നീതിയുക്തവും സുതാര്യവുമായി തിരഞ്ഞെടുപ്പുകൾ നടത്തുകയും അതു രാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതു തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കർത്തവ്യമാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു പ്രക്രിയയുടെ മൊത്തം വിശ്വാസ്യതയിൽ പലകുറി സംശയമുന്നയിച്ചിരിക്കെ ഈ ഉത്തരവാദിത്തം കൂടുതൽ പ്രസക്തമാകുന്നു. എന്നാൽ, ജനാധിപത്യപ്രക്രിയയിൽ പ്രഥമസ്ഥാനം ജനങ്ങൾക്കാണെന്ന അടിസ്ഥാനപാഠം സൗകര്യപ്രദമായി മറച്ചുപിടിച്ചുകൊണ്ടു പുതിയൊരു ഭേദഗതി കേന്ദ്ര നിയമ മന്ത്രാലയം കൊണ്ടുവന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പുപ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന വിഡിയോ തെളിവുകളുടെയും മറ്റും പൊതുജന പരിശോധന വിലക്കുന്ന ഈ ഭേദഗതി വലിയ വിവാദവും പ്രതിഷേധവും ഉയർത്തിയിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു നടത്തിപ്പു ചട്ടങ്ങളിൽ (1961) കഴിഞ്ഞദിവസം നിയമമന്ത്രാലയം കൊണ്ടുവന്ന ഭേദഗതി തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിക്കുന്നതായി എന്നതിൽ സംശയമില്ല. കമ്മിഷന്റെ നടപടികൾ‍ക്കു ക്രമേണ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ പുതിയ ഉദാഹരണമാണ് ഇതെന്നു ചൂണ്ടിക്കാട്ടി മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാൻ നടപടികളെടുത്തു കഴിഞ്ഞു. ഭേദഗതി പിൻവലിക്കണമെന്ന് ഇടതു പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

ചട്ടങ്ങളിലെ 92–ാം വകുപ്പുപ്രകാരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ (നാമനിർദേശ പത്രിക, തിരഞ്ഞെടുപ്പ് ഏജന്റുമാരെ നിയോഗിച്ചുള്ള രേഖകൾ, തിരഞ്ഞെടുപ്പു കണക്കുകൾ തുടങ്ങിയവ) നേരത്തേമുതലേ പൊതുജനങ്ങൾക്കു പരിശോധിക്കാം. എന്നാൽ, അതിലെ രണ്ട്(എ) ഉപവകുപ്പ് ചില രേഖകൾക്കു നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിൽ എടുത്തുപറയാത്ത രേഖകൾ പരിശോധിക്കാനാകില്ലെന്ന ഭേദഗതിയാണു മന്ത്രാലയം കൊണ്ടുവന്നത്. ഫലത്തിൽ, ചട്ടത്തിൽ എടുത്തുപറയാത്ത രേഖകളിൽപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള ചിത്രീകരണം തുടങ്ങിയവയിൽ പൊതുജന പരിശോധന സാധ്യമാകില്ലെന്നതു ഗൗരവമേറിയ ചോദ്യങ്ങളുയർത്തുന്നു

ഇത്തരമൊരു ഭേദഗതിക്കു തിരഞ്ഞെടുത്ത സമയവും സാഹചര്യവും കൂടി ഇതിനോടു ചേർത്തുവായിക്കണം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു മെഹ്മൂദ് പ്രാച നൽകിയ ഹർജിയിൽ ഇവ ഹർജിക്കാരനു കൈമാറാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയും നിയമമന്ത്രാലയത്തിന്റെ തിടുക്കപ്പെട്ടുള്ള നീക്കവും.

ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റുമുള്ള ഇക്കാലത്ത് ഇവ ഉപയോഗിച്ചു വിഡിയോകളിൽ കൃത്രിമത്വം നടത്താമെന്നും ദുരുപയോഗം ചെയ്യാപ്പെടാമെന്നുമുള്ള വാദമാണ് ഭേദഗതിയെ ന്യായീകരിക്കുന്നവർ പറയുന്നത്. പ്രശ്നബാധിത മേഖലകളിൽ ദൃശ്യങ്ങൾ വോട്ടർമാരുടെ സുരക്ഷയെ ബാധിക്കുമെന്നതാണ് മറ്റൊരു വാദം. കമ്മിഷൻതന്നെ അനൗദ്യോഗികമായി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചാണ് നിയമത്തിൽ നേരത്തേ സൂചനയുള്ളതെന്നും വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ട് നിരന്തരം അപേക്ഷ എത്തുന്നുണ്ടെന്നും ഇതിൽ വ്യക്തത വരുത്താനാണ് ഭേദഗതിയെന്നും വിശദീകരണം നൽകി നിയമ മന്ത്രാലയം കൈകഴുകുകയാണ്. അത്തരം വെല്ലുവിളികൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള നിയമപരമായ വഴികൾ തേടാതെ അറിയാനുള്ള പൗരന്റെ അവകാശം കൊട്ടിയടയ്ക്കുന്നതു നടപടികളിൽ സംശയം ജനിപ്പിക്കും.

തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയിലും സുതാര്യതയിലും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നു സുപ്രീം കോടതി പലവട്ടം ഓർമപ്പെടുത്തിയതു തിരസ്കരിച്ചുള്ള നടപടി കൂടിയാണിത്.ഏറ്റവുമൊടുവിൽ, തിരഞ്ഞെടുപ്പു പ്രക്രിയയിൽ വോട്ടർമാർക്ക് അറിയാനുള്ള അവകാശം ഊന്നിപ്പറഞ്ഞ സുപ്രീം കോടതിയുടെ ഇലക്ടറൽ ബോണ്ട് കേസിലെ വിധിയുടെകൂടി പശ്ചാത്തലത്തിൽ ഇപ്പോഴത്തെ ഭേദഗതിയെ വിലയിരുത്തേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്ന കാര്യത്തിൽ നിഷേധിക്കാൻ കഴിയാത്ത അവകാശം പൗരർക്കുണ്ടെന്നാണ് കോടതി തീർത്തുപറഞ്ഞത്.വിവരങ്ങൾ നിഷേധിക്കുംവിധം പദ്ധതിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനുള്ള തിരുത്തുകൂടിയായിരുന്നു അത്.

ADVERTISEMENT

വിവരം അറിയുകയെന്നത് അവകാശമായി മാറിയ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുപോലെ ജനാധിപത്യത്തിന്റെ അടിത്തറതന്നെയായ നടപടികൾ പൊതുജനങ്ങളിൽനിന്നു കൂടുതൽ മറച്ചുപിടിക്കാനുള്ള നീക്കം സംശയം സൃഷ്ടിക്കുമെന്നു തീർച്ച.

English Summary:

Election rule amendment: New amendment raises serious doubts about election transparency in India