ഒരു മിനി ഒളിംപിക്സിന്റെ ആരവത്തിനൊപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം കേരളത്തിന്റെ കായികമനസ്സ്. വടംവലി മുതൽ ജൂഡോയും ഫെൻസിങ്ങും വരെ, ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി കൊച്ചിയിൽ സമാപിച്ച സംസ്ഥാന സ്കൂൾ കായികമേള. ഒളിംപിക്സ് മാതൃകയിൽ ആദ്യമായി നടത്തിയ മേള നമ്മുടെ കൗമാരക്കരുത്തിന്റെ ശക്തിപ്രകടന വേദിയായി. കയ്യടിക്കാനും ഒപ്പം കണ്ണുതുറക്കാനും ഒട്ടേറെ കാര്യങ്ങൾ ബാക്കിവച്ചാണ് മേളയ്ക്കു കൊടിയിറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മിനി ഒളിംപിക്സിന്റെ ആരവത്തിനൊപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം കേരളത്തിന്റെ കായികമനസ്സ്. വടംവലി മുതൽ ജൂഡോയും ഫെൻസിങ്ങും വരെ, ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി കൊച്ചിയിൽ സമാപിച്ച സംസ്ഥാന സ്കൂൾ കായികമേള. ഒളിംപിക്സ് മാതൃകയിൽ ആദ്യമായി നടത്തിയ മേള നമ്മുടെ കൗമാരക്കരുത്തിന്റെ ശക്തിപ്രകടന വേദിയായി. കയ്യടിക്കാനും ഒപ്പം കണ്ണുതുറക്കാനും ഒട്ടേറെ കാര്യങ്ങൾ ബാക്കിവച്ചാണ് മേളയ്ക്കു കൊടിയിറങ്ങിയത്. മികച്ച നിലയിൽ നടന്നിട്ടും അവസാനം വിദ്യാർഥി പ്രതിഷേധവും പൊലീസ് ഇടപെടലുമുണ്ടായത് നിറപ്പകിട്ടാർന്ന മേളയ്ക്കു കളങ്കവുമായി.

എറണാകുളം ജില്ലയിലെ 17 വേദികളിലായി കാൽലക്ഷത്തോളം വിദ്യാർഥികളാണു കായികമേളയിൽ പങ്കെടുത്തത്. കാര്യമായ പരാതികൾക്ക് ഇടവരാത്തവണ്ണം സമയക്രമം പാലിച്ചു മത്സരങ്ങൾ പൂർത്തിയാക്കാനും കുട്ടികൾക്കു മികച്ച താമസ, ഭക്ഷണ സൗകര്യങ്ങളൊരുക്കാനും സംഘാടകർക്കു കഴിഞ്ഞു. വേർതിരിവുകളില്ലാതെ ഭിന്നശേഷി കുട്ടികളും ജനറൽ വിഭാഗക്കാരും തോളോടുതോൾ ചേർ‌ന്നു മത്സരിച്ച ഇൻക്ലൂസീവ് സ്പോർട്സ്, ഒരുമയുടെ സന്ദേശം വിളിച്ചോതുകയും ചെയ്തു. ഗൾഫിൽനിന്നുള്ള മലയാളി വിദ്യാർഥികൾക്കു ചരിത്രത്തിലാദ്യമായി സംസ്ഥാന കായികമേളയിൽ അവസരമൊരുക്കിയതും ഓവറോൾ ചാംപ്യന്മാർക്കായി മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി ഏർപ്പെടുത്തിയതും അപൂർവതയുമായി. നീന്തലിലും ബോക്സിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ തിരുവനന്തപുരം ജില്ല കായികമേളയിലെ ഓവറോൾ ചാംപ്യന്മാരായി. 

ADVERTISEMENT

മുൻവർഷങ്ങളിലേതുപോലെ ഏറ്റവും ആവേശകരമായ മത്സരം അത്‌ലറ്റിക്സിലായിരുന്നു. ചരിത്രത്തിലാദ്യമായി സ്കൂൾ‌ അത്‌ലറ്റിക്സ് ചാംപ്യന്മാരായ മലപ്പുറം ജില്ല, മീറ്റിലെ എറണാകുളം, പാലക്കാട് ജില്ലകളുടെ ആധിപത്യമാണ് തകർത്തത്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണവും 400 മീറ്ററിൽ റെക്കോർഡോടെ സ്വർണവും നേടിയ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ മുഹമ്മദ് അഷ്ഫാഖും സീനിയർ‌ പെൺകുട്ടികളുടെ 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് ഇനങ്ങളിലായി 3 സ്വർണം നേടിയ പാലക്കാട് പറളി എച്ച്എസിലെ എം.ജ്യോതികയുമാണ് അത്‌ലറ്റിക്സിലെ മികച്ച താരങ്ങൾക്കുള്ള ‘മലയാള മനോരമ’യുടെ സ്വർണപ്പതക്കത്തിന് അർഹരായത്. 

സമാപനച്ചടങ്ങിൽ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് സംബന്ധിച്ചുണ്ടായ വിവാദം വലിയ പ്രതിഷേധത്തിനു കാരണമായി. മുന്നറിയിപ്പൊന്നുമില്ലാതെ, ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷൻ സ്കൂളുകളെയും ചാംപ്യൻപട്ടത്തിനു പരിഗണിച്ചതാണു വിവാദത്തിനു വഴിവച്ചത്. പോയിന്റ് നിലയിൽ സ്കൂളുകളുടെ പട്ടികയും സ്പോർട്സ് ഡിവിഷനുകളുടെ പട്ടികയും വെവ്വേറെയാണ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരുന്നത്. എന്നാൽ, സമ്മാനം പ്രഖ്യാപിച്ചപ്പോൾ സ്കൂളുകളുടെ പട്ടികയിൽത്തന്നെ ജി.വി.രാജ സ്പോർട്സ് ‍ഡിവിഷന്റെ പേരുൾപ്പെടുത്തി. ഇതോടെ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം നവാമുകുന്ദ സ്കൂൾ മൂന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോതമംഗലം മാർ ബേസിൽ സ്കൂൾ നാലാം സ്ഥാനത്തുമായി. ഇതെത്തുടർന്നാണു പ്രതിഷേധമുണ്ടായത്.

ADVERTISEMENT

തുടർന്നു പൊലീസ് ഇടപെട്ടപ്പോൾ കുട്ടികളെ ബലം പ്രയോഗിച്ചു തള്ളിമാറ്റിയതു നിർഭാഗ്യകരമായി. സ്കൂൾ വിദ്യാർഥികളെ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു. സ്കൂളുകൾക്കും സ്പോർട്സ് ഡിവിഷനുകൾക്കും മത്സരം വെവ്വേറെയല്ലെന്നും അതിനാൽത്തന്നെ ഒരുമിച്ചു കണക്കാക്കി സമ്മാനം നൽകിയതിൽ പിശകില്ലെന്നുമാണ് മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം. മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്നു മന്ത്രി ആരോപിക്കുന്നു.

സ്കൂൾ കായികമേളകളിൽ മിന്നിത്തിളങ്ങുകയും പിന്നീട് അപ്രത്യക്ഷരാകുകയും ചെയ്യുന്ന കായികതാരങ്ങളുടെ എണ്ണം കൂടിവരികയാണ്. സ്കൂൾതലത്തിൽ പ്രതിഭ തെളിയിക്കുന്നവർക്കു മികച്ച തുടർപരിശീലനമൊരുക്കാൻ സർക്കാർ മുൻകയ്യെടുത്താലേ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകൂ. സ്കൂൾ മീറ്റുകളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ആധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രങ്ങളിലെത്തിക്കണമെന്ന്, മികച്ച താരങ്ങളെ തിര‍ഞ്ഞെടുക്കുമ്പോൾ മലയാള മനോരമയുടെ വിദഗ്ധസമിതി നിർദേശിച്ചതു ശ്രദ്ധേയമാണ്. അമിതഭാരമേൽപിച്ച് സ്കൂൾ മീറ്റുകളിൽവച്ചുതന്നെ കുട്ടികളുടെ ഭാവി അവസാനിപ്പിക്കുന്ന പ്രവണത മാറണമെന്നും സമിതി അഭിപ്രായപ്പെടുന്നു. സുവർണതാരങ്ങൾക്കുള്ള പ്രോത്സാഹനവും പാരിതോഷികങ്ങളും കായിക മേഖലയ്ക്കുവേണ്ടിയുള്ള നാടിന്റെ നിക്ഷേപമായിത്തന്നെ സർക്കാർ കാണേണ്ടതുണ്ട്.

English Summary:

Editorial about Kerala school sports meet