വികസനക്കുരുക്കഴിച്ച് കേരളം മുന്നേറട്ടെ
വ്യവസായസൗഹൃദമല്ല കേരളം എന്ന അപഖ്യാതിയിൽനിന്നു നാം പതിയെ മുക്തമായി വരികയാണ്. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇത്തവണ കേരളം നേടിയ അംഗീകാരം അതിന്റെ സൂചനയായിക്കരുതാം. എന്നാൽ, അതിൽനിന്നു മുന്നോട്ടുപോകണമെങ്കിൽ ഇനിയും കുരുക്കുകളേറെ അഴിക്കേണ്ടതുണ്ടെന്നാണ് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും ആശങ്കകളും നൽകുന്ന സൂചന. കേരളത്തിന്റെ വികസനസ്വപ്നങ്ങളും പ്രതിബന്ധങ്ങളും പരിഹാരമാർഗങ്ങളുമാണ് സെമിനാർ ആഴത്തിൽ ചർച്ച ചെയ്തത്.

നിയമഭേദഗതികളും ഉത്തരവുകളും ഉണ്ടായെങ്കിലും അതൊന്നും പ്രായോഗികതലത്തിൽ വന്നിട്ടില്ല എന്നതിന് ഉദാഹരണമാണ് ലാൻഡ് പൂളിങ്. വികസന പദ്ധതികൾക്കു വൻതോതിൽ വേണ്ട സ്ഥലം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന്റെ ഒരുത്തരമാണ് ലാൻഡ് പൂളിങ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലം ഏറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കി ബാക്കി സ്ഥലം ഉടമകൾക്കുതന്നെ തിരികെനൽകുന്ന രീതിയാണിത്. അതിനാവശ്യമായ ഭേദഗതി നിയമസഭ പാസാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടു മാസങ്ങളായെങ്കിലും ഇതുവരെ ഒരു പദ്ധതിയിൽപോലും അതു നടപ്പാക്കിയിട്ടില്ല. കൊച്ചി ഇൻഫോപാർക്കിനു സ്ഥലം ഏറ്റെടുക്കാനായി ഇതു പരീക്ഷിക്കാനുള്ള ശ്രമം സ്വാഗതാർഹമാണ്. ഒരു പദ്ധതിയിൽ വിജയകരമായി നടപ്പാക്കിയാൽ മറ്റ് ഒട്ടേറെ പദ്ധതികൾക്ക് അതു മാതൃകയാകുമെന്നതിൽ സംശയമില്ല.
വൻ വ്യവസായ പദ്ധതികളുമായി മുന്നോട്ടുവരുന്നതിൽനിന്നു സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നത് ഭൂമിയുടെ ഉടമസ്ഥതയിലുള്ള നിയന്ത്രണമാണ്. 15 ഏക്കർ മാത്രമേ ഒരു കമ്പനിക്കു വാങ്ങാൻ നിയമപരമായി കഴിയൂ. ലാൻഡ് സീലിങ് പരിധി കൂട്ടി 100 ഏക്കറെങ്കിലുമാക്കിയാൽ മലയാളിസംരംഭകർതന്നെ ഏറെ പദ്ധതികളുമായി വരുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാക്കനാട്ടെ കിൻഫ്ര പാർക്കിനു വേണ്ടിയുള്ള ശുദ്ധജലപദ്ധതി പ്രാദേശിക എതിർപ്പുമൂലം രണ്ടു വർഷമായി മുടങ്ങിയിരിക്കുകയാണ്. ഐടി പാർക്കുകളിലേക്കു ടാങ്കറിൽ വെള്ളം കൊണ്ടുവരേണ്ട സ്ഥിതി ലജ്ജാകരമാണെന്നേ പറയാനാവൂ. കുണ്ടന്നൂർ മുതൽ അങ്കമാലി വരെ വിഭാവനം ചെയ്യുന്ന ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതി അതിവേഗത്തിൽ നടപ്പാക്കേണ്ടതു വാണിജ്യനഗരമായ കൊച്ചിയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ ഗതാഗത വികസനത്തിന് അത്യന്താപേക്ഷിതമാണ്.
ചെറുപ്പക്കാർ നാടുവിടുന്നുവെന്നു പരിതപിച്ചിട്ടു കാര്യമില്ല. പകരം, അവരെ നാട്ടിൽതന്നെ പിടിച്ചുനിർത്താനായി മികച്ച തൊഴിലവസരങ്ങളും മറ്റും സൃഷ്ടിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ഉണ്ടാവണം. എല്ലാവരും ശ്രമിച്ചാൽ 10 വർഷത്തിനകം കേരളത്തെ ഹൈടെക് വ്യവസായങ്ങളുടെ ഹബ് ആക്കിമാറ്റാമെന്നു വ്യവസായമന്ത്രി പി.രാജീവ് മനോരമ സെമിനാറിൽ പ്രത്യാശിക്കുകയുണ്ടായി. നാൽപതോളം ആഗോള വൻകിട വ്യവസായങ്ങൾ കേരളത്തിൽ ഗവേഷണകേന്ദ്രം ആരംഭിച്ചത് അതിലേക്കുള്ള സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദമാകുന്നതിന്റെ ഭാഗമായി ഒട്ടേറെ വ്യവസ്ഥകൾ സംസ്ഥാനം ഉദാരമാക്കിയിട്ടുണ്ട്. നിക്ഷേപം നടത്തുന്നവർക്കു മൂന്നര വർഷത്തിനകം അനുമതികൾ നേടിയാൽ മതി. പ്രമാണത്തിലെ നിലം പുരയിടമാക്കി തരംമാറ്റുന്നതിനു സഹായകമായ പൊതുതീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാര്യങ്ങൾ എളുപ്പം നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതാണു നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകമെന്നിരിക്കെ അതിൽ സർക്കാരിന്റെ മുഖ്യശ്രദ്ധ പതിയേണ്ടതുണ്ട്. അയൽസംസ്ഥാനങ്ങൾ കാണിച്ചുതന്ന വ്യവസായ സൗഹൃദ –നിക്ഷേപപാഠങ്ങളിൽനിന്നു നമുക്കാവശ്യമുള്ളതു തിരഞ്ഞെടുക്കാനും മടിക്കരുത്.