‘നകുലേട്ടാ, ഞാനിപ്പോ എന്താ പറഞ്ഞത്’
ഒരാൾക്കു പല തന്ത’ എന്നതു നടപ്പുള്ള കാര്യമല്ല. ഒരേസമയം ഒന്നിലേറെ വണ്ടികളിൽ സഞ്ചരിക്കുമെന്നു വാശിപിടിക്കുന്നതും കഷ്ടമാണ്. ശാസ്ത്രം അത്രകണ്ടു വളരാത്തതുകൊണ്ടാണ്. ദയവുചെയ്ത് സുരേഷ് ഗോപി കുറച്ചു ക്ഷമ കാണിക്കണം. ഇതൊക്കെ നടപ്പാവുന്ന കാലം വന്നുകൂടായ്കയില്ല.
ഒരാൾക്കു പല തന്ത’ എന്നതു നടപ്പുള്ള കാര്യമല്ല. ഒരേസമയം ഒന്നിലേറെ വണ്ടികളിൽ സഞ്ചരിക്കുമെന്നു വാശിപിടിക്കുന്നതും കഷ്ടമാണ്. ശാസ്ത്രം അത്രകണ്ടു വളരാത്തതുകൊണ്ടാണ്. ദയവുചെയ്ത് സുരേഷ് ഗോപി കുറച്ചു ക്ഷമ കാണിക്കണം. ഇതൊക്കെ നടപ്പാവുന്ന കാലം വന്നുകൂടായ്കയില്ല.
ഒരാൾക്കു പല തന്ത’ എന്നതു നടപ്പുള്ള കാര്യമല്ല. ഒരേസമയം ഒന്നിലേറെ വണ്ടികളിൽ സഞ്ചരിക്കുമെന്നു വാശിപിടിക്കുന്നതും കഷ്ടമാണ്. ശാസ്ത്രം അത്രകണ്ടു വളരാത്തതുകൊണ്ടാണ്. ദയവുചെയ്ത് സുരേഷ് ഗോപി കുറച്ചു ക്ഷമ കാണിക്കണം. ഇതൊക്കെ നടപ്പാവുന്ന കാലം വന്നുകൂടായ്കയില്ല.
ഒരാൾക്കു പല തന്ത’ എന്നതു നടപ്പുള്ള കാര്യമല്ല. ഒരേസമയം ഒന്നിലേറെ വണ്ടികളിൽ സഞ്ചരിക്കുമെന്നു വാശിപിടിക്കുന്നതും കഷ്ടമാണ്. ശാസ്ത്രം അത്രകണ്ടു വളരാത്തതുകൊണ്ടാണ്. ദയവുചെയ്ത് സുരേഷ് ഗോപി കുറച്ചു ക്ഷമ കാണിക്കണം. ഇതൊക്കെ നടപ്പാവുന്ന കാലം വന്നുകൂടായ്കയില്ല.
യാഥാർഥ്യം ഇങ്ങനെയൊക്കെയാണെന്ന് അറിഞ്ഞിട്ടും ‘ഒറ്റത്തന്തയ്ക്കു ജനിച്ചവരുണ്ടോ’ എന്ന് ആരോടെന്നില്ലാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വെല്ലുവിളിച്ചതും ‘ഞാൻ തൃശൂർപൂരത്തിന് ആംബുലൻസിൽ വന്നെന്നു തോന്നിയതു മായക്കാഴ്ചയാണെന്ന്’ പറഞ്ഞതും പിന്നീട് ഇരുട്ടിവെളുക്കും മുൻപു പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞതും എന്തിന്റെ കേടായിരുന്നുവെന്നു പിടികിട്ടാത്ത ഗതികേടിലാണ് അഖിലലോക മലയാളികളും വിശേഷിച്ച്, തൃശൂരിലെ വോട്ടർമാരും.
‘പൂരം നടത്താൻ ആംബുലൻസിലല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും വരും’ എന്നൊക്ക വീമ്പുമുഴക്കി വിജൃംഭിച്ചു നിന്നിരുന്ന അണികളാകെ വെടിക്കെട്ടുപുര മഴ നനഞ്ഞപോലെ മന്ദിച്ചു നിൽപാണ്. പൂരത്തിനിടയിൽ താരശോഭ തെല്ലും ചോരാതെ ആംബുലൻസിൽ വീരൻ വന്നിറങ്ങുന്ന ‘മായക്കാഴ്ച’ നേരിട്ടും ഫോണിലും ടിവിയിലും കണ്ട ലക്ഷങ്ങളുണ്ട്. അന്നുണ്ടായ രോമാഞ്ചം പിന്നീടു മുക്കാൽലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയതോടെ അണികളിൽ ഉറച്ചുപോയതാണ്. അതൊന്നും നോക്കാതെയാണ് ‘ഞാൻ ആംബുലൻസിൽ കയറിയില്ല’ എന്നു കണ്ണിൽച്ചോരയില്ലാതെ പറഞ്ഞുകളഞ്ഞത്. ‘സ്മരണ വേണം തേവരേ’ എന്ന സുരേഷ് ഗോപി സിനിമാഡയലോഗ് ആരെങ്കിലും തിരിച്ചുപറഞ്ഞാൽ ‘മൂവ് ഔട്ട്’ എന്നു വിരട്ടരുത്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന രോഗത്തിന് ‘സോംനാംബുലിസം’ എന്നാണു പേര്. നടന്നതും ചെയ്തതുമൊന്നും രോഗി അറിയണമെന്നില്ല. ആബുംലൻസിൽ കയറിയിട്ടും കയറിയില്ലെന്നു തോന്നുന്ന ‘ആംബുലിസം’ മറ്റേതിന്റെ വകഭേദമാണോ എന്നു നിശ്ചയമില്ല.
ഓരോ തോൽവി കഴിയുന്തോറും സുരേഷ് ഗോപിയോടു ജനത്തിനു സ്നേഹം കൂടി വരികയായിരുന്നു. ‘പാവം ജയിക്കേണ്ടതായിരുന്നു’ എന്നായിരുന്നു തോന്നൽ. ജയിച്ചു കഴിഞ്ഞാലും പഴയ ഇഷ്ടത്തിൽ തട്ടുകേടു വരാതെ നോക്കുന്നതാണ് നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണം. ‘ഇപ്പോഴത്തെ മാർക്കറ്റ് എങ്ങനെ’ എന്ന് ഇടയ്ക്കൊക്കെ അഭ്യുദയകാംക്ഷികളോടു മാത്രം ചോദിക്കുന്നതു നന്നായിരിക്കും. സ്റ്റാർ വാല്യു നിശ്ചയിക്കാൻ മാർക്കറ്റ് പ്രധാന ഘടകമാണ്. ‘കംപ്ലീറ്റ് ആക്‌ടർ’ എന്നതു നടന്മാർക്കു ബഹുമതിയാണെങ്കിലും ‘കംപ്ലീറ്റ് ആക്‌ടിങ്ങാണ്’ എന്നു കാണുന്നവർക്കു തോന്നിപ്പോയാൽ പന്തിയല്ല. ഷൂട്ട് ചെയ്തുപോയാലും വേണ്ടെന്നു തോന്നിയാൽ ആരും കാണാതെ ഒഴിവാക്കാമെന്നതാണ് സിനിമയുടെ മെച്ചം. വേണ്ടാത്തതിനാണ് കാഴ്ചക്കാർ കൂടുതലെന്നതാണ് രാഷ്ട്രീയത്തിന്റെ ദൂഷ്യം; ഒഴിവാക്കാനും പറ്റില്ല. നല്ല സിനിമക്കാരനിൽനിന്നു നല്ല രാഷ്ട്രീയക്കാരനിലേക്ക് എടുത്തുചാടിയാൽ എത്താവുന്നതിലും ദൂരമുണ്ട്.
‘മണിച്ചിത്രത്താഴ്’ സിനിമയിൽ ഗംഗയായി അഭിനയിച്ച ശോഭന, ഭർത്താവ് നകുലനായി വേഷമിട്ട സുരേഷ് ഗോപിയോട് ‘നകുലേട്ടാ, ഞാനിപ്പോ എന്താ പറഞ്ഞത്’ എന്നു ചോദിക്കുന്നുണ്ട്. പറഞ്ഞത് ഓർത്തെടുക്കാൻ പറ്റാത്ത ഗതികേടും രോഗവുമാണ് ഗംഗയ്ക്ക്. ‘ആംബുലൻസിൽ കയറിയിട്ടില്ല’ എന്നു മന്ത്രിയുടെ വായിൽനിന്നുതന്നെ കേൾക്കുമ്പോൾ ‘സുരേഷേട്ടൻ എന്താ ഇപ്പോ പറഞ്ഞത്’ എന്നു ഞെട്ടുന്ന വോട്ടർമാർ പഴയ സിനിമ ഓർത്തുപോയാൽ കുറ്റം പറയരുത്. ഗംഗയെ ചികിത്സിക്കാൻ വരുന്ന നമ്പൂതിരിപ്പാട് ‘ഇതിനു മരുന്നില്ല, ഇറ്റ്സ് ഇൻക്യുറബിൾ’ എന്നു നിരാശപ്പെടുന്നുണ്ട്. പക്ഷേ, രാഷ്ട്രീയത്തിൽ അങ്ങനെയല്ല. വേണ്ടാത്തതു പറയാൻ തോന്നുന്ന ശീലക്കേടിനു മന്ത്രി ജോർജ് കുര്യന്റെ കയ്യിൽപ്പോലും വേണ്ടുവോളം മരുന്നു സ്റ്റോക്കുണ്ട്. കക്ഷിക്ക് ആവശ്യം വരാറേയില്ല. മറ്റൊരാൾക്കു കൊടുക്കുമോ എന്നു ചോദിച്ചാലേ അറിയൂ.
അപമാനിക്കാൻ ഒരു രസം
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി കാണാൻ ആഗ്രഹിച്ചിരുന്നു എന്നാണ് കെ.മുരളീധരൻ വിശ്വസിക്കുന്നത്. ‘മനസ്സുകൊണ്ട് ചെറുപ്പമുള്ളവർക്കു മത്സരിക്കാമെന്ന്’ പാലക്കാട്ടെ നേതാവ് അഭിപ്രായപ്പെട്ടുപോലും. കേട്ടപാതി ‘എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേർക്കു നിർത്തിക്കൂടേ’ എന്നു ചോദിച്ച് മറ്റൊരു പ്രമുഖ നേതാവ് അപമാനിച്ചു എന്നും മുരളിക്കു തോന്നി. വാസ്തവത്തിൽ ഇതെല്ലാം കാണിക്കുന്നതു മുരളിയുടെ അപാര റേഞ്ച് ആണ്. 67 വയസ്സായെങ്കിലും ‘മനസ്സുകൊണ്ട് ചെറുപ്പമാണ് എന്ന്’ ഒരാളെ പുകഴ്ത്തിയാൽ അതു താൻതന്നെ ആയിരിക്കും എന്നതിൽ മുരളിക്കുണ്ടോ വല്ല സംശയവും. ‘കണ്ടമാനം തിരഞ്ഞെടുപ്പിൽ മത്സരിച്ചയാൾ’ എന്നു മറ്റൊരാൾ കുറ്റം പറഞ്ഞാലും ‘അതും ഞമ്മളാ’ എന്നു മുരളിക്കു തോന്നും. ഇതൊക്കെ കേട്ടാൽ മുരളിക്കു വീണ്ടും മത്സരിക്കാനാണെന്നു തോന്നും. അങ്ങനെയല്ല, ആരും ചോദിക്കാതെ അപമാനിച്ചു എന്നതിലാണ് പരിഭവം. തന്നോടു മത്സരിക്കുന്നോ എന്നു ചോദിച്ചിരുന്നെങ്കിൽ ഇല്ലെന്നു തന്നെ പറയുമായിരുന്നു എന്നുകൂടി മുരളി പറഞ്ഞു. അപ്പോൾ ചോദിച്ച ആളിനായേനെ അപമാനം. പാർട്ടിക്കുപുറത്ത് ആരെയെങ്കിലുമൊക്കെ കിട്ടിയില്ലെങ്കിൽ സ്വന്തക്കാരെത്തന്നെ അന്യോന്യം അപമാനിക്കുന്നതും ഒരു രസം തന്നെ
സ്റ്റോപ് പ്രസ്
സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോയെന്ന് പേടിച്ചാണെന്നു മന്ത്രി ശിവൻകുട്ടി.
ശിവൻകുട്ടിയും ഒരു കുട്ടിയാണെന്ന് ഓർക്കണമല്ലോ.