Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ. ബി. വാജ്പേയി: ജീവിതരേഖ

Atal Bihari Vajpayee

1924 (ഡിസംബർ 25)– മധ്യ പ്രദേശിലെ ഗ്വാളിയറിൽ ജനനം

1942 – ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. ജയിൽ വാസം.

AB Vajpayee Redding News paper

1955 – ലക്‌നൗവിൽ ഉപതിരഞ്ഞെടുപ്പിൽ ആദ്യമത്സരം; തോൽവി. 

1957 – ബൽറാംപൂരിൽനിന്നു 30–ാം വയസ്സിൽ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

1962 – രാജ്യസഭാംഗമായി. 

1968 – ജനസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

1971 – ഗ്വാളിയറിൽനിന്നു ലോക്‌സഭാംഗം. 

1975 – അടിയന്തരാവസ്‌ഥയെ തുടർന്നു രണ്ടുവർഷം ജയിലിൽ. 

1977 – ന്യൂഡൽഹിയിൽനിന്നു ലോക്‌സഭാംഗം. തുടർന്നു മൊറാർജി സർക്കാരിൽ വിദേശകാര്യമന്ത്രി. 

1980 – ന്യൂഡൽഹിയിൽനിന്നു ലോക്‌സഭാംഗം. ബിജെപി പ്രസിഡന്റായി. 

1984 – ഗ്വാളിയറിൽ മാധവറാവു സിന്ധ്യയോടു തോറ്റു. 

1989 – ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലക്‌നൗ, വിദിശ മണ്ഡലങ്ങളിൽനിന്നു ജയം. 

1991 – ലക്‌നൗവിൽനിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

1993 – ലോക്‌സഭയിൽ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി. 

1996 (മേയ് – 16)– ഇന്ത്യയുടെ പത്താം പ്രധാനമന്ത്രി. 13 ദിവസത്തിനുശേഷം സ്‌ഥാനമൊഴിഞ്ഞു. 

1998 (മാർച്ച് 19)– വീണ്ടും പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റു. പൊഖ്‌റാൻ ആണവപരീക്ഷണം നടത്തി. 

1999 ഏപ്രിൽ – ഒരു വോട്ടിന്റെ കുറവിൽ മന്ത്രിസഭ നിലംപതിച്ചു. കാവൽ പ്രധാനമന്ത്രിയായി തുടർന്നു. 

1999 (ഒക്‌ടോബർ 10 )– ബിജെപി പാർലമെന്ററി പാർട്ടി നേതാവ്

1999 (ഒക്‌ടോബർ 13)– വീണ്ടും പ്രധാനമന്ത്രി പദത്തിൽ. 

2001 – തെഹൽക വിവാദം. പ്രധാനമന്ത്രിയുടെ ഓഫിസും വിവാദങ്ങളിൽ. 

2004 – പൊതുതിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിനു തോൽവി. തോൽവിയുടെ ഉത്തരവാദി താനെന്നു വാജ്‌പേയി. അഡ്വാനി പ്രതിപക്ഷനേതാവ്. 

2005 – ഇനി തിരഞ്ഞെടുപ്പിന് ഇല്ലെന്നു വാജ്‌പേയി. 

2014 – വാജ്പേയ്‍യുടെ ജന്മദിനമായ ഡിസംബർ 25 സദ്ഭരണ ദിനമായി പ്രഖ്യാപിച്ചു. 

2015 – ഭാരത രത്നം നൽകി രാഷ്ട്രം ആദരിച്ചു.