ആശങ്കയുയർത്തുന്ന വനംനിയമ ഭേദഗതി
കേരളത്തിലെ മലയോര മേഖലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോരജനത മൃഗങ്ങളുടെ തുടർഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ, കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് വർഗീസിനെ കാട്ടാന ചവിട്ടിക്കൊന്നത് കേരളത്തെ സങ്കടപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
കേരളത്തിലെ മലയോര മേഖലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോരജനത മൃഗങ്ങളുടെ തുടർഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ, കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് വർഗീസിനെ കാട്ടാന ചവിട്ടിക്കൊന്നത് കേരളത്തെ സങ്കടപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
കേരളത്തിലെ മലയോര മേഖലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോരജനത മൃഗങ്ങളുടെ തുടർഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ, കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് വർഗീസിനെ കാട്ടാന ചവിട്ടിക്കൊന്നത് കേരളത്തെ സങ്കടപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
കേരളത്തിലെ മലയോര മേഖലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോരജനത മൃഗങ്ങളുടെ തുടർഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ, കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് വർഗീസിനെ കാട്ടാന ചവിട്ടിക്കൊന്നത് കേരളത്തെ സങ്കടപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു. വന്യമൃഗങ്ങളിൽനിന്നു സംരക്ഷണം നൽകാൻ തങ്ങൾക്കൊപ്പം താങ്ങും തുണയുമായി നിൽക്കേണ്ട സർക്കാർ ആ ഉത്തരവാദിത്തം മറക്കുന്നുവെന്ന പരാതി മലയോരജനതയിൽനിന്ന് ഉൾനീറ്റലോടെ മുഴങ്ങുകയാണിപ്പോൾ; കേരള വനംനിയമ ഭേദഗതിനീക്കത്തിലൂടെ സർക്കാർ കൂടുതൽ കടുത്ത ഭീഷണസാഹചര്യത്തിലേക്കും ആശങ്കകളിലേക്കും അവരെ തള്ളിവിടുന്നത് ഇതിനിടയിലാണെന്നതു ജനവിരുദ്ധമായ വൈരുധ്യവും.
സംസ്ഥാനത്തു വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ലക്ഷക്കണക്കിനു കർഷകരെ ബാധിക്കുന്നതാണ് വനംനിയമ ഭേദഗതി. വന്യമൃഗ ആക്രമണങ്ങൾക്കിടെ, കർഷകജനതയുടെ നേർക്കുള്ള സർക്കാരിന്റെ ആക്രമണമായാണ് ഈ ബില്ലിനെ അവർ കാണുന്നത്. മനുഷ്യത്വപരമല്ലാത്ത നിലവിലുള്ള വനംനിയമങ്ങൾതന്നെ ലഘൂകരിക്കണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടയിലാണ് അവ കൂടുതൽ കർക്കശമാക്കാനുള്ള ഭേദഗതിനീക്കം. വനത്തോടുചേർന്നു താമസിക്കുന്ന കർഷകരുടെ അവകാശങ്ങൾ ഇതിലൂടെ ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം. കേരള വനം നിയമഭേദഗതി തങ്ങളോടുള്ള വെല്ലുവിളിതന്നെയാണെന്നു കർഷകർ പറയുമ്പോൾ അതിനെ ചെറുതാക്കി കാണാനാണു വനംവകുപ്പും സർക്കാരും ശ്രമിക്കുന്നതെന്നതു പരിഹാസ്യം തന്നെ.
നിയമഭേദഗതി വ്യവസ്ഥകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. അത് അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പരിദേവനവുമാണ്. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നവരെപ്പോലും കേസിൽ കുടുക്കാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണു വ്യവസ്ഥകളെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. വാറന്റ് പോലുമില്ലാതെ പരിശോധന നടത്താനും സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്നത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് സ്വയം കേസ് റജിസ്റ്റർ ചെയ്യാനാവുമെന്ന ആശങ്കയുമുണ്ട്.
വനം ഉദ്യോഗസ്ഥരുടെ അമിതാധികാരത്തിനു വഴിവയ്ക്കുന്ന നിയമ ഭേദഗതിവ്യവസ്ഥകൾ റദ്ദാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. വനത്തിലൂടെയുള്ള പുഴയിൽനിന്നു മീൻ പിടിക്കുന്നതുവരെ വലിയ കുറ്റകൃത്യമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധമുയരുന്നുണ്ട്. വനവിഭവങ്ങൾ ജീവനോപാധിയായ ആദിവാസിവിഭാഗത്തെപ്പോലും ബിൽ കാര്യമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫോറസ്റ്റ് ഓഫിസർമാരുടെ ‘കർത്തവ്യനിർവഹണത്തിൽ’ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക‍്ഷൻ ഫോറസ്റ്റ് ഓഫിസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്കു വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന കരട് നിയമഭേദഗതിയിലെ വ്യവസ്ഥ ആവശ്യമെങ്കിൽ പുനഃപരിശോധിക്കാൻ വനം വകുപ്പ് ഇതിനിടയിൽ തീരുമാനിച്ചത് മലയോരജനതയുടെ പ്രതിഷേധത്തിന്റെ ഫലം തന്നെയാണ്.
നവംബർ ഒന്നിനു കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു ഭരണപക്ഷത്തുനിന്നുതന്നെ കടുത്ത എതിർപ്പുയർന്നിട്ടുണ്ട്. ഭേദഗതി ഉത്തരവ് മരവിപ്പിക്കണമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതു ശ്രദ്ധേയമാണ്. ഉത്തരവിൽ വരുത്തിയിട്ടുള്ള കാലോചിതമാറ്റങ്ങളും പിഴത്തുക വർധിപ്പിക്കലും വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടാണെന്നു പറയുമ്പോഴും നിയമഭേദഗതിയിൽ അപകടകരമായ ജനവിരുദ്ധനിയമങ്ങൾ ഒളിഞ്ഞിരിക്കുന്നതായി പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് തന്നെ ചൂണ്ടിക്കാണിച്ചതിനോട് സിപിഎം സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിയമത്തിന്റെ കരടാണ് ഇപ്പോൾ ഇറക്കിയിട്ടുള്ളതെന്നും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചശേഷമേ അന്തിമരൂപം തയാറാക്കുകയുള്ളൂവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. ജനഹിതം അവഗണിച്ചെന്നു മാത്രമല്ല, മന്ത്രിസഭയിൽപ്പോലും വേണ്ടത്ര ചർച്ചയില്ലാതെയാണ് ഭേദഗതി ബിൽ സംബന്ധിച്ച കരടു പ്രസിദ്ധീകരിച്ചതെന്നുവേണം കരുതാൻ. എങ്കിൽ, ലക്ഷക്കണക്കിനാളുകൾക്കു കടുത്ത ആശങ്കയുണ്ടാക്കുന്നൊരു നിയമഭേദഗതി ഇത്രയും തിടുക്കപ്പെട്ട് കൊണ്ടുവരുന്നതിന്റെ യഥാർഥ കാരണമെന്തെന്ന ചോദ്യം കാടിറങ്ങിവരികയാണ്.