വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും ഉരുണ്ടുകളിക്കുന്നതു വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. ഉരുൾപൊട്ടലുണ്ടായി പതിനെ‍ാന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെയും സഹായവാഗ്ദാനത്തെയും ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖല കണ്ടതെങ്കിലും അനിശ്ചിതത്വമാണ് ഇപ്പോൾ ബാക്കിയാവുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഷേധസൂചകമായി 19ന് യുഡിഎഫും എൽഡിഎഫും വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) ബാക്കിയുണ്ടെന്നു കേന്ദ്രം വ്യക്തമാക്കിയതോടെ ദുരന്തബാധിതരുടെ മൂന്നു മാസത്തിലേറെ നീണ്ട കാത്തിരിപ്പിലാണു നിരാശവന്നു മൂടുന്നത്. വയനാട്ടിലേതു ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാർഗരേഖ അനുവദിക്കുന്നില്ലെന്ന് ആവർത്തിക്കുന്നതിനോടെ‌ാപ്പം ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം പറഞ്ഞുവയ്ക്കുന്നു. 

ADVERTISEMENT

ദുരന്തബാധിതരുടെ സഹായവുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം ഹൈക്കോടതിയിൽ വ്യക്തമാക്കിയ അതേ നിലപാടുതന്നെയാണ് ഇപ്പോഴും കേന്ദ്രത്തിന്റേത്. കഴിഞ്ഞ ഏപ്രിൽ ഒന്നു വരെ 394 കോടി രൂപ എസ്ഡിആർഎഫിൽ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ അറിയിച്ചിട്ടുണ്ടെന്നാണു ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി‌ കഴിഞ്ഞദിവസം നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. എസ്ഡിആർഎഫിലേക്ക് ഈ വർഷം കൈമാറിയതിൽ കേന്ദ്രവിഹിതം 291 കോടിയാണ്. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ആവശ്യത്തിനു തുകയുണ്ടെന്ന വാദം ഇന്നലെ ഹൈക്കോടതിയിലും കേന്ദ്രം ആവർത്തിച്ചു. എന്നാൽ, ഈ നിധിയിൽ ബാക്കിയുള്ള തുക ഉപയോഗിച്ചുമാത്രം ചെയ്തുതീർക്കാവുന്നതല്ല പുനരധിവാസദൗത്യം എന്നതാണു യാഥാർഥ്യം.  

സമാനതകളില്ലാത്ത ദുരന്തമാണ് ജൂലൈ 30നു മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായത്. 251 പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികളിൽനിന്ന് ഈ പ്രദേശത്തിനു കരകയറാൻ എത്ര സഹായം ലഭിച്ചാലും മതിയാവാത്ത സാഹചര്യമാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരസഹായം അനുവദിച്ചപ്പോഴും കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. വിശദമായ അപേക്ഷ ഓഗസ്റ്റ് 18നു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 1500 കോടി രൂപയുടെ സഹായമാണു കേരളം അഭ്യർഥിച്ചത്.

ADVERTISEMENT

ദുരിതമേഖലയിൽ സഹായം നൽകില്ലെന്നു കേന്ദ്രം പറയുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തു പരിശോധിച്ച കോടതി ഇന്നലെ അഭിപ്രായപ്പെട്ടപ്പോൾ ഉറപ്പു പറയുന്നില്ലെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയം. ചൂരൽമല-മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യത്തിൽ ഈ മാസംതന്നെ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിർദേശം നൽകുകയും കേന്ദ്ര സർക്കാർ അതു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യാന്തരതലത്തിലുൾപ്പെടെ പുനരധിവാസത്തിനായി ഫണ്ട് ശേഖരണം നടത്താൻ കേരളത്തിനു കഴിയും.

കേരളബാങ്ക് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളിയപ്പോഴും ദേശസാത്കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ ഇതുവരെ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. 12 ബാങ്കുകളിലായി 3220 വായ്പകളിൽ 35.32 കോടി രൂപയാണു ദുരന്തബാധിതരുടെ കടം. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണ് ഉരുൾപെ‍ാട്ടലിലെ ദുരന്തബാധിതർ. പുനരധിവാസ ടൗൺഷിപ്പിനു ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ നിയമക്കുരുക്കിലായതിനു പുറമേയാണ് കേന്ദ്ര ധനസഹായത്തിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതാവസ്ഥ. 

ADVERTISEMENT

ഇതോടെ, ദുരന്തബാധിതർക്കുമുന്നിൽ ഭാവി വലിയൊരു ചോദ്യചിഹ്നമാവുന്നു. ഭൂമിയേറ്റെടുക്കൽ നീണ്ടുപോവുകയും കേന്ദ്രം കൈമലർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വീടുകളുടെ വാടകയും ദൈനംദിന സഹായവും സംസ്ഥാന സർക്കാരിന് എത്രനാൾ തുടരാനാകുമെന്നാണ് ആശങ്ക. പലർക്കും പ്രതിദിനസഹായവിതരണം മുടങ്ങിയിരിക്കുന്നു. ദുരന്തത്തോടെ എല്ലാ കുടുംബങ്ങളുടെയും ഉപജീവനമാർഗമാണു നഷ്ടപ്പെട്ടത്. പറിച്ചുനടപ്പെട്ടവർക്കു തൊഴിൽ കണ്ടെത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. 

എത്രയും വേഗം സ്ഥിരം പുനരധിവാസം സാധ്യമാക്കുകയാണു ശാശ്വതപരിഹാരം. അതിനു നിർലോഭമായ കേന്ദ്രസഹായം കൂടിയേതീരൂ. മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരസഹായം അനുവദിച്ച മാതൃകയിൽത്തന്നെ കേരളത്തിനും ഫണ്ട് അനുവദിക്കുകയെന്നതു ‌കേന്ദ്രസർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നതു മറന്നുകൂടാ.

English Summary:

Editorial about central government silence on Wayanad landslide relief fund