത്തിലും നീലേശ്വരം, പറവൂർ നിയമസഭാ മണ്ഡലങ്ങളിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെയുള്ള 9 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഏഴു തവണയും സിറ്റിങ് മുന്നണികൾക്കുതന്നെ വിജയം. 2 തവണ (1993, 2003) 

ADVERTISEMENT

യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 2 തവണ (1997, 2003) ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ ചരിത്രം സെബാസ്റ്റ്യൻ പോളിന്. ലോക്‌സഭാ  ഉപതിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ (16) സ്ഥാനാർഥികൾ ഇത്തവണ.

ഇതുവരെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകൾ

∙ മീനച്ചിൽ (തിരു–കൊച്ചി) (1953 നവംബർ 16) / 1–ാം ലോക്സഭ, കാരണം: പി.ടി.ചാക്കോയുടെ രാജി (കോൺഗ്രസ്), വിജയി: ജോർജ് തോമസ് കൊട്ടുകാപ്പള്ളി (കോൺഗ്രസ്) 

∙ മുകുന്ദപുരം (1970 സെപ്റ്റംബർ 17) / 4–ാം ലോക്സഭ, കാരണം: പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണം (കോൺഗ്രസ്), വിജയി: എ.സി.ജോർജ് (കോൺഗ്രസ്) 

∙ മഞ്ചേരി (1973 ജനുവരി 22)  / 5–ാം ലോക്സഭ, കാരണം: ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മരണം (മുസ്‌ലിംലീഗ്), വിജയി: സി.എച്ച്. മുഹമ്മദ് കോയ (മുസ്‌ലിംലീഗ്)

∙ ഒറ്റപ്പാലം (1993 സെപ്റ്റംബർ 7) / 10–ാം ലോക്സഭ, കാരണം: കെ.ആർ. നാരായണന്റെ  രാജി (കോൺഗ്രസ്), വിജയി: എസ്. ശിവരാമൻ (സിപിഎം)

∙ എറണാകുളം (1997 മേയ് 29) / 11–ാം ലോക്സഭ, സേവ്യർ അറയ്ക്കലിന്റെ മരണം (എൽഡിഎഫ് സ്വത.), വിജയി: സെബാസ്റ്റ്യൻ പോൾ (എൽഡിഎഫ് സ്വത.)

∙ എറണാകുളം (2003 സെപ് റ്റംബർ 23) / 13–ാം ലോക്സഭ, കാരണം: ജോർജ് ഈഡന്റെ മരണം (കോൺഗ്രസ്), വിജയി: സെബാസ്റ്റ്യൻ പോൾ (എൽഡിഎഫ് സ്വത.)

∙ തിരുവനന്തപുരം (2005 നവംബർ 18) / 14–ാം ലോക്സഭ, കാരണം: പി.കെ. വാസുദേവൻ നായരുടെ മരണം (സിപിഐ), വിജയി: പന്ന്യൻ രവീന്ദ്രൻ (സിപിഐ)

∙ മലപ്പുറം (2017 ഏപ്രിൽ 12) / 16–ാം ലോക്സഭ, കാരണം: ഇ. അഹമ്മദിന്റെ മരണം (മുസ്‌ലിംലീഗ്), വിജയി: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ്)

∙ മലപ്പുറം (2021 ഏപ്രിൽ 6) / 17–ാം ലോക്സഭ, കാരണം: കുഞ്ഞാലിക്കുട്ടിയുടെ രാജി (മുസ്‌ലിംലീഗ്), വിജയി: എം.പി. അബ്ദുസ്സമദ് സമദാനി (മുസ്‌ലിംലീഗ്)

ഇൻപുട്സ്: എഡിറ്റോറിയൽ റിസർച്

English Summary:

10th Lok Sabha byelection