ഇത്തവണ നടക്കുന്നത് 60-ാം പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് ചതുർവത്സര തിരഞ്ഞെടുപ്പാണ്. ജനകീയ വോട്ടെടുപ്പ് 2024 നവംബർ 5നു നടന്നു. ഇലക്ടറൽ കോളജിലെ വോട്ടെടുപ്പ് ഡിസംബർ 17നും നടക്കും. 2025 ജനുവരി 6 ന് സെനറ്റ് പ്രസി‍‍‍ഡന്റ് കൂടിയായ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ഇലക്ടറൽ കോളജ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കും. ഇത്രയും കടമ്പകളൊക്കെ കടക്കണമെങ്കിലും അടുത്ത പ്രസിഡന്റ് ആരാണെന്ന് പോളിങ്ങിന്റെ അടുത്ത ദിവസം തന്നെ അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോണൾഡ് ട്രംപ് ജയിച്ചാൽ

ADVERTISEMENT

തുടര്‍ച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്‍റ് ആകുന്ന രണ്ടാമൻ ആയിരിക്കും ഡോണൾഡ് ട്രംപ്. അതായത് 45–ാം പ്രസിഡന്റ് ആയിരുന്ന അദ്ദേഹം 47–ാം പ്രസിഡന്റ് ആയിരിക്കും. തുടര്‍ച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്‍റ് ആയ ഗ്രോവര്‍ ക്ലീവ്്ലാന്‍ഡ് 22-ാമത്തെയും (1885 – 1889) 24-ാമത്തെയും (1893 – 1897) പ്രസിഡന്‍റ് ആയിരുന്നു.
4 തവണ മത്സരിക്കുകയും വിജയിക്കുകയും ഏറ്റവും കൂടുതൽ കാലം പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിനു ശേഷം കൂടുതൽ തവണ (3) മത്സരിക്കുന്ന രണ്ടാമനാണ് ട്രംപ്. റിച്ചാർഡ് നിക്സൻ 1960ൽ ജോൺ എഫ്. കെന്നഡിയോടു തോറ്റിരുന്നു. പിന്നീട് 1968ലും 1972ലും മത്സരിച്ചു ജയിച്ചു.

കമല ഹാരിസ് ജയിച്ചാൽ

ആദ്യ വനിതാ പ്രസിഡന്റ് ആയിരിക്കും കമല ഹാരിസ്. പ്രസിഡന്റ് ആകുന്ന 16-ാമത്തെ വൈസ് പ്രസിഡന്‍റ് ആയിരിക്കും. 8 വൈസ് പ്രസിഡന്റുമാർ, പ്രസിഡന്റ് നിര്യാതനായതിനെ തുടർന്നു പ്രസിഡന്റ് ആയി. അവരിൽ 4 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റിച്ചാർഡ് നിക്സൺ രാജിവച്ചതിനെ തുടർന്ന് ജെറാൾഡ് ഫോർഡും പ്രസിഡന്റ് ആയി.
ഇടവേളയോടെ പ്രസിഡന്റായത് രണ്ടു വൈസ് പ്രസി‍ഡന്റുമാരാണ് – റിച്ചാർഡ് നിക്സൺ, ജോ ബൈഡൻ.
തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ആയ മറ്റു നാലു പേർ – ജോൺ ആഡംസ്, തോമസ് ജെഫേഴ്സൺ, മാർട്ടിൻ വാൻ ബ്യൂറൻ, ജോർജ് എച്ച്. ഡബ്ല്യു. ബുഷ് – വൈസ് പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ഉടനെ പ്രസിഡന്‍റ് ആകുകയായിരുന്നു. കമല ഹാരിസ് വിജയിച്ചാൽ ഇവർക്കൊപ്പമെത്തും.

ADVERTISEMENT

കുറഞ്ഞ കാലം, കൂടുതൽ കാലം

വൈസ് പ്രസിഡന്റ് ആയി കൃത്യം ഒരുമാസം കഴിഞ്ഞ് ജോൺ ടൈലർക്ക് പ്രസിഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. മൂന്നു വർഷം 11 മാസം പദവിയിൽ തുടർന്നു. പ്രസിഡന്റ് വില്യം ഹെൻറി ഹാരിസൺ 1841 ഏപ്രിൽ 4ന് നിര്യാതനായതിനെ തുടർന്നാണിത്. ഏറ്റവും കുറഞ്ഞ കാലം (31 ദിവസം) ഈ പദവികൾ വഹിച്ചത് ഇവർ ഇരുവരുമാണ്.
നാല് തവണ വിജയിച്ച ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് ആണ് ഏറ്റവും കൂടുതൽ കാലം (1933 – 1945; 12 വർഷം ഒന്നര മാസം) പദവി വഹിച്ചത്. 1951ലാണ് പ്രസിഡന്റ് പദവി രണ്ടു ‍േടം ആയി നിജപ്പെടുത്തിയത്.

ADVERTISEMENT

ഫലപ്രഖ്യാപനം നടത്തുന്നത് കമല ഹാരിസ്

നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ജനുവരി 6ന് ഫലപ്രഖ്യാപനം നടത്തുന്നത്. ഭാഗ്യമുണ്ടെങ്കിൽ അവർക്ക് സ്വന്തം വിജയം പ്രഖ്യാപിക്കാൻ അവസരം ലഭിക്കും.

സ്വന്തം വിജയം പ്രഖ്യാപിക്കാൻ ഭാഗ്യമുണ്ടായ വൈസ് പ്രസിഡന്റുമാർ : ജോൺ ആഡംസ് (1797), തോമസ് ജഫേഴ്സൺ (1801), മാർട്ടിൻ വാൻ ബ്യൂറൻ (1837), ജോർജ് എച്ച്. ഡബ്ല്യു. ബുഷ് (1989).

എതിർ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിക്കാൻ നിർബന്ധിതരായ വൈസ് പ്രസിഡന്റുമാർ : ജോൺ സി. ബ്രെക്കിൻറിഡ്ജ് (1861), റിച്ചാർഡ് നിക്സൻ (1961), അൽ ഗോർ (2001). നോർവെയിലായിരുന്നതിനാൽ ഹുബർട്ട് ഹംഫ്രി 1969ൽ ഇതിൽ നിന്ന് രക്ഷപെട്ടു. പകരം റിച്ചാർഡ് റസ്സൽ (സെനറ്റ് പ്രൊടം പ്രസിഡന്റ്) ഫലപ്രഖ്യാപനം നടത്തി.

സ്ഥാനാർഥിയാകാതെ ജെറാള്‍ഡ് ഫോര്‍ഡ്

ജനകീയ / ഇലക്ടറല്‍ കോളജ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതെ ആദ്യം വൈസ് പ്രസിഡന്‍റും തുടര്‍ന്ന് പ്രസിഡന്‍റും ആയ ഒരാളുണ്ട് - ജെറാള്‍ഡ് ഫോര്‍ഡ്. വൈസ് പ്രസിഡന്‍റ് സ്പൈറോ ആഗ്ന്യൂ രാജി വച്ചപ്പോള്‍ 1973 ഡിസംബർ 6ന് വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണ്‍ രാജി വച്ചപ്പോള്‍ 1974ഓഗസ്റ്റ് 9ന് പ്രസിഡന്‍റും ആയി. തുടര്‍ന്ന് നെല്‍സന്‍ റോക്ഫെല്ലര്‍ വൈസ് പ്രസിഡന്‍റ് ആയി.

ഇൻപുട്സ്: എഡിറ്റോറിയൽ റിസർച്

English Summary:

Whoever wins in the US makes history