ഗുകേഷ് !

ഉഗ്രപ്രതാപികൾ വാണ ചെസ് കളങ്ങളിൽ വീണ്ടും ഇന്ത്യയുടെ വെന്നിക്കൊടി. ഡി.ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചാംപ്യനായിരിക്കുന്നു. വിശ്വം ജയിച്ചയാൾ എന്നുകൂടി ഗുകേഷ് എന്ന വാക്കിന് ഇനി അർഥമുണ്ടാകും. അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി കളിക്കളത്തിലെ അനന്യമായ പ്രതിഭകൊണ്ട് വിശ്വം കീഴടക്കിയിരിക്കുന്നു.

ഉഗ്രപ്രതാപികൾ വാണ ചെസ് കളങ്ങളിൽ വീണ്ടും ഇന്ത്യയുടെ വെന്നിക്കൊടി. ഡി.ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചാംപ്യനായിരിക്കുന്നു. വിശ്വം ജയിച്ചയാൾ എന്നുകൂടി ഗുകേഷ് എന്ന വാക്കിന് ഇനി അർഥമുണ്ടാകും.
അഞ്ചുവട്ടം ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി കളിക്കളത്തിലെ അനന്യമായ പ്രതിഭകൊണ്ട് വിശ്വം കീഴടക്കിയിരിക്കുന്നു. ഇന്ത്യയുടെ യുവജനതയ്ക്ക് ആവേശോർജം പകരുന്ന ജയം സമ്മാനിച്ച ഗുകേഷിനു ഹാർദമായ അഭിനന്ദനങ്ങൾ. വിനോദത്തിന്റെയും സാഹസികതയുടെയും വേദിയായ സിംഗപ്പൂരിലെ സെന്റോസ വേൾഡ് റിസോർട്സിൽ നടന്ന ചാംപ്യൻഷിപ്പിൽ ചൈനയിൽനിന്നുള്ള ലോകചാംപ്യൻ ഡിങ് ലിറനെ തോൽപിച്ചാണ് ഗുകേഷിന്റെ അശ്വമേധം.
വിശ്വനാഥൻ ആനന്ദിനുശേഷം ഇന്ത്യയിൽ ഒട്ടേറെ ചെസ് പ്രതിഭകളാണ് ഉദിച്ചുയർന്നത്. അവരിൽ ഒരാളായ ഗുകേഷ് ലോകശ്രദ്ധ നേടിയത് 2022ലെ മഹാബലിപുരം ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത സ്വർണനേട്ടത്തോടെയാണ്. പിന്നീട്, ലോകചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലുൾപ്പെടെ മിന്നും പ്രകടനങ്ങൾ. ചെസിലെ കുലപതികൾ പങ്കെടുത്ത കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഗുകേഷിന് ആരും സാധ്യത കൽപിച്ചിരുന്നില്ല. പക്ഷേ, പ്രവചനങ്ങളെ അട്ടിമറിച്ച്, വൻ എതിരാളികളെ കീഴടക്കി ഗുകേഷ് ഒന്നാമതെത്തി.
ലോക ചെസ് പോരാട്ടത്തിൽ ഡിങ് ലിറനെതിരെ തോൽവിയോടെയായിരുന്നു ഗുകേഷിന്റെ തുടക്കം. എന്നാൽ, മൂന്നാം ഗെയിമിൽ ഗുകേഷ് തിരിച്ചടിച്ചു. ഫോമിൽ അൽപം പിന്നിലായിരുന്ന ഡിങ് ലിറൻ കളിമികവിന്റെ പ്രതാപകാലത്തേക്കു തിരിച്ചുവന്നപ്പോൾ തുടർച്ചയായ 7 സമനിലകൾ. ഇഞ്ചോടിഞ്ചു പോരാട്ടംകണ്ട ഈ കളികൾക്കുശേഷം പത്താം ഗെയിം വിജയിച്ച് ഗുകേഷ് ആദ്യമായി ലീഡ് നേടി. പതിനൊന്നാം ഗെയിം ജയിച്ചായിരുന്നു ലോക ചാംപ്യന്റെ തിരിച്ചടി.
കിരീടം ആർക്കാർക്കെന്നു പ്രവചിക്കാനാകാത്ത നിർണായകമായ അവസാനഗെയിമിൽ മനസ്സാന്നിധ്യം വിടാതെ കളിച്ചു, ഗുകേഷ്. സമനില മാത്രം പ്രവചിച്ച, മണിക്കൂറുകളുടെ സമ്മർദത്തിനൊടുവിൽ, ചരിത്രപരമായ അബദ്ധം എന്നു വിശേഷിപ്പിക്കാവുന്ന പിഴവ് ലോകചാംപ്യൻ വരുത്തിയപ്പോൾ ഒരുനിമിഷം പാഴാക്കാതെ ഗുകേഷ് അതു മുതലെടുത്തു. ഇതോടെയാണ് ഗുകേഷ് ഏറ്റവും പ്രായംകുറഞ്ഞ ലോകചാംപ്യനായത്. 39 വർഷം മുൻപു ഗാരി കാസ്പറോവ് ഇരുപത്തിരണ്ടാം വയസ്സിൽ കിരീടമണിഞ്ഞതിന്റെ റെക്കോർഡ് തിരുത്തുകയാണ്, ഗുകേഷ്.
ഒറ്റദിവസം കൊണ്ടുണ്ടായതല്ല ഗുകേഷിന്റെ ജയം. 2013ലെ ലോക ചാംപ്യൻഷിപ് ചെന്നൈയിൽ നടന്നപ്പോൾ അച്ഛന്റെ കൈപിടിച്ചു കളി കാണാനെത്തിയതാണ് ആ ഏഴുവയസ്സുകാരൻ. അന്നാണ് ചെസ് ഇരുകയ്യും നീട്ടി ക്ഷണിക്കുന്നത്. പിന്നെ, ആ ഇരുനിറയുദ്ധക്കളത്തിൽനിന്ന് ഇറങ്ങാനായില്ല ഗുകേഷിന്... ഇഎൻടി ഡോക്ടറുടെ ജോലി ഉപേക്ഷിച്ച പിതാവ് രജനീകാന്ത് മകൻ ലോകചാംപ്യനായ ദിവസത്തിലും ഒപ്പമുണ്ട്. കളി കാണാനെത്തിയില്ലെങ്കിലും, മൈക്രോബയോളജിസ്റ്റായ അമ്മ ഡോ. പത്മയുടെ പിന്തുണയും പ്രാർഥനയും കൂടെയുണ്ട്.
ആന്ധ്രയിലെ ഗോദാവരി തീരത്തുനിന്നു തമിഴ്നാട്ടിലെ ചെന്നൈയിലെത്തിയ മാതാപിതാക്കളുടെ മകൻ സിംഗപ്പൂരിലെ വിശ്വവേദിയിൽ ലോകത്തിന്റെ മുഴുവൻ ചാംപ്യനായ കഥയ്ക്ക് െഎതിഹാസികമാനങ്ങളുണ്ട്. ദൊമ്മരാജു ഗുകേഷിന്റെ ചരിതം ഇവിടെ അവസാനിക്കുന്നില്ല. വരും ചാംപ്യൻഷിപ്പുകളിൽ പുതിയ ലോകചാംപ്യന്റെ എതിരാളിയാകാൻ ഒന്നല്ല, ഒട്ടേറെ പ്രതിഭകൾ ഇന്ത്യയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്; കൈക്കരുത്തുകൊണ്ടല്ലാതെ, മനഃശക്തികൊണ്ട് ലോകജേതാവാകുന്ന ആ സമ്മോഹനമുഹൂർത്തം സ്വപ്നംകണ്ട്!