നമുക്ക് നാം നൽകുന്ന വാഗ്ദാനങ്ങൾ
നാം, ഇന്ത്യയിലെ ജനത’ എന്നു തുടങ്ങി, ഒന്നരലക്ഷത്തോളം വാക്കുകൾക്കൊണ്ട് ഇന്ത്യയുടെ ജീവിതം നിർണയിച്ച ഭരണഘടനയ്ക്ക് ഇന്ന് 75 തികയുന്നു. പൗരാവകാശങ്ങളുടെയും കടമകളുടെയും രാഷ്ട്രീയ സംവിധാനത്തിന്റെയും മഹത്തായ പ്രമാണരേഖ നൽകിയ ഭരണഘടനാ പിതാക്കളെയും മാതാക്കളെയും ഈ ശുഭദിനത്തിൽ നമുക്കു നമിക്കാം.

1946 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ ഭരണഘടനാസഭയിൽ ദലിത് വിഭാഗത്തിൽനിന്നുള്ള ഏകവനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ വാക്കുകളുടെ സഹായത്തോടെ പറഞ്ഞാൽ, ‘ഭരണഘടനാസഭ നമുക്കു നൽകിയത് രാജ്യത്തിനായുള്ള പുതിയ ചട്ടക്കൂടു മാത്രമല്ല, ജീവിതത്തിനായുള്ള ചട്ടക്കൂടു കൂടിയാണ്’.
ബ്രിട്ടിഷ് ഭരണത്തിൻകീഴിൽനിന്നു സ്വാതന്ത്ര്യത്തിലേക്കു സമരം ചെയ്തു കയറുമ്പോൾ, നാട്ടുരാജ്യങ്ങളെ കോർത്തിണക്കി നമ്മൾ സൃഷ്ടിക്കുന്നതു മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കണമെന്നു ദേശീയനേതാക്കൾക്കു വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഭരണഘടനാസഭയിൽ ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച പ്രമേയം അതിന് അടിവരയിട്ടു.
ഉൾക്കൊള്ളലിന്റെയും തുല്യതയുടെയും സാമൂഹികനീതിയുടെയും ഭാഷയിലാണ് ഭരണഘടന രാഷ്ട്രത്തോടു സംസാരിക്കേണ്ടത് എന്നതായിരുന്നു മറ്റൊരു ബോധ്യം. കോൺഗ്രസ് ആശയങ്ങളുടെ വക്താക്കൾ നിറഞ്ഞ സഭ, തങ്ങളുടെ നിലപാടുകളോടു യോജിപ്പില്ലാത്ത ഡോ.ബി.ആർ.അംബേദ്കറെ ഭരണഘടനയുടെ കരട് തയാറാക്കാനുള്ള സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ പ്രതിഫലിച്ചതും ആ ബോധ്യമാണ്.
സ്വാതന്ത്ര്യത്തിനൊപ്പമുണ്ടായ രാജ്യവിഭജനം ഭരണഘടനാസഭയെ ഉലയ്ക്കാൻ പോന്നതായിരുന്നു. എന്നാൽ, അതിനെ വെല്ലുവിളിയും പാഠവുമായി കണ്ട്, പതറാതെ മുന്നോട്ടുപോകാൻ ഭരണഘടനാശിൽപികൾക്കു കഴിഞ്ഞു. എല്ലാ ജനവിഭാഗങ്ങൾക്കും പങ്കാളിത്തബോധം നൽകാനും മതരാഷ്ട്രവാദ ശബ്ദങ്ങളെ മറികടക്കാനും സാധിച്ചതിൽ രാഷ്ട്രനേതാക്കളുടെ ഇച്ഛാശക്തി പ്രകടമായി. രാജ്യത്തെ സാമൂഹികയാഥാർഥ്യങ്ങൾക്കു ചേർന്നരീതിയിൽ അവർ മതനിരപേക്ഷ സങ്കൽപത്തെ ഭരണഘടനയിൽ സന്നിവേശിപ്പിച്ചു.
അഹിംസയെന്ന വാക്ക് പ്രയോഗിക്കാതെതന്നെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ ചൈതന്യമുൾക്കൊണ്ടുള്ള ക്ഷേമരാഷ്ട്രസമീപനമാണ് ഭരണഘടന മുന്നോട്ടുവച്ചത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്തയ്ക്കും അതിന്റെ പ്രകടനത്തിനും വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരങ്ങളിലും തുല്യത, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം എന്നിവ പൗരർക്കുള്ള വാഗ്ദാനമായി ഭരണഘടനയുടെ ആമുഖത്തിൽതന്നെ തിളങ്ങിനിൽക്കുന്നു.
രാജ്യം ഭരണഘടനാധിഷ്ഠിത ജീവിതം തുടങ്ങിയപ്പോൾ മുതലേ പലവിധമായ വെല്ലുവിളികളും ഒപ്പംകൂടി. ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റാൻ പാർലമെന്റിന് അധികാരമില്ലെന്നു കേശവാനന്ദ ഭാരതി കേസിൽ വിധിച്ചും പൗര മൗലികാവകാശങ്ങളുടെ ലോകത്തെ വിശാലമാക്കിയും സുപ്രീം കോടതിയും ഹൈക്കോടതികളും എത്രയോ അവസരങ്ങളിൽ ഭരണഘടനാധിഷ്ഠിത രാഷ്ട്രജീവിതത്തിൽനിന്നുള്ള വഴിമാറ്റങ്ങൾ തടഞ്ഞു.
അടിയന്തരാവസ്ഥ ഭരണഘടനയെ ദുരുപയോഗിച്ചു സൃഷ്ടിച്ച വെല്ലുവിളിയായിരുന്നെങ്കിൽ, അതിനെ മറികടക്കാനും ഭരണഘടനതന്നെ സഹായിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവുമായി സാമ്പത്തിക വിഷയങ്ങളിലുൾപ്പെടെയുള്ള തർക്കങ്ങളും ഗവർണർ പദവി ദുരുപയോഗിക്കലുമുൾപ്പെടെ കോടതികളുടെ തീർപ്പിനായി വീണ്ടും വീണ്ടും എത്തുന്നത് ഭരണഘടനാതത്വങ്ങളെ രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള ശ്രമങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
പലയിടത്തും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളും ഭരണഘടനയോടുള്ള വെല്ലുവിളിയായി കാണേണ്ടതുണ്ട്. ഭരണഘടനാസ്ഥാപനങ്ങൾ പലതും ദുർബലമാക്കപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നു. ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ എന്ന പദവി ഭരണഘടനാവ്യവസ്ഥയല്ലെന്ന മട്ടിലുള്ള സമീപനവും ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാത്തതും മണിപ്പുരിലെ അശാന്തിയും വെല്ലുവിളിസ്വഭാവമുള്ളവ തന്നെ.
മതനിരപേക്ഷതയെ അടിസ്ഥാനസ്വഭാവമാക്കിയാണ് രാഷ്ട്രം സങ്കൽപിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖത്തിൽ ‘മതനിരപേക്ഷ’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ 1976ൽ ചേർത്തതിനെക്കുറിച്ച് അടുത്തകാലത്ത് ചിലർക്കുണ്ടായ അതൃപ്തി അസ്ഥാനത്തെന്നു വ്യക്തമാക്കി ഇന്നലെ സുപ്രീം കോടതി നൽകിയ വിധി ആ സങ്കൽപത്തിന്റെ പ്രാധാന്യവും സവിശേഷതയും അടിവരയിട്ടു പറഞ്ഞിരിക്കുകയാണ്. തുല്യത, സാഹോദര്യം, അന്തസ്സ്, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, മത–വിശ്വാസസ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ മതനിരപേക്ഷ ധാർമികതയുടെ ഭാഗം തന്നെയെന്നാണ് കോടതി അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നത്.
ഭരണഘടന നിർജീവമായൊരു പ്രമാണഗ്രന്ഥമല്ല, എന്നാലത് സ്വയം ജീവിക്കുന്നതുമല്ല. ഭരണഘടനാധിഷ്ഠിത മനോഭാവത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ ജീവസ്സുറ്റതാക്കി നിലനിർത്താനും അതിലൂടെ രാഷ്ട്രത്തെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള മുഖ്യ ഉത്തരവാദിത്തം ജനപ്രതിനിധികൾക്കാണ്. ഭരണഘടനാസഭയിലെ തന്റെ അവസാനപ്രസംഗത്തിൽ ഡോ.അംബേദ്കർ പറഞ്ഞതുപോലെ, നമ്മൾ രാഷ്ട്രീയ ജനാധിപത്യത്തിൽനിന്നു സാമൂഹിക ജനാധിപത്യത്തിലേക്ക് വളരേണ്ടതുമുണ്ട്.
ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജനാധിപത്യബോധത്തോടെയുള്ള സമീപനമുണ്ടാകുമ്പോഴാണ് ഭരണഘടനാമൂല്യങ്ങളെ അർഥവത്താക്കുന്ന സമൂഹമായി ഇന്ത്യ മാറുക. അതിന് ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്തം ഓർമിപ്പിക്കുന്നതുകൂടിയാണ് ഭരണഘടനാ ദിനം.