വാചകമേള
പഴയ നല്ല പാട്ടുകളൊക്കെ ഇപ്പോൾ റീൽസിൽ കേൾക്കാറുണ്ട്. ഞാൻ ടീനേജിലൊക്കെ കേട്ട പ്രണയഗാനങ്ങൾ റീൽസിൽ തിളയ്ക്കുന്ന മീൻകറിക്ക് അകമ്പടിയായി കേൾക്കുമ്പോൾ പാട്ടിനെ അടുപ്പിൽവച്ചു കത്തിച്ചു കറിയാക്കുവാണല്ലോ ദൈവമേ എന്നോർക്കും. പിന്നെ അങ്ങനെയെങ്കിലും ആ പാട്ടുകൾ കേൾക്കാനാകുന്നല്ലോ എന്ന് ആശ്വസിക്കും.

ഉർവശി
1986ൽ ദാസേട്ടനു ഗുരുദക്ഷിണ സമർപ്പിച്ചാണു ഞാൻ പാടിത്തുടങ്ങിയത്. ആ അടുപ്പം ഇന്നും തുടരുന്നു. മിക്കവാറും ദിവസങ്ങളിലും ഞങ്ങൾ സംസാരിക്കും. ഫോണിലൂടെ കീർത്തനങ്ങൾ പാടിത്തരും. ‘അങ്ങ് വാനക്കോണില് ’ പാട്ടുകേട്ട് പ്രഭച്ചേച്ചി കോരിത്തരിച്ചുപോയെന്നു പറഞ്ഞിരുന്നു. മോളോടുള്ള സ്നേഹമാണ് അദ്ദേഹത്തിന്.
വൈക്കം വിജയലക്ഷ്മി
ജീവിതത്തിൽ കുറെ സങ്കടങ്ങൾക്കു നടുവിലേക്കു വീണുപോയപ്പോൾ എനിക്കു പിടിവള്ളിയായതു നൃത്തമാണ്. എത്ര വേദനയുണ്ടെങ്കിലും അതെല്ലാം മനസ്സിലൊതുക്കി നൃത്തം ചെയ്തുകൊണ്ടേയിരുന്നു. നൃത്തമാണ് സങ്കടങ്ങളിൽനിന്നു വേറൊരു തലത്തിലുള്ള ലോകത്തേക്ക് എന്നെ മോചിപ്പിച്ചത്.
നവ്യ നായർ
ഒരു നാടു വികസിക്കുമ്പോൾ അവിടത്തെ കുട്ടികൾ പഠിക്കാനും മറ്റ് അവസരങ്ങൾ തേടിയും വിദേശത്തേക്കു പോകുന്നതു സ്വാഭാവികമാണ്. അമേരിക്കയിൽ പഠിക്കാൻ ഏറ്റവും കൂടുതൽ വന്നിരുന്നത് ചൈനീസ് വിദ്യാർഥികളായിരുന്നു.
സി.ബാലഗോപാൽ
എല്ലാ വർഷവും എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിക്കുന്നതിനു മുൻപേ ഞാൻ പ്രതീക്ഷിക്കാറുള്ള ഒരു പേരുണ്ട് – സാറാ ജോസഫ്. ഈ വർഷവും ഇല്ല. ഇന്ന് ഇത്രയ്ക്കു തലപ്പൊക്കമുള്ള മറ്റൊരെഴുത്താൾ ഉണ്ടോ മലയാളത്തിൽ? ടീച്ചറുടെ പേരു വരാത്തതിന്റെ കാരണം ആരും ആർക്കും പറഞ്ഞുകൊടുക്കേണ്ടതില്ല.
അഷ്ടമൂർത്തി
കേരളത്തിൽ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഇടം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഏതെങ്കിലും പാർട്ടിയോടു ചേർന്നു നിന്നില്ലെങ്കിൽ ഒരു സംഘടനയ്ക്കു വളരാനും നിലനിൽക്കാനും ബുദ്ധിമുട്ടാണ്. ആ ഇടത്തിലേക്കാണ് പ്രതിലോമകരമായ ചിന്തകളും സംഘടനകളും ഉയർന്നുവരുന്നത്.
സച്ചിദാനന്ദൻ
ആഗോളതലത്തിൽ വിജയിച്ച എഴുത്തുകാരിയാണ് അരുന്ധതി റോയ്. കോടികളുടെ ഓഫറാണ് ‘ഗോഡ് ഓഫ് സ്മോൾ തിങ്സി’നെ തേടിയെത്തിയത്. അതു ചലച്ചിത്രമാക്കാനും ആളുകൾ സമീപിച്ചു. എന്നാൽ, എല്ലാ സമ്മർദങ്ങളെയും അവർ അതിജീവിച്ചുനിന്നു. അസാമാന്യ കഴിവാണത്. എല്ലാ തരത്തിലുമുള്ള സമ്മർദങ്ങളെ അതിജീവിക്കുന്നവരാണു വലിയ എഴുത്തുകാരായി മാറുന്നത്.
എം.മുകുന്ദൻ
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്; പ്രചാരണത്തിനുവേണ്ടി തുഞ്ചത്തെഴുത്തച്ഛന്റെ പേരിൽ മലയാളസർവകലാശാലതന്നെയുണ്ട്. പക്ഷേ, അവിടെപ്പോലും ഒരു ചെയർ എന്ന നിലയിലല്ലാതെ ഒരു പ്രവർത്തനവും മലയാളത്തിനുവേണ്ടി നടക്കുന്നില്ലെന്നാണ് സിൻഡിക്കറ്റ് അംഗമായിരുന്ന സമയത്ത് എനിക്കു മനസ്സിലാക്കാൻ സാധിച്ചത്.
ഡോ. കെ.കെ.എൻ.കുറുപ്പ്