സഹകരണ സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനെത്തുടർന്ന് ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയതു കേരളത്തിനുമുന്നിൽ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. സുരക്ഷിതമെന്നു കരുതി നിക്ഷേപിക്കുന്ന പണം തിരികെനൽകാതെ, ഭീഷണികെ‍ാണ്ടു വായമൂടിക്കെട്ടാൻ ശ്രമിക്കുന്നതു സഹകരണമേഖലയുടെ സൽപേരിൽ വലിയ കളങ്കംചാർത്തുന്നു; സാധാരണക്കാർക്കു താങ്ങും തുണയുമാകണമെന്ന മഹനീയ ലക്ഷ്യമാണു കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഉള്ളതെന്നതിനാൽ വിശേഷിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാബു തോമസ് എന്ന അൻപത്തിയാറുകാരനെ കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടത്. ഭാര്യയുടെ ശസ്ത്രക്രിയയുടെ ബിൽതുക ആശുപത്രിയിൽ അടയ്ക്കാനായി പണം പിൻവലിക്കാൻ സൊസൈറ്റിയിൽ എത്തിയ സാബുവിനെ അപമാനിച്ച് ഇറക്കിവിടുകയും സൊസൈറ്റി ജീവനക്കാരെ മർദിച്ചെന്ന് ആരോപിച്ച് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൊസൈറ്റിയാണു തന്റെ മരണത്തിനു കാരണമെന്നു പറയുന്ന സാബുവിന്റെ ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരുടെ പേരും ഈ കുറിപ്പിലുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും അസ്വാഭാവിക മരണത്തിനു മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ADVERTISEMENT

സൊസൈറ്റിയിൽ സാബു നിക്ഷേപിച്ചിരുന്ന 90 ലക്ഷം രൂപയിൽ ഇനിയും 14.5 ലക്ഷം രൂപയും പലിശയും കിട്ടാനുണ്ടെന്നു സാബുവിന്റെ ഭാര്യ പറയുന്നു. കോഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റും ഭരണസമിതി അംഗവുമായ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ഭീഷണിപ്പെടുത്തുന്ന  ശബ്ദരേഖകൾ പുറത്തുവന്നിട്ടുണ്ട്. നിക്ഷേപത്തുക തിരിച്ചെടുക്കാൻ എത്തിയപ്പോൾ സൊസൈറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തെറ്റാണെന്ന് സാബു ഈ നേതാവിനോടു പറയുമ്പോൾ ‘നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്’ എന്ന് ഭീഷണിപ്പെടുത്തുന്നതായി ഇതിൽ കേൾക്കാം. ‘നിങ്ങൾ അനുഭവിക്കുമ്പോൾ അറിഞ്ഞോളും’ എന്നും ഭീഷണി ഉയർത്തുന്നുണ്ട്.  

ബാങ്കിൽ നിക്ഷേപിച്ച സ്വന്തം പണം തിരിച്ചുചോദിച്ച വ്യക്തിക്ക് അതു നിഷേധിച്ചതും പോരാഞ്ഞ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകകൂടി ചെയ്യുമ്പോൾ അതു നമ്മുടെ സഹകരണമേഖലയുടെ ലക്ഷ്യത്തെയാണു ചോദ്യം ചെയ്യുന്നത്. നിക്ഷേപത്തട്ടിപ്പിന്റെ ‘കരുവന്നൂർ മോഡൽ’ നാട്ടുനടപ്പാകുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിച്ചുകൂടാ. സ്വന്തം പണം ചോദിക്കുന്ന നിക്ഷേപകരെ ഭീഷണിപ്പെടുത്താൻ ഒരു രാഷ്ട്രീയനേതാവിന് എന്തധികാരമാണുള്ളത്?  

ADVERTISEMENT

വ്യാപാരിയുടെ മരണത്തിനുശേഷം പുറത്തിറക്കിയ കുറിപ്പിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി പരാമർശിക്കാതെപോയതു പരിഹാസ്യവുമായി. കാർഷിക, വ്യാപാര മേഖലയിലെ പ്രതിസന്ധിയെത്തുടർന്ന് 20 കോടിയിലേറെ രൂപ വായ്പയിനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്നു ഭരണസമിതി സ്വയം ന്യായീകരിക്കുമ്പോൾ അതെങ്ങനെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ആ സെ‍ാസൈറ്റിയിൽ നിക്ഷേപിച്ചവരുടെ കുറ്റമാകും?  

ദയാവധത്തിന് അനുമതി നൽകണമെന്ന അപേക്ഷയുമായി തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ ഈ വർഷമാദ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ സമാനസങ്കടം പങ്കിടുന്ന ഒട്ടേറെപ്പേരുടെ നിസ്സഹായതയുടെ ആഴമത്രയും തെളിഞ്ഞിരുന്നു. ആ ബാങ്കിൽ നടന്ന ശതകോടികളുടെ തട്ടിപ്പിന് ഇരയായവരുടെ സങ്കടത്തിന് അത്രയ്ക്കുണ്ടായിരുന്നു ആഴം. കരുവന്നൂരിനു പിന്നാലെ മറ്റു ചില ബാങ്കുകളിൽനിന്നുകൂടി കോടികളുടെ വായ്പത്തട്ടിപ്പുകൾ പുറത്തുവന്നതോടെ ഈ മേഖലയുടെ വിശ്വാസ്യതയ്ക്കാണു മങ്ങലേറ്റത്. മികച്ച സേവനത്തിലൂടെ മാതൃക കാണിക്കുന്ന ഭൂരിപക്ഷം സഹകരണ ബാങ്കുകൾക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയാണു കരുവന്നൂരിലേതുപോലെയുള്ള ക്രമക്കേടുകൾ. മാതൃകാപരമായ സേവനം നടത്തുന്ന സഹകരണ പ്രസ്ഥാനത്തെ കളങ്കിതമാക്കുന്ന ഇതുപോലെയുള്ള ‘രാഷ്ട്രീയവിലാസം’ തട്ടിപ്പുകൾ ആവർത്തിച്ചുകൂടാ.  

ADVERTISEMENT

നമ്മുടെ ഗ്രാമങ്ങളുടെയും കൃഷിമേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തനം തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിനു സാധാരണക്കാർ വലിയ പ്രതീക്ഷയർപ്പിക്കുന്നു. സഹകരണ മേഖലയിൽ ക്രമക്കേടുകളും നിക്ഷേപകരോടുള്ള കടുംകൈകളും ആവർത്തിച്ചുകൂടാ. സഹകരണ ബാങ്കുകൾ പാർട്ടി ബാങ്കുകൾ ആവാതെ, ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പാക്കുകയുംവേണം.

English Summary:

Editorial about Idukki native Sabu Thomas' suicide