ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും പെൻഷൻ ലഭിച്ചിട്ടില്ല. കേരളത്തിലും രണ്ടു ശതമാനത്തോളം അപേക്ഷകർക്കു മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിന്റെ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു കരുതിയതെങ്കിലും അതിപ്പോഴും ബഹുഭൂരിപക്ഷംപേർക്കും ദൂരസ്വപ്നം മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള നടപടികളുടെ മെല്ലെപ്പോക്ക് കടുത്ത ക്രൂരതതന്നെയാണ്. കേരളത്തിൽ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയത് 90,919 പേരാണ്. ഒക്ടോബർ നാലുവരെ ഇവരിൽ 10,151 പേർക്കു മാത്രമാണ് അധികമായി പെൻഷൻ പദ്ധതിയിലേക്ക് അടയ്ക്കാനുള്ള തുക സംബന്ധിച്ച ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുള്ളത്. പെൻഷൻ അനുവദിച്ചതാവട്ടെ 1910 പേർക്കു മാത്രം.

ADVERTISEMENT

നടപടികൾ വല്ലാതെ ഇഴയുന്നത് 2014 ഓഗസ്റ്റ് 31നു മുൻപു വിരമിച്ചവരുടെ കാര്യത്തിലാണ്. ഈ വിഭാഗത്തിൽ രാജ്യത്ത് ഉയർന്ന പെൻഷന് അർഹരെന്ന് അധികൃതർക്കു ബോധ്യപ്പെട്ട ഒന്നരലക്ഷത്തിലേറെ അപേക്ഷകളിൽ വെറും 16 പേർക്കാണ് ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുള്ളത്. തുടർനടപടിയായ പെൻഷൻ പേയ്മെന്റ് ഓർഡർ (പിപിഒ) കിട്ടിയതാവട്ടെ രണ്ടു പേർക്കു മാത്രവും. കേരളത്തിലാകട്ടെ, ആർക്കും ഒക്ടോബർ നാലു വരെ ഡിമാൻഡ് നോട്ടിസ് അയച്ചിട്ടുപോലുമില്ല. വിവരാവകാശ ചോദ്യത്തിനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

പിഎഫ് ഓഫിസുകളിലെ ജീവനക്കാരുടെ കുറവും പെൻഷൻ കണക്കാക്കുന്നതിനു ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവുമാണ് നടപടികൾ ഇഴയുന്നതിനുള്ള മുഖ്യകാരണങ്ങൾ. ഇപ്പോഴത്തെ അവസ്ഥയിൽ മാസങ്ങളെടുത്താലും അപേക്ഷകളിൽ നടപടി പൂർത്തിയാവില്ല. ഉയർന്ന പെൻഷനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവർക്കുമുന്നിൽ സാങ്കേതിക പ്രശ്നങ്ങൾക്കു പ്രസക്തിയില്ല. സോഫ്റ്റ്‌വെയർ ഇല്ലെന്ന ന്യായം ഇക്കാലത്തു വെളിയിൽ പറയാൻ കൊള്ളാത്തതാണ്. 7 കോടിയിലേറെ തൊഴിലാളികളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന, കേന്ദ്രസർക്കാർ സ്ഥാപനത്തിന് അതിനനുസൃതമായ മികച്ച സാങ്കേതികവിദ്യയും മാനവശേഷിയും ഒരുക്കേണ്ടതു ഭരണനേതൃത്വത്തിന്റെ ഉത്തരവാദിത്തമല്ലേ? 

ADVERTISEMENT

ഉയർന്ന പിഎഫ് പെൻഷന്റെ പിപിഒ കിട്ടിയവർക്കുതന്നെ പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണു ലഭിച്ചതെന്നതു മറ്റെ‍ാരു ഇച്ഛാഭംഗം. സർവീസ് കാലാവധിയെ രണ്ടായി വിഭജിച്ച്, ലോകത്തെവിടെയും കേട്ടുകേൾവിപോലുമില്ലാത്ത പ്രോ–റേറ്റ(ആനുപാതിക) വ്യവസ്ഥ പെൻഷൻ കണക്കാക്കാൻ സ്വീകരിച്ചതാണ് പെൻഷനിൽ 25–35% കുറവു വരാൻ കാരണമായത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്. പ്രോ–റേറ്റ വ്യവസ്ഥ പിൻവലിക്കണമെന്നു രാജ്യത്തെ 255 പൊതുമേഖലാ സ്ഥാപനങ്ങളിലെ രണ്ടു ലക്ഷത്തിലേറെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നാഷനൽ കോൺഫെഡറേഷൻ ഓഫ് ഓഫിസേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്കും തൊഴിൽമന്ത്രിക്കുമുൾപ്പെടെ നിവേദനം നൽകിയിരിക്കുകയാണ്.

രാജ്യത്തെ പെൻഷൻകാർക്കുവേണ്ടി സുപ്രീം കോടതി കൈക്കൊണ്ട നിർണായക തീരുമാനത്തിന്റെ ഫലം ഇങ്ങനെ വൈകിക്കുന്നത് അന്യായവും അനീതിയുമാണ്. ന്യായമായ പെൻഷനുവേണ്ടി വർഷങ്ങളായി കാത്തിരുന്ന എത്രയോപേർ ഇതിനകം മരിച്ചുകഴിഞ്ഞു. 2014നു മുൻപു വിരമിച്ച ജീവനക്കാരിൽ ഭൂരിഭാഗവും എഴുപതിനുമേൽ പ്രായമുള്ളവരാണെന്നോർക്കണം. പെൻഷൻ ഒൗദാര്യമല്ലെന്നും അവകാശമാണെന്നും തിരിച്ചറിയാത്ത സംവിധാനമാണു നമുക്കുള്ളതെന്ന് ഇനിയും പറയിപ്പിച്ചുകൂടാ. വിരമിച്ചു കഴിഞ്ഞവരുടെയെങ്കിലും ഓപ്ഷൻ അപേക്ഷകളിൽ എത്രയുംവേഗം തീർപ്പാക്കി, പുതുക്കിയ പെൻഷൻ നൽകുന്നതിന് അടിയന്തര പ്രാധാന്യം നൽകിയേതീരൂ.

English Summary:

Editorial about higher PF pension