ക്ഷേമപെൻഷനിൽ ‘അയ്യേ’ എന്നൊരു മുദ്ര
പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഓരോ വർഷവും മസ്റ്ററിങ് നടത്തി ക്ഷേമപെൻഷൻ വാങ്ങുന്നുവെന്നത് മൂക്കത്തു വിരൽവച്ചാണു കേരളം കേട്ടത്. ക്ഷേമപെൻഷൻകൊണ്ടുമാത്രം ജീവിക്കുന്നവരും അതു മുടങ്ങിയാൽ ജീവിതത്തിൽ ഇരുട്ടുനിറയുന്നവരുമായ എത്രയോ പേരുള്ള ഈ നാട്ടിൽ പെൻഷൻതട്ടിപ്പ് ഇത്രയുംകാലം സുഗമമായി നടന്നുപോന്നിട്ടും അതു സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്നതു സംശയം ജനിപ്പിക്കുന്നു. പണം കടമെടുത്തുപോലും സർക്കാർ നൽകുന്ന 1600 രൂപ ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്നത് 1458 ജീവനക്കാരാണെന്നാണ് ആദ്യം കണ്ടെത്തിയതെങ്കിലും അനർഹർ ഇതിലും കൂടുതലുണ്ടാവുമെന്നും തട്ടിപ്പിന്റെ വ്യാപ്തി ഇതിലുമെത്രയോ വലുതാണെന്നും ഉറപ്പായിക്കഴിഞ്ഞു.

പതിനായിരങ്ങളും ലക്ഷത്തിലേറെയും രൂപ മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഓരോ വർഷവും മസ്റ്ററിങ് നടത്തി ക്ഷേമപെൻഷൻ വാങ്ങുന്നുവെന്നത് മൂക്കത്തു വിരൽവച്ചാണു കേരളം കേട്ടത്. ക്ഷേമപെൻഷൻ കൊണ്ടുമാത്രം ജീവിക്കുന്നവരും അതു മുടങ്ങിയാൽ ജീവിതത്തിൽ ഇരുട്ടു നിറയുന്നവരുമായ എത്രയോ പേരുള്ള ഈ നാട്ടിൽ പെൻഷൻതട്ടിപ്പ് ഇത്രയുംകാലം സുഗമമായി നടന്നുപോന്നിട്ടും അതു സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്നതു സംശയം ജനിപ്പിക്കുന്നു. പണം കടമെടുത്തുപോലും സർക്കാർ നൽകുന്ന 1600 രൂപ ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്നത് 1458 ജീവനക്കാരാണെന്നാണ് ആദ്യം കണ്ടെത്തിയതെങ്കിലും അനർഹർ ഇതിലും കൂടുതലുണ്ടാവുമെന്നും തട്ടിപ്പിന്റെ വ്യാപ്തി ഇതിലുമെത്രയോ വലുതാണെന്നും ഉറപ്പായിക്കഴിഞ്ഞു.
അനർഹരെയെല്ലാം ക്ഷേമപെൻഷനിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാനമാകെ ഉഷാറായി പരിശോധന നടത്തുകയാണിപ്പോൾ ധനവകുപ്പ്. ഇത്രയുംകാലം സർക്കാരിന്റെ മൂക്കിൻതുമ്പത്തിരുന്ന് ഇത്രയും ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങിപ്പോന്നിട്ടും അതു കാണാതിരിക്കുകയോ കണ്ടെങ്കിൽത്തന്നെ കണ്ണടയ്ക്കുകയോ ചെയ്തുപോന്നവർ ഇപ്പോൾ കാണിക്കുന്ന ഈ ഉത്സാഹത്തിൽ എത്രത്തോളം ആത്മാർഥതയുണ്ട്? കഴിഞ്ഞമാസംവരെ തട്ടിപ്പുകാർ പെൻഷൻ കൈപ്പറ്റിയതായാണു വിവരം. 23 ലക്ഷം രൂപയാണ് ഓരോ മാസവും ഇത്രയും പേർ ചേർന്ന് അനധികൃതമായി കൈപ്പറ്റിയത്. കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാനും കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കാനുമാണ് സർക്കാർ നിർദേശം.
സംസ്ഥാനത്ത് 62 ലക്ഷം പേരാണ് പെൻഷൻ വാങ്ങുന്നത്. പെൻഷൻ നൽകാനുള്ള ‘സേവന’ സോഫ്റ്റ്‌വെയറും ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള ‘സ്പാർക്’ സോഫ്റ്റ്‌വെയറും ബന്ധിപ്പിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയുള്ള ധനവകുപ്പിന്റെ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. രണ്ടിലും ഒരേ ആധാർ നമ്പർ കണ്ടെത്തുകയും ഇവർ ഒരേ ആളുകളാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. അനർഹരെന്നു കണ്ടെത്തിയവരുടെ പട്ടികയിൽ രണ്ടു കോളജ് പ്രഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകരും വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരും ഹൈക്കോടതി ജീവനക്കാരുമെല്ലാമുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരായ ആയിരത്തി അഞ്ഞൂറോളം പേർ സാമൂഹിക ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ രണ്ടാഴ്ച മുൻപുതന്നെ വെളിപ്പെടുത്തിയതാണ്. ക്ഷേമപെൻഷന്റെ വിതരണം, ഗുണഭോക്താക്കളെ നിശ്ചയിക്കൽ, ഫണ്ട് കൈകാര്യം ചെയ്യൽ എന്നിവയിൽ ഗുരുതര ക്രമക്കേടെന്ന് കഴിഞ്ഞവർഷം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടും തുടർനടപടികളുണ്ടായില്ല. ഒരാൾക്ക് ഒന്നിലേറെ പെൻഷൻ നൽകിയെന്നും സാക്ഷ്യപത്രമില്ലാതെയും പെൻഷൻ അനുവദിച്ചെന്നും അന്നത്തെ റിപ്പോർട്ടിൽ പരാമർശമുണ്ട്. പെൻഷൻ വാങ്ങുന്നവരിൽ 20% പേർ അനർഹരാണെന്നു സാംപിൾ സർവേയിലും കണ്ടെത്തിയിരുന്നു.
ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരിൽ മുക്കാൽപങ്കും ഭിന്നശേഷി പെൻഷനാണു വാങ്ങുന്നതെന്നു വ്യക്തമായിട്ടുണ്ട്. 18 വയസ്സുമുതൽ ഇവർക്കു പെൻഷൻ കിട്ടിത്തുടങ്ങും. അതു ലഭിച്ചുകൊണ്ടിരിക്കെ സർക്കാർജോലി കിട്ടിയാൽ ക്ഷേമപെൻഷൻ ഒഴിവാക്കുകയാണു വേണ്ടത്. വാർഷിക മസ്റ്ററിങ്ങിൽനിന്നു വിട്ടുനിന്നാലും പെൻഷൻ നിലയ്ക്കും. എന്നാൽ, പലവട്ടം സർക്കാർ ഉത്തരവുകളിലൂടെ വിലക്കിയിട്ടും 1458 പേർ അക്ഷയ കേന്ദ്രങ്ങളിലെത്തി വിരലടയാളം പതിച്ചു മസ്റ്റർ ചെയ്ത് പെൻഷൻ വാങ്ങുകയായിരുന്നുവെന്നതു സർക്കാരിന്റെ നോട്ടക്കുറവിന്റെ നേർസാക്ഷ്യമാണ്. ക്ഷേമപെൻഷൻകാർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു 2023 ഫെബ്രുവരിയിൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതും വാർഷിക മസ്റ്ററിങ്ങും മറികടന്നു സർക്കാർ ജീവനക്കാർ എങ്ങനെ തുടർന്നും പെൻഷൻ വാങ്ങിയെന്നത് അന്വേഷിച്ചേതീരൂ.
പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നിൽക്കുന്നവരാണു കേരളത്തിലെ നല്ലപങ്കു സർക്കാർ ഉദ്യോഗസ്‌ഥരെങ്കിലും കൈക്കൂലിയും അഴിമതിയും ഇത്തരത്തിലുള്ള പെൻഷൻതട്ടിപ്പുമെല്ലാം ജീവിതശൈലിതന്നെയാക്കിയ കുറച്ചുപേരും അവർക്കൊപ്പം ഉണ്ടെന്നതു ഭരണസംവിധാനത്തിനു മൊത്തത്തിൽതന്നെ കളങ്കമാണ്. ആത്മാർഥതയോടെ ജോലി ചെയ്യുന്നവരെയെല്ലാം ഇതു നാണംകെടുത്തുന്നു.
പെൻഷൻ ക്രമക്കേടുകളിൽ ധനവകുപ്പ് കടുത്ത നടപടികളിലേക്കു നീങ്ങുന്നതും മലപ്പുറത്തെ കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻതട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കടക്കമെതിരെ വിജിലൻസ് അന്വേഷണത്തിനു ധനമന്ത്രി നിർദേശം നൽകിയതുമൊക്കെ ഇന്നലെ കേരളം കേട്ടു. വിലകൂടിയ കാറുള്ളവർപോലും കോട്ടയ്ക്കലിൽ ക്ഷേമപെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണു ധനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇനി, ഇത്തരക്കാർക്കു സുഗമമായി തട്ടിപ്പുനടത്താൻ രാഷ്ട്രീയത്തണൽ ലഭിക്കുന്നുണ്ടോ എന്ന കാര്യവും മറനീക്കണം. ക്ഷേമപെൻഷൻ പട്ടിക ശുദ്ധീകരിക്കാനും അനർഹർക്കെതിരെയും അവർക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും മാതൃകാപരമായ നടപടികളെടുക്കാനും ഒരുനിമിഷംപോലും വൈകരുത്.