പാർലമെന്റിന്റെ ശീതകാല സമ്മേളനം ഫലശൂന്യമായപ്പോൾ നമ്മുടെ ജനാധിപത്യം ഒരിക്കൽക്കൂടി തോൽക്കുന്നു; നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള അഴിമതിയാരോപണം, മണിപ്പുർ കലാപം, അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് – കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പേരിലാണ് ആദ്യദിനങ്ങളിൽ സഭ സ്തംഭിച്ചതെങ്കിൽ പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തുറന്ന പോരു തന്നെയായി. വ്യാഴാഴ്ച പാർലമെന്റ് കവാടത്തിൽ‌ എംപിമാർ തമ്മിൽ കയ്യാങ്കളിവരെയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹനീയമായ നമ്മുടെ ഭരണഘടനയെ ആധാരശിലയാക്കുന്ന പാർലമെന്റിനെപ്പോലും ജനപ്രതിനിധികൾ നോക്കുകുത്തിയാക്കുമ്പോൾ നാം നെഞ്ചേറ്റുന്ന ജനാധിപത്യത്തിലാണു വിള്ളൽ വീഴുന്നത്. ഭരണഘടനയുടെ 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് രാജ്യത്തിന്റെ പരമോന്നത നിയമനിർമാണസഭയുടെ ശീതകാല സമ്മേളനം ഇത്തരത്തിൽ അലങ്കോലപ്പെട്ടതെന്നുകൂടി ഓർമിക്കേണ്ടതുണ്ട്. ഇതിനിടയിൽ, ഇന്ത്യൻ ഭരണഘടനാശിൽപിയായ അംബേദ്കർ അപമാനിക്കപ്പെട്ടെന്നുകൂടി ആരോപിക്കപ്പെടുമ്പോൾ ജനാധിപത്യം കൂടുതൽ ഇരുളുന്നു. കാരണം, അംബേദ്കർ ഒരു പേരു മാത്രമല്ല, ഒരു ആശയവും ദർശനവും അതിവിശിഷ്ട മാർഗതാരവുമാണ്.

ADVERTISEMENT

പാർലമെന്റിൽ പാസാക്കുന്ന ബില്ലുകളുടെ എണ്ണം പതിവായി കുറഞ്ഞുവരുന്നതു ജനാധിപത്യത്തിനേൽപിക്കുന്ന കളങ്കം ചെറുതല്ല. 18 ബില്ലുകളാണ് ഇത്തവണത്തെ സമ്മേളനത്തിൽ പരിഗണിക്കാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്സഭയിൽ നാലും രാജ്യസഭയിൽ മൂന്നും ബില്ലുകൾ മാത്രമാണു പാസാക്കാൻ സാധിച്ചത്. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചശേഷം സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിടാൻ സാധിച്ചുവെന്നു മാത്രം. അംബേദ്കർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത്, ഇന്നലെ സഭാനടപടികളൊന്നും നടത്താതെ പാർലമെന്റ് അനിശ്ചിതകാലത്തേക്കു പിരിയുകയും ചെയ്തു.

നവംബർ 25നു തുടങ്ങിയ പാർലമെന്റ് സമ്മേളനം തുടർച്ചയായ സഭാസ്തംഭനങ്ങൾ മൂലം നിശ്ചയിച്ചതിലും പകുതി സമയം മാത്രമാണ് ഇക്കുറി ചേർന്നത്. പാർലമെന്റ് സ്തംഭനം ഒരു ദേശീയനഷ്‌ടമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു നമ്മുടെ എംപിമാർ തന്നെയാണ്. ലോക്സഭയും രാജ്യസഭയും ഒരു മണിക്കൂർ ചേരുന്നതിനുള്ള ചെലവു മൂന്നരക്കോടിയിലേറെ രൂപയെന്നാണ് ഏകദേശ കണക്ക്. അർധപ്പട്ടിണിക്കാർക്കും പാവപ്പെട്ടവർക്കും ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ 145 കോടിയോളം ജനങ്ങളുടെ വിയർപ്പിന്റെ വിലയാണിത്. അതാണു നിഷ്ഫലം ചോർന്നുപോകുന്നത്.

ADVERTISEMENT

പാർലമെന്റിന്റെ ശീതകാല സമ്മേളനം 2016ൽ തുടർച്ചയായി സ്തംഭിച്ചപ്പോൾ, അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി വേദനാപൂർവം നടത്തിയ രൂക്ഷപരാമർശം പലരും ഓർക്കുന്നുണ്ടാകും: ‘ദൈവത്തെയോർത്ത് പാ‌ർലമെന്റ് ചർച്ചയുടെയും സംവാദത്തിന്റെയും വേദിയാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. പാർലമെന്റിൽ അനിശ്ചിതത്വം തുടരുമ്പോൾ തനിക്കു രാജിവയ്ക്കാനാണു തോന്നുന്നതെന്ന് അക്കാലത്തു ലോക്സഭയിൽ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയും തുറന്നടിക്കുകയുണ്ടായി.

ഭരണഘടനയെ ജീവസ്സുറ്റതാക്കി നിലനിർത്താനും അതിലൂടെ രാഷ്ട്രത്തെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള മുഖ്യ ഉത്തരവാദിത്തം തങ്ങൾക്കാണെന്നു പല ജനപ്രതിനിധികളും മറന്നുപോകുന്നു. ബഹളം നടക്കുമ്പോൾ സുപ്രധാന ബില്ലുകൾ ചർച്ച ചെയ്യാതെ പാസാക്കുന്ന രീതിയും പലപ്പോഴും കാണാം. ജനാധിപത്യവിരുദ്ധമായ ഈ രീതി സഭകളിലെ അവകാശങ്ങളുടെ മാത്രമല്ല, ഭരണഘടനയുടെതന്നെ ലംഘനമാണ്.

ADVERTISEMENT

ജനാധിപത്യ വ്യവസ്ഥിതിയിൽ വിയോജിപ്പു പ്രകടിപ്പിക്കൽ ന്യായമായ അവകാശമാണെന്ന് അംഗീകരിക്കാം. പ്രതിഷേധരൂപത്തിലാണെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ തന്നെയാണ് അംഗങ്ങൾ ഉന്നയിക്കുന്നത്. പക്ഷേ, അതു പാർലമെന്റിന്റെ കാര്യനിർവഹണത്തെ ബാധിക്കാതെ നോക്കുക എന്നതു ജനപ്രതിനിധികളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. രാഷ്ട്രീയ ബലപരീക്ഷണങ്ങൾക്കിടയിലും സഭാനടപടികൾ തടസ്സപ്പെടുത്താതെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ യോജിപ്പിലെത്തേണ്ടതു പരമപ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇരുകൂട്ടർക്കുമിടയിൽ നിരന്തരം ആശയവിനിമയം നടത്താനും ഒത്തുതീർപ്പുകൾക്ക് അവസരമൊരുക്കാനും മുതിർന്ന നേതാക്കൾ മുൻകയ്യെടുക്കേണ്ടതുണ്ട്. ഇനിയെ‍ാരു പാർലമെന്റ് സമ്മേളനംകൂടി ഫലശൂന്യമായിക്കൂടാ.

English Summary:

Editorial: The recent unproductive Indian Parliament winter session highlights the flaws in our democracy. Disruptions, accusations, and stalled bills expose a system failing its people, wasting resources, and neglecting crucial legislation.