വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിൽ മത–ഭാഷാ ന്യൂനപക്ഷങ്ങൾ‍ക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തിയുള്ളതാണ് അലിഗഡ് മു‌സ്‌ലിം സർവകലാശാല (എഎംയു) കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നൽകിയിരിക്കുന്ന വിധി. ഭരണഘടനാപരമായ സംരക്ഷണം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും, അവയുടെ ആവശ്യകതയെക്കുറിച്ചു ചില കേന്ദ്രങ്ങളിൽനിന്നു സംശയമുയരുന്ന കാലമാണെന്നതിനാൽ‍കൂടി ഇന്നലത്തെ വിധിയുടെ പ്രസക്തി ഏറെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടനിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയിൽ 1877ൽ സർ സയ്യദ് അഹമ്മദ് ഖാൻ സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളജാണ് 1920ൽ നിയമനിർമാണം വഴി അലിഗഡ് മു‌സ്‌ലിം സർവകലാശാലയായത്. നിലവിൽ മുന്നൂറിലേറെ കോഴ്സുകൾ നടത്തുന്ന സർവകലാശാലയ്ക്കു മലപ്പുറമുൾപ്പെടെ ഏതാനും സ്ഥലങ്ങളിൽ ഓഫ് ക്യാംപസ് കേന്ദ്രങ്ങളുമുണ്ട്. നിയമപ്രകാരം സ്ഥാപിതമായത് എന്നതിനാൽ എഎംയുവിനു ന്യൂനപക്ഷ സ്ഥാപന പദവി അവകാശപ്പെടാനാകില്ലെന്നാണ് 1967ൽ എസ്.അസീസ് ബാഷയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിച്ചത്.

ADVERTISEMENT

അൻജുമാൻ ഇ റഹ്മാനിയ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവിയെക്കുറിച്ച് 1981ൽ തർക്കമുണ്ടായപ്പോൾ, അസീസ് ബാഷ കേസിലെ വിധി എത്രമാത്രം ശരിയെന്ന ചോദ്യമുണ്ടായി; വിഷയം ഏഴംഗ ബെഞ്ചിന്റെ പരിശോധനയ്ക്കു വിട്ടു. 2002ൽ ടി.എം.എ.പൈ കേസിലെ വിധിയിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തന അവകാശങ്ങളെക്കുറിച്ച് 11 അംഗ ബെഞ്ച് വിശദമായി പ്രതിപാദിച്ചിരുന്നു. അപ്പോഴും, ഭരണഘടനയുടെ 30–ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി സാധ്യമാകാൻ പാലിക്കേണ്ടത് എന്തൊക്കെ എന്നതിന് ഉത്തരമുണ്ടായില്ല.

ഫലത്തിൽ, ഏറെ വർഷങ്ങളായി സുപ്രീം കോടതി മുൻപാകെ നിലനിന്ന അടിസ്ഥാന ചോദ്യത്തിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ ഉത്തരം നൽകിയത്. നിയമം മൂലം സ്ഥാപിതമായത് എന്നതുകൊണ്ട് എഎംയുവിനു ന്യൂനപക്ഷ സ്ഥാപന പദവി അവകാശപ്പെടാനാകില്ലെന്ന അസീസ് ബാഷ കേസിലെ വിധി കോടതി തള്ളിക്കളഞ്ഞു. തുടർന്ന്, ന്യൂനപക്ഷ പദവിക്ക് ഏതു മത–ഭാഷാ ന്യൂനപക്ഷ സ്ഥാപനത്തെ പരിഗണിക്കുമ്പോഴും കണക്കിലെടുക്കേണ്ടത് എന്തൊക്കെയെന്നു വ്യക്തമാക്കി: വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനുള്ള ആശയം ന്യൂനപക്ഷ വിഭാഗത്തിലെ ഏതെങ്കിലും വ്യക്തിയിൽനിന്നോ വ്യക്തികളിൽനിന്നോ ആകണം, ആശയം നടപ്പാക്കാൻ‍ മുൻകയ്യെടുക്കുന്നതു ന്യൂനപക്ഷ വിഭാഗത്തിലെ അംഗങ്ങളായിരിക്കണം, മുഖ്യമായും ആ വിഭാഗത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനമായിരിക്കണം സ്ഥാപന ലക്ഷ്യം, ഭരണസംവിധാനത്തിൽ ന്യൂനപക്ഷ സ്വഭാവം പ്രതിഫലിക്കണം. സ്ഥാപനം ന്യൂനപക്ഷത്തിനുവേണ്ടിയുള്ളതെന്നു സ്ഥാപിക്കേണ്ട ബാധ്യത അതതു മത–ഭാഷാ ന്യൂനപക്ഷങ്ങൾക്കാണ്.

ADVERTISEMENT

ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമെന്യേ, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും പ്രവർത്തിപ്പിക്കാനും ആർ‍ക്കും അവകാശമുണ്ടെങ്കിലും, ഭരണഘടനയുടെ 30–ാം വകുപ്പിലൂടെ ന്യൂനപക്ഷങ്ങൾക്കു സവിശേഷമായ അവകാശമാണുള്ളതെന്നു കോടതി ഓർമിപ്പിച്ചു. ഭരണഘടന പ്രാബല്യത്തിലാകുംമുൻപു സ്ഥാപിതമാണ്, നിയമം മൂലം സ്ഥാപിതമാണ്, സർക്കാരിൽനിന്നു സഹായം ലഭ്യമാണ്, ഭരണനിർവഹണത്തിനു മറ്റേതെങ്കിലും വിഭാഗത്തിൽനിന്നുള്ള വ്യക്തിക്കു ചുമതല നൽകിയിരിക്കുകയാണ്, ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്നു പ്രഖ്യാപിക്കപ്പെട്ടതാണ്, കോളജിനെ സർവകലാശാലയാക്കി മാറ്റിയതാണ് തുടങ്ങിയ ഏതെങ്കിലും കാരണത്താൽ നഷ്ടപ്പെടുന്നതല്ല ഈ സവിശേഷ അവകാശമെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നു.

നിയമത്താൽ സ്ഥാപിക്കപ്പെട്ടത് എന്നതിനാൽ എഎംയുവിനു ന്യൂനപക്ഷ പദവിക്ക് അർഹതയില്ലെന്നാണു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തത്. എന്നാൽ, തുല്യത, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളുമായി ചേർത്തുവച്ചാണ് മത–ഭാഷാ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തന അവകാശം വ്യാഖ്യാനിക്കേണ്ടതെന്ന സമീപനമാണു കോടതി സ്വീകരിച്ചത്. പാർലമെന്റ് പാസാക്കിയ നിയമം മൂലം സ്ഥാപിതമെന്ന സാങ്കേതികത്വത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ കുരുക്കിയിടരുതെന്നു കോടതി വ്യക്തമാക്കിയതിനെ ഭരണഘടനതത്വങ്ങൾക്ക് അടിവരയിടുന്ന വാക്കുകളായും കാലത്തിന്റെ ചുവരെഴുത്തു കണക്കിലെടുത്തുള്ള മുന്നറിയിപ്പായും വ്യാഖ്യാനിക്കാം.

English Summary:

Editorial about Supreme Court judgement based on minority community status to the Aligarh University

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT