എറണാകുളം ജില്ലയിൽ, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്തുള്ള മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുന്നേറ്റത്തിൽ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും ഒത്തുചേരുകയാണിപ്പോൾ. എന്നാൽ, അവിടത്തെ തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആധി തീർക്കാനും ഉത്തരവാദിത്തമുള്ള സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ജില്ലയിൽ, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്തുള്ള മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുന്നേറ്റത്തിൽ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും ഒത്തുചേരുകയാണിപ്പോൾ. എന്നാൽ, അവിടത്തെ തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആധി തീർക്കാനും ഉത്തരവാദിത്തമുള്ള സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. സർക്കാർ ഈ പ്രശ്നം നീട്ടിക്കെ‍ാണ്ടുപോകുമ്പോൾ പുറത്തുനിന്നുള്ള നിക്ഷിപ്ത താൽപര്യക്കാർ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

എത്രയുംവേഗം ശാശ്വതപരിഹാരം കണ്ടെത്താൻ ബാധ്യസ്ഥമായ സർക്കാർ അധാർമികമെന്നു പറയാവുന്ന മെല്ലെപ്പോക്ക് സ്വീകരിക്കുമ്പോൾ അതിൽ രാഷ്ട്രീയ മുതലെടുപ്പു സംശയിക്കുന്നവരെ കുറ്റം പറയാനാകുമോ? മറ്റെല്ലാ താൽപര്യങ്ങൾക്കും മുകളിൽ ജനകീയ, മതനിരപേക്ഷ കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കേണ്ടവരാണു രാഷ്‌ട്രീയകക്ഷികൾ; വിശേഷിച്ചും അധികാരത്തിലിരിക്കുന്നവർ. സമുദായങ്ങളെ തമ്മിൽ അകറ്റാൻ ശ്രമം ഉണ്ടാകുമ്പോഴൊക്കെ രംഗത്തിറങ്ങി സൗഹാർദം ഊട്ടിയുറപ്പിക്കുകയും പരസ്‌പരവിശ്വാസം വളർത്തുകയുമാണു ഭരണനേതൃത്വത്തിന്റെ ദൗത്യം. 

ADVERTISEMENT

എന്നാൽ, മുനമ്പം നേരിടുന്ന സങ്കീർണ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണാനുള്ള ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മുനമ്പം ഭൂമിവിഷയം ചർച്ച ചെയ്യാൻ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം സർക്കാരിന്റെ നിർദേശപ്രകാരം 28ലേക്കു മാറ്റിയത് ഉദാഹരണം. 22ന് ആണ് ഈ യോഗമെന്നാണ് ഏറ്റവും ഒടുവിലത്തെ തീരുമാനം. ഇത്രത്തോളം ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുന്നതിൽ ഇത്രയും ഉദാസീനത എന്തിനാണ്? ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ യോഗം മാറ്റിവച്ചുവെന്ന ന്യായത്തിനും അടിസ്ഥാനമില്ല. മുനമ്പം ഉൾപ്പെടുന്ന മണ്ഡലത്തിലല്ലല്ലോ തിരഞ്ഞെടുപ്പ്.

ഒരു പ്രദേശത്തുള്ളവർ അതികഠിനമായ മനോവ്യഥയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുമ്പോൾ അതിനു പരിഹാരം കാണാനുള്ള യോഗം രാഷ്ട്രീയതാൽപര്യം കെ‍ാണ്ടുമാത്രം മാറ്റിവയ്ക്കുന്നതു ക്രൂരതയാണ്. മുനമ്പം ഭൂമി സംബന്ധിച്ച യോഗത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും പ്രാതിനിധ്യമുണ്ടാവുകയും അവരെ വിശ്വാസത്തിലെടുക്കുകയും വേണം. വർഷങ്ങളായി അവിടെത്താമസിക്കുന്ന ആളുകളെ കുടിയെ‍ാഴിപ്പിക്കണമെന്നു രാഷ്ട്രീയ പാർട്ടികളോ പ്രബല സംഘടനകളോ ആവശ്യപ്പെട്ടിട്ടില്ലെന്നുകൂടി ഓർമിക്കേണ്ടതുണ്ട്.

ADVERTISEMENT

മുനമ്പം സമരസമിതി നേതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയുണ്ടായി. ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നു സമിതി നേതാക്കൾക്കു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. മുനമ്പം ഭൂമിപ്രശ്നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെടുകയുണ്ടായി. കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ നേരിട്ടോ ഒരു കമ്മിഷൻ മുഖേനയോ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട യോഗം, പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ശ്രമങ്ങൾക്കു പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

കേരളത്തിന്റെ അഭിമാനമായി നാം കൊണ്ടുനടക്കുന്ന മതസൗഹാർദം ചിലപ്പോഴെ‍ാക്കെ വെല്ലുവിളികൾ നേരിടാറുണ്ട്; അത്തരം ഘട്ടങ്ങളിൽ കൈകോർത്ത് നാം നമ്മുടെ പാരസ്പര്യവും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കാറുമുണ്ട്. പരിഹാരമില്ലാതെ കിടക്കുന്ന മുനമ്പം ഭൂമിതർക്കവും മതനിരപേക്ഷ കേരളം ആഗ്രഹിക്കാത്ത ചില വഴികളിലേക്കു നീങ്ങുമ്പോൾ അങ്ങനെയെ‍ാരു ഓർമപ്പെടുത്തൽ ആവശ്യമായിവരുന്നു. മതത്തിന്റെ പേരിൽ വിവേചനവും അസഹിഷ്ണുതയും വിദ്വേഷവും പലയിടത്തും നിലനിൽക്കുന്ന ഈ രാജ്യത്ത് മതസൗഹാർദം എന്ന വാക്കോളം വിലപിടിപ്പുള്ളതായി മറ്റെ‍ാന്നുമില്ല. 

ADVERTISEMENT

കേരളത്തിന്റെ യശസ്സിൽ മതവൈരത്തിന്റെ കറപുരട്ടാൻ അവസരം കൊടുക്കാത്തവിധം നീതിയുക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുവരാൻ വൈകിക്കൂടാ. നിയമപരമായി നിലനിൽപുള്ള ശാശ്വത പരിഹാരമാണ് മുനമ്പം പ്രശ്നത്തിലുണ്ടാകേണ്ടത്. മുനമ്പം കേൾപ്പിക്കുന്ന ആധിയുടെ കടലിരമ്പത്തിനു ചെവികെ‌ാടുത്തേ തീരൂ.

English Summary:

Editorial about Munambam needs a permanent solution