ഗുരുദീപ്തിയിൽ വത്തിക്കാൻ
എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുന്നുണ്ട് ഈ കാലം. ശ്രീനാരായണഗുരുവിന്റെ നിത്യദീപ്തവും അമൂല്യവുമായ സന്ദേശങ്ങൾക്ക് അതുകൊണ്ടുതന്നെയാണു ലോകപ്രസക്തി വർധിക്കുന്നതും. ജാതിമതഭേദങ്ങളും അതുണ്ടാക്കുന്ന ദ്വേഷങ്ങളുമുള്ള ഇന്നത്തെ ലോകത്ത്, ഈ ഉൾക്കാഴ്ചയിലേക്കു മനുഷ്യരെ നയിക്കുക എന്ന ഗുരുധർമം നിർവഹിച്ചുപോരുന്ന ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തിനും ലോക മതപാർലമെന്റിനും വത്തിക്കാനിൽ ഇന്നു ശുഭാരംഭമാകുമ്പോൾ ആശംസകൾ അർപ്പിക്കുകയാണു കേരളം.

മനസ്സ് ആകാശത്തോളം വലുതാക്കാനാണ് ഓരോ മതവും പഠിപ്പിക്കുന്നത്. നല്ലതിനെയെല്ലാം സ്വീകരിക്കാൻ സന്നദ്ധമായി മനസ്സിന്റെ എല്ലാ ജാലകങ്ങളും സദാ തുറന്നുവയ്‌ക്കണമെന്നും അതേ മതങ്ങൾ പറഞ്ഞുതരുന്നു. സർവമത സമ്മേളനവും ലോക മതപാർലമെന്റും അടയാളപ്പെടുത്താൻപോവുന്നതും അതുതന്നെ: സർവമത സാഹോദര്യം.
ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നടക്കുന്ന വത്തിക്കാനിലെ പരിപാടികൾ ഗുരുസന്ദേശത്തിന്റെ ആഴമുള്ള ഓർമപ്പെടുത്തലായിത്തീരുകയാണ്. ഗുരുദർശനങ്ങളെല്ലാം മനുഷ്യർക്കുവേണ്ടിയാണ്; മതം സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകളെല്ലാം മനുഷ്യോന്നമനത്തിനുവേണ്ടിയും. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതംകൊണ്ട് എന്തു പ്രയോജനമെന്ന് അദ്ദേഹമൊരിക്കൽ ചോദിച്ചത് ഇന്നും മുഴക്കത്തോടെ നമുക്കു കേൾക്കാനാവും. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നു ഗുരു പറഞ്ഞതു കാലത്തിനു കേൾക്കാനും കാത്തുസൂക്ഷിക്കാനുമുള്ളതാണ്.
ക്രൈസ്തവ ചൈതന്യത്തിന്റെ വിശുദ്ധാന്തരീക്ഷത്തിൽ ലോകമതങ്ങളുടെ പ്രതിനിധികൾ വത്തിക്കാനിൽ ഒത്തുകൂടി ശ്രീനാരായണ ഗുരുവിന്റെ തത്വദർശനങ്ങളെക്കുറിച്ച് ഈ ദിവസങ്ങളിൽ ചർച്ച ചെയ്യുമ്പോൾ ലോകം കാതോർക്കുമെന്നുതീർച്ച. ഞായറാഴ്ചവരെയാണു സമ്മേളനങ്ങൾ. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഉയർത്തിപ്പിടിക്കുന്ന സമ്മേളനത്തെ നാളെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്യുമ്പോൾ അതു ചരിത്രമാകും. പതിനഞ്ചോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അദ്വൈതാശ്രമത്തിന്റെ മണ്ണിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ശതാബ്ദിനിറവിലെത്തുമ്പോൾ മഹനീയമായ ഗുരുസന്ദേശംകൂടിയാണ് കൂടുതൽ പ്രശോഭിതമാകുന്നത്. 1924 മാർച്ചിൽ ശിവരാത്രിയോട് അനുബന്ധിച്ചായിരുന്നു വിവിധ മതങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സർവമത സമ്മേളനം. മതമല്ല, മനുഷ്യനാണു വലുത് എന്ന താത്വിക ദർശനം ആ സമ്മേളനത്തിന്റെ ആധാരശിലയായി. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന് ആദ്യ സമ്മേളനത്തിന്റെ പ്രവേശന കവാടത്തിൽ ആലേഖനം ചെയ്തിരുന്നു. ഗുരുവചനങ്ങളുടെ വെളിച്ചത്തിൽ വത്തിക്കാനിൽ നടക്കുന്ന സമ്മേളനത്തിന്റെ വിളംബരവാക്യവും അതുതന്നെ.
നൂറാണ്ടിനുമുൻപ്, സർവമത സമ്മേളനത്തിനുശേഷം സദസ്സിനുമുൻപിൽ വായിക്കാൻ ശ്രീനാരായണ ഗുരു എഴുതിനൽകിയ ആ സന്ദേശം ഈ കാലത്തിനു കൂടിയുള്ളതാണ്: ‘എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നു തന്നെയാണെന്ന് ഈ സമ്മേളനത്തിൽ സംബന്ധിച്ച മഹത്തുക്കളുടെ വാക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ഭിന്നമതാനുയായികൾ തമ്മിൽ കലഹിച്ചിട്ട് ആവശ്യമില്ല. ഈ മഹാസമ്മേളനത്തിൽ വെളിപ്പെട്ടിരിക്കുന്ന സത്യത്തെ മനസ്സിലാക്കി നാം ശിവഗിരിയിൽ സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടാക്കണമെന്നു വിചാരിക്കുന്നു...’
സങ്കീർണമായ ഓരോ സന്ധിയിലും ഗുരുദർശനങ്ങൾ നമുക്കു വഴികാട്ടുന്നു. വത്തിക്കാനിലെ സർവമത സമ്മേളനത്തിൽനിന്നു കാലത്തിനാവശ്യമായ വഴിവെളിച്ചം ലോകം കണ്ടെടുക്കുന്നതാവും ഇതിന്റെ ഏറ്റവും അർഥവത്തായ ഫലശ്രുതി.