ചരിത്രപരമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ മടക്കം. നാലു വർഷം മുൻപത്തെ തോൽവിയെ ഗംഭീര വിജയംകെ‍ാണ്ടു മായ്ച്ചുകളഞ്ഞ്, ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്ക് അദ്ദേഹമെത്തുമ്പോൾ പ്രതീക്ഷയ്ക്കെ‌ാപ്പം ചില തലങ്ങളിൽ ആശങ്കയ്ക്കുകൂടി വഴിയെ‍ാരുങ്ങുന്നു; വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ വിശേഷിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആദ്യം അമേരിക്ക’ എന്നു പ്രഖ്യാപിച്ച് 2016ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ട്രംപ് ഇത്തവണയും ആ നിലപാടുതന്നെയാകും ഉയർത്തിപ്പിടിക്കുക എന്നതിൽ സംശയമില്ല. കഴിഞ്ഞ റിപ്പബ്ലിക്കൻ ഭരണകാലത്ത്, അസഹിഷ്ണുതയും വീണ്ടുവിചാരമില്ലായ്മയും പ്രകടമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല നയങ്ങളുമെന്ന് ആരോപിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ ഉത്സവഭൂമിയായ യുഎസിൽ ഏകാധിപത്യത്തിന്റെ ലാഞ്ഛനകൾപോലും അദ്ദേഹം പ്രകടമാക്കി. അതേ നിലപാടുപാതയിലൂടെയാകുമോ അദ്ദേഹം ഇനിയും മുന്നോട്ടുപോകുക എന്നാണു ലോകം ഉറ്റുനോക്കുന്നത്. ഭരണകാലത്തും ഭരണത്തിൽനിന്നിറങ്ങിയപ്പോഴും വിവാദങ്ങളിൽ അഭിരമിക്കാൻ ഇഷ്ടപ്പെട്ട ട്രംപ് ഇത്തവണയും വിവാദങ്ങളുടെ കളിത്തോഴനായിരിക്കാനാണു സാധ്യത.

ADVERTISEMENT

അമേരിക്കയ്ക്കു താൽപര്യമുള്ള രണ്ടിടങ്ങളിൽ യുദ്ധം നടക്കുന്നതിനിടെയാണ് ട്രംപിന്റെ രണ്ടാം വരവ്. രണ്ടു യുദ്ധങ്ങളുടെയും മുന്നോട്ടുള്ള ഗതിയെ ട്രംപിന്റെ വരവ് സ്വാധീനിക്കുമെന്നു തീർച്ച. യുക്രെയ്നിനും അവർക്കു സൈനികവും സാമ്പത്തികവുമായി പിന്തുണ നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കുമാണ് ഏറെ ആശങ്ക. റഷ്യയോടു ചെറിയൊരു ആഭിമുഖ്യമുള്ള ആളായാണ് ട്രംപ് ഒന്നാം ഭരണകാലത്തുതന്നെ അറിയപ്പെട്ടിരുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത സുഹ‍ൃത്താണ് ട്രംപ് എന്നതിനാൽ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽ അദ്ദേഹമെടുക്കുന്ന നിലപാടുകളും നിർണായകമാകും. സൈനികമായി യുഎസിനെ കൂടുതൽ ശക്തമാക്കുമെങ്കിലും യുദ്ധം അജൻഡയിലില്ലെന്ന്, വിജയം ഉറപ്പായശേഷം ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയതു പ്രതീക്ഷയോടെയാണു ലോകം കേട്ടത്.

തീവ്ര ദേശീയതയിലും യാഥാസ്ഥിതികത്വത്തിലും ഊന്നിയതാണ് ട്രംപിന്റെ രാഷ്ട്രീയമെന്നത് ഏറെപ്പേരെ ആശങ്കപ്പെടുത്തുന്നു. സ്ത്രീകളുടെ അവകാശം, ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങളിലുള്ള തർക്കം തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മുറുകുകയുണ്ടായി. താൻ സ്ത്രീകളെ സംരക്ഷിക്കുമെന്നും അവർ ഗർഭഛിദ്രത്തെക്കുറിച്ചു ചിന്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നുമാണു സമീപകാലത്തായി ട്രംപ് പറഞ്ഞുകെ‍ാണ്ടിരിക്കുന്നത്. അതിൽ അനൗചിത്യമുണ്ടെന്നു തന്റെ സഹായികൾ പറഞ്ഞെന്നും എന്നാൽ താനതു മാറ്റിപ്പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രചാരണത്തിനിടെ അദ്ദേഹം പറയുകയും ചെയ്തു. അതേസമയം, ഗർഭഛിദ്രാവകാശം ഉറപ്പാക്കാനുള്ള നടപടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ഉറപ്പു നൽകിയത്. ഇക്കാര്യത്തിൽ ട്രംപിന്റെ നയത്തിനുവേണ്ടി കാത്തിരിക്കുകയാണ് യുഎസ് സമൂഹം.

ADVERTISEMENT

അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിൽ മുൻകാല നിലപാട് തുടരുമെന്നാണ് ഇത്തവണ വിജയം ഉറപ്പാക്കിയശേഷം ട്രംപ് നൽകിയ സൂചന. കുടിയേറ്റം ആഗ്രഹിച്ചെത്തുന്ന ചില രാജ്യക്കാർ യുഎസിന്റെ രക്തത്തിൽ വിഷം കലർത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെയുയർന്നത് ഡെമോക്രാറ്റിക് ഭരണം മൂലമാണെന്നും പ്രചാരണവേളയിൽ അദ്ദേഹം ആരോപിച്ചിരുന്നു.

വീണ്ടും യുഎസ് പ്രസിഡന്റായാൽ ഇന്ത്യയുമായുള്ള ബന്ധം അടുത്ത തലത്തിലേക്കു കൊണ്ടുപോകുമെന്ന് ട്രംപ് രണ്ടു വർഷംമുൻപു പറഞ്ഞ വാക്കുകളിൽ നമുക്കു തൽക്കാലം വിശ്വസിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുലർത്തുന്ന അടുപ്പവും ഇന്ത്യാബന്ധത്തിനു ശക്തി പകർന്നേക്കാം. ഇറക്കുമതിത്തീരുവ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ നിലകൊള്ളുമ്പോഴും ട്രംപിന്റെ വരവ് പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ നമുക്കു നേട്ടമായി മാറുമെന്നാണു വിലയിരുത്തൽ.

ADVERTISEMENT

അതേസമയം, വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രംപിന്റെ നിലപാട് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. എച്ച്1ബി വീസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കഴിഞ്ഞ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച നയം ഇന്ത്യൻ ഐടി കമ്പനികൾക്കും തൊഴിലന്വേഷകർക്കും വൻ തിരിച്ചടിയായിരുന്നു. അതുപോലെ, വീസ വ്യവസ്ഥകളിൽ കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാകും ഏറ്റവുമധികം ബാധിക്കുക.

രാഷ്ട്രീയഭാവി അവസാനിപ്പിക്കാൻപോന്ന സങ്കീർണമായ കടമ്പകൾ ചാടിക്കടന്നാണ് വൈറ്റ് ഹൗസിലേക്ക് ഡോണൾഡ് ട്രംപിന്റെ ചരിത്രംകുറിച്ച തിരിച്ചുവരവ്. അധികാരത്തിലിരുന്നും അല്ലാതെയുമുള്ള കഴിഞ്ഞ 8 വർഷത്തെ അനുഭവപാഠങ്ങൾ അദ്ദേഹം എങ്ങനെയാകും ഉപയോഗപ്പെടുത്തുക എന്നതാണ് ഇപ്പോൾ അമേരിക്ക ഉറ്റുനോക്കുന്നത്; ലോകവും.

English Summary:

Editorial about Donald Trump's return to the US presidency