Activate your premium subscription today
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിനു പിന്നാലെ രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മില്ലിമീറ്റർ മഴയാണ് പെയ്തത്. പത്ത് മണിക്കൂറിൽ 411 മില്ലിമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്
കോടുകുളഞ്ഞി ∙ കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും കോടുകുളഞ്ഞിയിൽ വ്യാപക നാശനഷ്ടം. കുമ്പഴയിൽ കെ.എസ്.പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു മുകളിലേക്കു മരം കടപുഴകി വീണു കേടുപാടു പറ്റി.പുരയിടത്തിലെ 15 ജാതിമരങ്ങളും കടപുഴകിവീണു. കളീക്കവിളയിൽ തങ്കൻ കൃഷി ചെയ്തിരുന്ന അൻപതോളം വാഴകൾ നിലംപൊത്തി.കടക്കേത്ത്
മാന്നാർ ∙ നാലുതോടു പാടശേഖരത്തിൽ നിലമൊരുക്കലിനിടെ മട വീഴ്ച, ഏറെ പണിപ്പെട്ട് കർഷകർ മട അടച്ചു. അടുത്ത ദിവസങ്ങളിലായി പെയ്ത കനത്ത മഴ കാരണം നാലുത്തോട്ടിലെ ജലനിരപ്പ് രണ്ടടിയോളം ഉയർന്നിരുന്നു. നാലുതോടു പാടശേഖരത്തിൽ പടിഞ്ഞാറെ ഭാഗത്തുള്ള വട്ടപണ്ടാരിയിൽ മോട്ടർ തറയുടെ ഭാഗത്താണ് ഇന്നലെ രാവിലെ മടവീഴ്ച ഉണ്ടായത്.
കൂത്താട്ടുകുളം ∙ മേഖലയിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. പുതുവേലി ഇലഞ്ഞി റോഡിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. ചക്കാലപ്പാറയിലും വെട്ടിക്കാട്ടുപാറയിലും ഒലിയപ്പുറം പുന്നത്താനം ഭാഗത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുതുവേലിയിൽ മൂന്നിടത്ത് മരത്തിന്റെ ശിഖരം
വണ്ണപ്പുറം ∙ കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. കലുങ്ക് കവിഞ്ഞ് വെള്ളം പലതവണ ഒഴുകി.ഇന്നലെ രാവിലെയാണ് കലുങ്ക് അപകടസ്ഥിതിയാലാണെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. 1982ലാണ് കലുങ്ക് പണിതത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
മാന്നാർ ∙ വീണ്ടും പെയ്തിറങ്ങിയ തുലാമഴ ജനജീവിതം ദുസഹമാക്കി, ഹരിതകർമ സേനയുടെ ചാക്കുക്കെട്ടുകൾ റോഡിൽ ഒഴുകി നടന്നു, സ്കൂൾ കലോത്സവവും തടസ്സപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ രണ്ടരയോടെ അന്തരീക്ഷം ഇരുട്ടു വ്യാപിച്ചു. ഇടിമിന്നലിനു പിന്നാലെ ചാറ്റൽമഴയും പെയ്തു തുടങ്ങി. മൂന്നു മണിയോടെ തുടങ്ങിയ കനത്ത മഴ നാലര വരെ
കുട്ടനാട് ∙ മഴയ്ക്കു ശമനമില്ല; രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിൽ. ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഇന്നലെയും ശമനം ഉണ്ടാകാതെ വന്നതോടെയാണു കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങൽ ഏൽപിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും വിളവെടുപ്പു മുടങ്ങി. കൊയ്ത്തുയന്ത്രങ്ങളുടെ കുറവു പ്രതിസന്ധി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്ദ്ദമാകാന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇത് തമിഴ്നാട്–ശ്രീലങ്കൻ തീരത്തേക്ക് നീങ്ങിയേക്കും. മലയോര
നെടുമങ്ങാട്∙ കനത്ത മഴയിൽ നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലും കാന്റീനിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും തോട്ടിലും വെള്ളം കയറി. നെടുമങ്ങാട് ടൗൺ വാർഡിലെ കുളവിക്കോണം, പറണ്ടോട്, തെക്കുംകര ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തികൾ മതിൽ കെട്ടി
വെള്ളനാട്∙ കണ്ണമ്പള്ളി മുളയറ റോഡ് വശത്ത് ചേപ്പോട്ട് വൻ മണ്ണിടിച്ചിൽ. കുത്തിയൊലിച്ച് ഒഴുകിയ മഴവെള്ളത്തിൽ മണ്ണ് ഉൾപ്പെടെ റോഡിലേക്ക് വീണു. അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽപെട്ട ഇവിടെ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ മഴയ്ക്കിടെ ആണ് സംഭവം. മുൻപ് ഇവിടെ നിന്ന് മണ്ണിടിഞ്ഞിരുന്നു. ശേഷം ഉണ്ടായ മഴയിൽ
പൊൻകുന്നം ∙ ഇളങ്ങുളം ഒട്ടയ്ക്കൽ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത നാശം. 2 വീടുകൾക്കു മുകളിൽ മരങ്ങൾ വീണു ഭാഗിക നാശമുണ്ടായി. പലരുടെയും കൃഷിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് നഷ്ടമുണ്ടായി. ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയിലെ
കട്ടപ്പന ∙ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് അപകടാവസ്ഥയിലായി. പുഞ്ചിരിക്കവല കക്കാട്ട് ലീലാമ്മ വർഗീസിന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. വീടിന്റെ പിന്നിലെ മണ്ണിടിഞ്ഞാണ് ശുചിമുറി ഉൾപ്പെടെ അപകട ഭീഷണിയിലായിരിക്കുന്നത്. ശുദ്ധജലം സംഭരിക്കുന്ന
നെയ്യാറ്റിൻകര ∙ മഴ കനത്തതോടെ തൊങ്ങൽ – മണ്ണക്കല്ല് റോഡിൽ വലിയ വെള്ളക്കെട്ടാണ്. ഒട്ടേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. നവീകരണം വൈകുന്നതിനെ തുടർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.അതിയന്നൂർ – കോട്ടുകാൽ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി മണ്ണുമാന്തി ഉപയോഗിച്ചു റോഡ്
തിരുവനന്തപുരം ∙ അര മണിക്കൂറിലേറെ പെയ്ത കനത്ത മഴയിൽ തമ്പാനൂർ വെള്ളത്തിൽ മുങ്ങി. റെയിൽവേ പാഴ്സൽ കൗണ്ടറിനു സമീപം ട്രാക്കിനടിയിലെ മണ്ണും മാലിന്യവും നീക്കുന്നതിന് ആമയിഴഞ്ചാൻ തോട്ടിൽ ഷട്ടർ സ്ഥാപിച്ചിരിക്കുകയാണ്. ഇതു കാരണം വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനാലാണ് തമ്പാനൂർ
ഏറ്റുമാനൂർ∙ ഇന്നലെ ഉച്ചയോടെ പെയ്ത അതിശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരവും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പേരൂർ കവല, എംസി റോഡ്, തവളക്കുഴി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പാലാ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടു
ഗൂഡല്ലൂർ∙കൂനൂർ ഭാഗത്ത് തുലാവർഷപെയ്ത്തിൽ വ്യാപക നാശനഷ്ടം. നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണു കാർ ഡ്രൈവർ മരിച്ചു. കൂനൂർ കൃഷ്ണപുരത്തിൽ റോഡുകൾ വെള്ളപാച്ചിലിൽ ഒഴുകി പോയി. റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. കൂനൂരിനു സമീപം ഹിൽഗ്രോ,കല്ലാർ ഭാഗത്താണ് പാളങ്ങളിൽ
നെടുമങ്ങാട്∙ ശക്തിയായ മഴയിൽ ചെറുവേലി ആനാട് തോട്ടിൽ വെള്ളം പൊങ്ങി ആനാട് മാർക്കറ്റിന് സമീപമുള്ള വീടുകളിലും കടകളിലും വെള്ളം കയറി. ആനാട് മാർക്കറ്റിനോട് ചേർന്നുള്ള തോട്ടിലെ പാലത്തിന് അടിയിലൂടെ വെള്ളത്തിന് നേരെ ഒഴുകിപ്പോകാൻ കഴിയാതെ വന്നതിനാലാണ് വീടുകളിലും കടകളിലും വെള്ളം കയറിയത്. വീടുകളുടെ അടുക്കളകളും
കഴക്കൂട്ടം∙ ശനിയാഴ്ച പെയ്ത ശക്തമായ മഴയിൽ പലയിടത്തും വ്യാപകമായ നാശം. മിന്നലേറ്റ് അണിയൂർ ഭാഗത്ത് 4 വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. കഴക്കൂട്ടം പെരുമൺചിറയിൽ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് രണ്ടു വീടുകൾക്ക് കേടുപാടു സംഭവിച്ചു. ചന്തവിള വാർഡിലെ ഉള്ളൂർക്കോണം പ്രദേശത്തെ
ഇരട്ടയാർ ∙ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ആരംഭിച്ച പണികൾക്കിടെ വീണ്ടും മണ്ണിടിഞ്ഞതോടെ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഒക്ടോബർ 7ന് ഉച്ചയോടെയാണ് ശക്തമായ മഴയിൽ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. പിന്നീട്
കടയ്ക്കൽ∙ ശക്തമായ മഴയിൽ ചിതറ പഞ്ചായത്തിൽ വൻ നാശം. ചിതറ കാരറ പച്ചയിൽ വീട്ടിൽ സലി മോളുടെ കോൺക്രീറ്റ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുണ്ടായി. മഴ തുടർന്നാൽ വീടിനും നാശം ഉണ്ടാകാൻ സാധ്യതയേറെയാണ്. വേങ്കൊല്ല സജി വിലാസം വീട്ടിൽ രാധാമണിയുടെ വീടിനോട് ചേർന്നുള്ള
കൂരോപ്പട∙ കൂരോപ്പട കാരിമലപ്പടിയിൽ വീടിന് ഇടിമിന്നലേറ്റ് നാശം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ഇലഞ്ഞിയിൽ ജോയി ജോസഫിൻ്റെ വീടിനാണു ഇടിമിന്നലേറ്റത് ആർക്കു പരുക്കില്ല. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം ജോയിയുടെ ഭാര്യ ഷീന ജോയി, മകൻ അതുൽ ജോയി എന്നിവർ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്
അഗളി ∙ അട്ടപ്പാടിയിൽ കനത്ത മഴയിൽ വ്യാപകമായി മണ്ണിടിച്ചിൽ. വീടുകളും കൃഷിയും നശിച്ചു. പുലിയറ കുടിയേറ്റ ഗ്രാമം ഒറ്റപ്പെട്ടു. 80 വീടുകളിലെ ഇരുനൂറിലേറെ പേർ ദുരിതത്തിൽ. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കൂറോളം തുടർച്ചയായി ചെയ്ത കനത്ത മഴ ചിറ്റൂർ, കുറവൻപാടി, പുലിയറ, തുമ്പപ്പാറ, കുറുക്കൻകുണ്ട് വരെയുള്ള
ബെംഗളൂരു ∙ സംസ്ഥാനത്ത് ഇത്തവണ മഴക്കെടുതിയിൽ 25 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 1.06 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് 1.20 ലക്ഷം രൂപയും ഭാഗികമായി തകർന്നവർക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നൽകും.
ആനമൂളി ∙ അട്ടപ്പാടി ചുരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ആനമുളി ഉരുളൻകുന്നു ഭാഗത്തു വെള്ളം പൊങ്ങുകയും ചപ്പാത്തിൽ വെള്ളം കയറുകയും ചെയ്തു. ഈ ചപ്പാത്തിനെ ആശ്രയിച്ചാണ് ഒട്ടേറെ പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ താൽക്കാലികമായി ഉണ്ടായിരുന്ന നടപ്പാലം തകർന്നു പോയിരുന്നു.ഇതു പുനർ
പീരുമേട് ∙ ശക്തമായ മഴയിൽ കെകെ റോഡിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മൺതിട്ടകൾ റോഡിലേക്ക് നിലംപൊത്തുകയായിരുന്നു. കുട്ടിക്കാനത്തിന് സമീപം വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ദേശീയപാതയിലേക്കു വീണു. അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും
മലമ്പുഴ ∙ അകമലവാരത്തു മലവെള്ളപ്പാച്ചിലിൽ മുതിരംകുന്ന് കല്ലമ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നു. മലയോര മേഖലകളിലെ ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണു പാലത്തിന്റെ കൈവരികൾ തകർന്നത്. പുഴയിലെ ശക്തമായ ഒഴുക്കിൽ കടപുഴകി എത്തിയ മരത്തിന്റെ കൊമ്പുകൾ കൈവരികളിൽ തട്ടുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ
പുതുശ്ശേരി ∙ കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചെത്തിയ ശക്തമായ തുലാം മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഹെക്ടർ കണക്കിനു കൃഷിനാശം. പുതുശ്ശേരി, കൊടുമ്പ്, വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലും ചിറ്റൂർ മേഖലയിലുമായി 200 ഹെക്ടറിലേറെ നെൽക്കൃഷിയാണു മഴയിൽ വീണു നശിച്ചത്. കൊയ്ത്തിനു പാകമായ നെൽച്ചെടികൾ മഴയെ തുടർന്നു
കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നു കോസ്വേകൾ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ പാലക്കയം മൂന്നാംതോട്, കാഞ്ഞിരം കോൽപ്പാടം, ഇരുമ്പകച്ചോല എന്നിവിടങ്ങളിലെ കോസ്വേകളാണു മലവെള്ളപ്പാച്ചിലിൽ
കഴക്കൂട്ടം∙ ഗതാഗതക്കുരുക്കിനു പരിഹാരമായി കഴക്കൂട്ടം മേനംകുളം ആറാട്ട് വഴി തുമ്പ റോഡ് നാലു വരി പാതയാക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഡിപിആർ തയാറാക്കാൻ സർക്കാർ ഉത്തരവ് ആയെങ്കിലും പാത നിർമാണം ഇനിയും തീരുമാനം ആയിട്ടില്ല. മഴ ശക്തമായ സമയത്താണ് തകർന്ന റോഡ് നന്നാക്കാനുള്ള നീക്കങ്ങൾ
വിളപ്പിൽ ∙ ശക്തമായ മഴയിൽ വീടിനോടു ചേർന്നുള്ള മൺതിട്ട ഇടിഞ്ഞു തോട്ടിലേക്കു പതിച്ചു. വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം ചെല്ലാട്ടുകോണം സരോജനി ഭവനിൽ സരോജിനിയുടെ (67) ഷീറ്റു മേഞ്ഞ വീടിന്റെ മുൻവശത്തെ മൺതിട്ടയാണ് ഇടിഞ്ഞത്. നിർമാണം പാതിവഴിയിൽ നിലച്ച വർഷങ്ങൾ പഴക്കമുള്ള വീടിന്റെ ഭിത്തികൾ വിണ്ടുകീറിയ
തിരുവനന്തപുരം ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി. അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. മതിലുകൾ തകർന്നു. വീടുകൾക്കും നേരിയ നാശമുണ്ടായി. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കൃഷി നാശവും വ്യാപകം. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി. ജലനിരപ്പ് ഉയർന്നതിനെ
പുന്നല∙ കനത്ത മഴയിൽ പുന്നല, കടശേരി മേഖലയിൽ വ്യാപക നാശം. അങ്കണവാടിയുടെ മതിൽ സമീപത്തെ മിനിയുടെ വീടിന്റെ ഒരു വശത്തേക്ക് ഇടിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്.പുന്നല കെ.എസ്.ജലാലിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞു വീണ് ഭാഗിക നഷ്ടം നേരിട്ടു. ഇതോടൊപ്പം വൈദ്യുതി തൂണുകൾ,
തൊടുപുഴ ∙ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. ഇതുപ്രകാരം, കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെലോ അലർട്ടും. മിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. അതേസമയം, ജില്ലയിൽ
ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷികളും റോഡുകളും നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ ചട്ടിവയൽ- ചൂരപ്പടവ്, ചട്ടിവയൽ - ഇഎംഎസ് റോഡുകളും, ചട്ടിവയലിലെ കൂവക്കാട്ട് ചെല്ലപ്പന്റെ കിണറുമാണു ശക്തമായ മഴവെള്ളപ്പാച്ചിലിൽ നശിച്ചത്. റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ഭാഗം ഒലിച്ചു പോകുകയും, കല്ലും
ബെംഗളൂരു ∙ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പെരുമഴയത്ത് ബിബിഎംപിയുടെ കുഴിയടപ്പ് പ്രഹസനം. പലയിടത്തും വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ നടത്തിയ ടാറിങ് മണിക്കൂറുകൾക്കുള്ളിൽ തന്നെ തകർന്നു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമയപരിധി നിശ്ചയിച്ചതോടെ പൊടുന്നനെ അടച്ച കുഴികൾ ഉൾപ്പെടെ കഴിഞ്ഞ ദിവസത്തെ മഴയിൽ
താമരശ്ശേരി∙ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ യുവതി മരിച്ചു. അടിവാരം പൊട്ടിക്കെ കിളിയൻ കോടൻ മുഹമ്മദിന്റെ ഭാര്യ സജ്ന (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്തുള്ള തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യുവതി ഒലിച്ചു പോയ വിവരം അറിഞ്ഞ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. രണ്ടു
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും
തെന്മല∙ കനത്ത മഴയെത്തുടർന്ന് ആര്യങ്കാവ് ഇടപ്പാളയം അരുണോദയം മേഖലയിൽ മലവെള്ളപ്പാച്ചിൽ. തെന്മല വനംവകുപ്പ് തടി ഡിപ്പോയ്ക്കു സമീപത്തെ അയ്യപ്പൻകാന തോട്ടിലെ കുത്തൊഴുക്കിൽ മാർക്കറ്റ് കവലയിൽ വെള്ളം കയറി. കഴുതുരുട്ടി അമ്പനാട് തേയില തോട്ടം മേഖലയിലേക്കുള്ള നെടുമ്പാറ റോഡിലേക്കും മലവെള്ളം കുത്തിയൊലിച്ചിറങ്ങി.
ചാരുംമൂട് ∙ ശക്തമായ മഴയിൽ കെ പി റോഡിലെ വൻമരം നിലം പൊത്തി. ഗതാഗതം നിലച്ചു. പോസ്റ്റുകൾ മറിഞ്ഞ് റോഡിന് കുറുകെ വീണു.ചാരുംമൂട് മേഖലയിൽ നാശനഷ്ടമുണ്ടായി. വൈകിട്ട് ആറോടെ തുടങ്ങിയ ശക്തമായ മഴ രാത്രി വൈകിയും തുടരുകയാണ്.ഇന്നലെ രാത്രി ഏഴുമണിയോടെ മഴയിലും കാറ്റിലും കെ പി റോഡിൽ പറയംകുളം ജംക്ഷന് കിഴക്ക് വശമാണ്
കുമളി ∙ കഴിഞ്ഞദിവസം പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറിയത് ഓട നിർമാണത്തിലെ അശാസ്ത്രീയതയാണെന്ന് പറഞ്ഞു മുൻ ജനപ്രതിനിധിയും നിലവിലെ മെംബറും തമ്മിൽ സംഘർഷം. സിപിഐക്കാരനായ പഞ്ചായത്ത് മെംബർ സിപിഎമ്മുകാരനായ മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറെ മർദിച്ചതായി പരാതി. റോസാപ്പൂക്കണ്ടം വാർഡ് മെംബർ എ.കബീർ അഴുത ബ്ലോക്ക്
ബെംഗളൂരു ∙ നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ
തിരുവനന്തപുരം ∙ അടുത്ത 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ
കോട്ടയം ∙ ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയുടെ ഭാഗമായ പാതാമ്പുഴ– ചോലത്തടം റോഡിൽ കുഴുമ്പള്ളിക്കു സമീപം രണ്ടു ഭാഗത്തു മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ഏഴോടെയാണു മണ്ണിടിഞ്ഞു വീണത്. രാത്രിയോടെ ഗതാഗതതടസ്സം നീക്കി.മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബത്തേരി ∙ പൊടുന്നനെ പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ സ്കൂൾ മതിൽ തകർത്തു ഹോസ്റ്റലിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി. വെള്ളപ്പാച്ചിൽ കണ്ട് ഭയന്നു പോയ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ വേഗത്തിൽ മുകൾ നിലയിലേക്ക് മാറ്റി. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്കർക്കു വേണ്ടി മാത്രമുള്ള കല്ലൂർ രാജീവ് ഗാന്ധി ആശ്രമം
അബുദാബി.∙ ഇന്നു മുതൽ ബുധനാഴ്ച വരെ അബുദാബിയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് അനുഭവപ്പെടുന്ന ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യുമെന്നാണ്
കൂരാച്ചുണ്ട് ∙ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു
നെടുങ്കണ്ടം∙ടാറു ചെയ്ത റോഡ് 24 മണിക്കൂറിനുള്ളിൽ പൊളിഞ്ഞു. കമ്പംമെട്ട്–വണ്ണപ്പുറം മലയോര ഹൈവേയുടെ ഭാഗമായ നെടുങ്കണ്ടം- മുണ്ടിയെരുമയിലാണ് കനത്ത മഴയിൽ ടാറിങ് പൊളിഞ്ഞത്. ബുധനാഴ്ച ചെയ്ത ടാറിങ് വ്യാഴാഴ്ച തന്നെ പൊളിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.ഹൈവേ നിർമാണത്തിന്റെ അവസാന ഘട്ട
നടുവണ്ണൂർ∙ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. കോട്ടൂർ പെരവച്ചേരി അത്തൂനി കുനിയിൽ പെണ്ണുക്കുട്ടിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പെണ്ണുക്കുട്ടിയും മക്കളും അദ്ഭുദകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ 4നാണ് സംഭവം. മേൽക്കൂര പൂർണമായി തകർന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാർഡ് മെമ്പർ കെ.പി.മനോഹരൻ സംഭവ സ്ഥലം സന്ദർശിച്ചു.
‘ഏതാണീ സ്ഥലം’ എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം പേരും ചോദിക്കുന്ന ഒരിടമായിരുന്നു ഏതാനും മാസം മുൻപുവരെ കർണാടകയിലെ അങ്കോലയിലെ ഷിരൂർ. കേരളവും ഷിരൂരും തമ്മിലുള്ള ആ അകലം കുറച്ചത് ഒരു മനുഷ്യജീവനായിരുന്നു. കേരളമൊന്നാകെ പ്രാർഥനയോടെ കാത്തിരുന്ന അർജുനെന്ന യുവാവിന്റെ ജീവൻ. കൊടുംമഴയിലും കാറ്റിലും കുന്നിടിച്ചിലിലും ഷിരൂർ വിറച്ചപ്പോൾ അവിടുത്തെ ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് അർജുൻ വീണുപോകുകയായിരുന്നു. എഴുപത്തിരണ്ട് ദിവസമെടുത്തു ആ ആഴങ്ങളിൽ ജീവൻ തേടിയുള്ള ശ്രമങ്ങൾക്ക് ഉത്തരം ലഭിക്കാൻ. ലോറിയടക്കം നദിയുടെ ആഴങ്ങളിലേക്ക് പതിച്ച അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തിയത് സെപ്റ്റംബർ 25ന്. ഇനിയും രണ്ടു പേർ ഗംഗാവലിപ്പുഴയിൽ അടിഞ്ഞ മണ്ണിനടിയിലുണ്ട്. നിമിഷങ്ങൾകൊണ്ട് ഒട്ടേറെ പേരുടെ ജീവിതവും വീടുമെല്ലാം തുടച്ചെറിഞ്ഞ ഈ പ്രകൃതി ദുരന്തം ഒരു നടുക്കത്തോടെ മാത്രമേ ഓർക്കാനാവുകയുള്ളൂ. മണ്ണുവീഴ്ചയുടെ ഭീതി നിലനിൽക്കുമ്പോൾത്തന്നെ ദേശീയ പാതയിലും കനത്ത മഴയിൽ കുത്തൊഴുക്കുള്ള ഗംഗാവലിയിലും രക്ഷാപ്രവർത്തനത്തിൽ മുഴുകിയവരുടെ കാഴ്ചകൾ, രക്ഷാപ്രവർത്തനം നടക്കുന്ന നദിയുടെ മറുകരയായ ഉൾവരെയിൽ എരിയുന്ന ചിതയുടെയും നദീ ജലം ഇരച്ചു കയറി വീടടക്കം സർവതും നഷ്ടപ്പെട്ടതിൻ്റെയും കാഴ്ചകൾ... രക്ഷാപ്രവർത്തനത്തിന് തുടക്കമായ നാൾ തൊട്ട് നാം കണ്ട കാഴ്ചകൾ പലതും ഭാഷയ്ക്കും നാടിനും അതീതമായ മനുഷ്യസ്നേഹത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. ഷിരൂർ കുന്ന് ഗംഗാവലിയിലേക്ക് തള്ളിയിട്ട അർജുനെത്തേടി ദിവസങ്ങൾ അലഞ്ഞ
ഷാർജയിൽ ഏപ്രിലിൽ പെയ്ത കനത്ത മഴയിൽ വീടുകൾ തകർന്ന 1,806 പേർക്കായി 4.9 കോടി ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ലൂസിയാന ∙ ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ് ലൂസിയാന, മിസിസിപ്പി മേഖലകളിൽ ശക്തി പ്രാപിച്ചു. തീവ്രതയേറിയ ചുഴലിക്കാറ്റായ കാറ്റഗറി രണ്ടിലേക്കു ഫ്രാൻസീൻ മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം∙ വടക്കന് കേരളത്തില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം,
ചാത്തന്നൂർ ∙ ഒറ്റദിവസത്തെ ശക്തമായ മഴയിൽ ദേശീയപാത വെള്ളത്തിലായി. ചാത്തന്നൂർ വൈദ്യുതി ഭവനു സമീപം, പെട്രോൾ പമ്പ്, കല്ലുവാതുക്കൽ ജംക്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്.
കായക്കൊടി ∙ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ മിന്നൽ ചുഴലിയിൽ നാശനഷ്ടങ്ങൾ ഏറെ. കായക്കൊടി പഞ്ചായത്തിലെ കൂട്ടൂർ വാർഡിൽ പട്ടർക്കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലിക്കാറ്റ് നാശം വിതച്ചത്. നാവോട്ട് കുന്നുമ്മൽ ദേവി, നവോട്ടുകുന്നുമ്മൽ രഘു, നാവോട്ടുകുന്നുമ്മൽ ബിജു എന്നിവരുടെ വീടുകളുടെ മേൽക്കൂര മരം
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദ്ദത്തെ തുടർന്നാണു കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.
റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം.
വിലങ്ങാട്∙ ഒരു മരണവും കോടികളുടെ നഷ്ടവും ഉണ്ടായ വിലങ്ങാട്ടെ ഉരുൾപൊട്ടലിന് നാളെ ഒരു മാസം തികയാനിരിക്കെ, തിങ്കളാഴ്ച രാത്രി പെയ്ത പേമാരിയും മലവെള്ളപ്പാച്ചിലും വിലങ്ങാടിനെ വീണ്ടും ഭീതിയിലാഴ്ത്തി. അടിച്ചിപ്പാറ, മഞ്ഞച്ചീളി ഭാഗത്തുനിന്ന് ഉരുളൻ കല്ലുകളും മരങ്ങളും പുഴ വഴി ഒഴുകിയെത്തിയതോടെ, 24 വീട്ടുകാരെ
പൊന്നാനി ∙ ഇനി മഴ നനഞ്ഞും വെയിൽ കൊണ്ടും മീൻ കയറ്റുമതി ചെയ്യേണ്ടതില്ല. ഫിഷിങ് ഹാർബറിൽ ലോഡിങ് ഏരിയയ്ക്ക് മേൽക്കൂര വരുന്നു. പൊരി വെയിലത്ത് നിന്ന് മീൻ കയറ്റേണ്ടി വരുന്നതിനാൽ മീൻ കേടാവുന്ന അവസ്ഥയുണ്ടായിരുന്നു.ദിവസവും നൂറോളം വാഹനങ്ങൾ മീൻ കൊണ്ടുപോകുന്നതിനായി ഹാർബറിൽ എത്തുന്നുണ്ട്. കനത്ത വെയിലേറ്റ് മീൻ
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ചങ്ങനാശേരി ∙ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരിയിലെ വിവിധ ഭാഗങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകി വീടുകൾ തകർന്നു. മരം വീണ് പലയിടങ്ങളിലായി പോസ്റ്റുകൾ ഒടിഞ്ഞതോടെ വൈദ്യുതിയും മണിക്കൂറുകളോളം മുടങ്ങി. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു
തണ്ണീർമുക്കം ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടായി. തണ്ണീർമുക്കം 8–ാം വാർഡിൽ പോഴിയംപറമ്പ് ക്ഷേത്രത്തിനു സമീപം വൈദ്യുതലൈൻ പൊട്ടി വീണു. തുരുത്തുമാലിൽ ജോസിന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണ് ഓടുകൾ തകർന്നു. പുലത്തറ
തണ്ണിത്തോട് ∙ കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് നാശം. കൃഷിയും നശിച്ചു. വീടിന്റെ സംരക്ഷണഭിത്തി തകർന്നും നാശമുണ്ടായി. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് കരിമാൻതോട് ശ്രീലങ്കമുരുപ്പ് ചെറുകോയിക്കൽ ശശിധരൻപിള്ള, തേക്കുതോട് താഴെ പറക്കുളം വേങ്ങവിളയിൽ റെജി ഡാനിയേൽ എന്നിവരുടെ
കൊല്ലം∙ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മിക്കയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. മരങ്ങൾ വീണു വീടുകൾക്കും മറ്റു വസ്തുവകകൾക്കും നഷ്ടമുണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷികൾക്കും വൻ നഷ്ടമുണ്ടായി.
തിരുവനന്തപുരം∙ ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടത്തും വ്യാപക നാശം. വീടിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നു. കൃഷിക്കും നാശമുണ്ടായി. വീടിനു മുകളിൽ മരങ്ങൾ വീണു. ആളപായമില്ല. അഞ്ചുതെങ്ങിൽ ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി.
വർക്കല∙മേഖലയിൽ പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചെമ്മരുതി മുട്ടപ്പലത്തു പഴയ വീടിനു മുകളിൽ പുളിമരം വീണു കുടുംബത്തിലെ രണ്ടു പേർക്ക് പരുക്കേറ്റു. മുട്ടപ്പലം കുന്നുവിള വീട്ടിൽ തുളസിയുടെ തലയിൽ ഇഷ്ടിക വീണു. മകൾ ഷീനയുടെ കാൽ ഒടിഞ്ഞു.
പേയാട് ∙ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വിളപ്പിൽ പഞ്ചായത്തിൽ മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുണ്ടായി. വിട്ടിയം വാർഡിൽ അലേറ്റി ഉഷാ ഹൗസിൽ കെ.സോമന്റെ വീടിനു മുകളിലൂടെ സമീപ പുരയിടത്തിലെ തെങ്ങ് വീണു. മേൽക്കൂരയിലെ ഷീറ്റുകൾക്ക് നാശം ഉണ്ടായി. അപകടാവസ്ഥയിലായ തെങ്ങ് മുറിച്ചു മാറ്റണമെന്ന്
കാഞ്ഞിരപ്പുഴ ∙ തിമർത്തു പെയ്ത മഴയിൽ നിരങ്ങിയെത്തിയ മണ്ണും പാറക്കല്ലുകളും തകർത്തത് ഒരു വീടിനെ മാത്രമല്ല ഒരു കുടുംബത്തിന്റെ നിലനിൽപിനെ തന്നെയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇടമുറിയാതെ പെയ്ത മഴയിൽ ഇരുമ്പകച്ചോല വെള്ളാരംകാലായിൽ വി.സി.ജെസിയുടെ വീടിന്റെ അടുക്കളയുടെ ചുമരും തകർത്തു പറക്കല്ലുകൾ വീട്ടിലെത്തി. ജെസിയുടെ
കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ ഇന്നലെ വൈകിട്ടും ശക്തമായ മഴ. രണ്ടാം ദിനവും ഇരുമ്പകച്ചോല കോസ്വേയിൽ മലവെള്ളപ്പാച്ചിൽ. ഇന്നലെ രാത്രി ഏഴിനാണു പെട്ടെന്നു വെള്ളം പൊങ്ങിയത്. ബൈക്കുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇന്നലെ വൈകിട്ട് ആറോടെയാണു മഴ ആരംഭിച്ചത്. വനമേഖലയിൽ മഴ ശക്തമായിരുന്നു. ഇതോടെ പുഴയിൽ
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കോതമംഗലം∙ മുള്ളരിങ്ങാട്, വെള്ളക്കയം മേഖലയിൽ വെള്ളി വൈകിട്ട് അതിതീവ്ര മഴയെ തുടർന്നു മലവെള്ളപ്പാച്ചിൽ. രാത്രി കോതമംഗലം പുഴ കരകവിഞ്ഞു കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലും നഗരസഭയിലും താഴ്ന്ന പ്രദേശങ്ങളും പുഴയോരത്തെ കൃഷിയിടങ്ങളും വെള്ളത്തിലായി. വീടുകളിലും കടകളിലും വെള്ളപ്പൊക്ക
മുണ്ടക്കയം ∙ നിലയ്ക്കാതെയുള്ള പെരുമഴ വെള്ളിയാഴ്ച രാത്രി മലയോര നിവാസികളുടെ ഉറക്കം കെടുത്തിയെങ്കിലും വലിയ അപകടങ്ങളില്ലാതെ ഭാഗ്യം കാത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി മുതലാണു മഴ ആരംഭിച്ചത്. ആറുമണിയോടെ ശക്തമാകുകയും പെരുമഴ പോലെ നിലയ്ക്കാതെ രാത്രി രണ്ടര വരെ പെയ്യുകയുമായിരുന്നു.കാവാലി റൂട്ടിൽ മലയിടിച്ചിൽ
കോട്ടയം∙ ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത
അതിരപ്പിള്ളി ∙ കാലടി പ്ലാന്റേഷൻ റോഡിൽ ശക്തമായ മഴയിൽ കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയായി. കുന്നിൻ മുകളിൽ നിന്നാരംഭിക്കുന്ന തോട്ടിലാണ് മണിക്കൂറുകൾ നീണ്ട മഴയിൽ കുത്തൊഴുക്കുണ്ടായത്. അതിരപ്പിള്ളി
പത്തനംതിട്ട ∙ കേരളത്തിന്റെ മലയോരങ്ങളിൽ ഒറ്റപ്പകൽ–രാത്രി മഴകളുടെ തീവ്രത ഇനിയും വർധിക്കാനാണു സാധ്യത എന്നതിനാൽ വയനാട്ടിലെ ചൂരൽമലയിലേതുപോലുള്ള സമാന ദുരന്തങ്ങൾ ആവർത്തിച്ചേക്കുമെന്നു വേൾഡ് വെതർ ആട്രിബ്യൂഷൻ എന്ന കാലാവസ്ഥാ ഗവേഷകരുടെ സംഘടന. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതിക ഇടപെടൽ നടത്തണം. 1952 നും 2018 നും ഇടയിൽ വയനാട്ടിലെ വനം 62% കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. ഇവിടെ പ്രവർത്തിക്കുന്ന പാറമടകളെപ്പറ്റിയും മറ്റും ഉൾപ്പെടെ വയനാടിനെപ്പറ്റി 29 പേജുള്ള സമഗ്ര ശാസ്ത്രീയ പഠന റിപ്പോർട്ട് സംഘടന പ്രസിദ്ധീകരിച്ചു.
എറണാകുളം∙ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലൊടു കൂടിയ മഴ ലഭിക്കാൻ സാധ്യത. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യത ഉള്ളതാണ്. കിഴക്കൻ മേഖലയിൽ ഈ പ്രദേശങ്ങളിൽ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും
മലപ്പുറം∙ എടവണ്ണയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ പാറി വീണു. മരങ്ങൾ മുകളിലേക്ക് മറിഞ്ഞ് പത്തോളം വീടുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഒന്നരമണിക്കൂറോളം മഴയും കാറ്റും തുടർന്നു. കൃഷിയും വ്യാപകമായി
വടക്കഞ്ചേരി∙ കനത്ത മഴയില് വെള്ളം കയറി വടക്കഞ്ചേരി പാളയം ആര്യന്കടവിലുള്ള 140 വീടുകള് തകര്ന്ന് വീട്ടുകാര് തീരാദുരിതം പേറുന്നു. മഴ മാറിയെങ്കിലും ഇവരുടെ ജീവിത്തിലെ ദുരിതപ്പെയ്ത്ത് തുടരുകയാണ്. പാളയം പുഴ കരകവിഞ്ഞ് വീടുകളില് ജലപ്രളയം വന്നപ്പോള് അര്ധരാത്രി എല്ലാ ഉപേക്ഷിച്ച് ഓടിപ്പോയ നാട്ടുകാര്
ജിസാനിലും പരിസര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും മഴകെടുതി തുടരുന്നു.
ഓഗസ്റ്റിലെ മഴ ആലപ്പുഴയ്ക്കു ഭീതി നിറഞ്ഞ ഓർമയാണ്. 2018, 19 വർഷങ്ങളിൽ മഹാപ്രളയത്തിൽ ജില്ലയെ മുക്കിയത് ഓഗസ്റ്റിലെ അതിതീവ്രമഴയാണ്. വീണ്ടും ഒരു ഓഗസ്റ്റ് എത്തുമ്പോൾ മാനത്ത് ആശങ്കയുടെ കാർമേഘങ്ങൾ. വീണ്ടും തീവ്രമഴയെത്തിയാൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ജില്ല എന്തെല്ലാം മുൻകരുതൽ എടുത്തിട്ടുണ്ട്. ജില്ലാ
ഒമാന്റെ വടക്കന് മേഖലയില് ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ എത്തിയ മഴ തുടരുകയാണ്.
മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ വീണ്ടും കനത്ത മഴയെത്തി. നവിമുംബൈയിലും മറ്റിടങ്ങളിലും ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കുർളയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഹാർബർ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നു .വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യുനമർദവും മറ്റൊരു ന്യുനമർദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിൽനിന്ന് ആളുകൾ ഇതുവരെ മുക്തമായിട്ടില്ല. നിരവധി മനുഷ്യജീവനുകൾ, വീടുകൾ എല്ലാം നഷ്ടമായി. അതേസമയം പെരുമഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം നാശംവിതയ്ക്കുന്നുണ്ട്. താഴ്ന്ന പ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളംകയറി. നിരവധി കുടുംബങ്ങൾ ദുരിതാശ്വസ ക്യാംപുകളിൽ
കഞ്ഞിക്കുഴി ∙ കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേലച്ചുവട്ടിൽ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന 6 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ചേലച്ചുവട് ചെമ്പകപ്പാറ മൂലയിൽ സിദ്ധാർഥന്റെ വീടാണു ശക്തമായ കാറ്റിലും മഴയിലും തകർന്നത്. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.മൺകട്ടയിൽ
തൊടുപുഴ ∙ മടിച്ചുനിന്ന കാലവർഷം ശക്തമായത് കർഷകർക്കു ഉൾപ്പെടെ ഏറെ ആശ്വാസമായെങ്കിലും കൃഷിനാശവും ഉണ്ടായി. ജൂലൈ 28 മുതൽ 31 വരെ മഴയിലും കാറ്റിലും കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് ജില്ലയിൽ 1.07 കോടി രൂപയുടെ കൃഷി നശിച്ചു. മൊത്തം 117.28 ഹെക്ടറിൽ 675 കർഷകരുടെ കൃഷിയാണ് നശിച്ചത്. നെടുങ്കണ്ടം
മംഗളൂരു ∙ ദക്ഷിണ കന്നഡയിൽ പെയ്യുന്ന കനത്ത മഴയിൽ ഫൽഗുനി നദി നിറഞ്ഞുകവിഞ്ഞതിനാൽ പരിസരത്തെ എട്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ബെൽത്തങ്ങാടി, മൂഡബിദ്രി എന്നിവിടങ്ങളിലെ 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ പുലർച്ചെ നെക്കിലാടി ആനെബൈലിനുവിൽ കുന്ന് ഇടിഞ്ഞുവീണ് വീട് ഭാഗികമായി
മംഗലം ഡാം ∙ രണ്ടു ദിവസം മുൻപുവരെ കടപ്പാറ മേമലയിൽ തേവർക്കുന്നേൽ ദാമോദരനും ഭാര്യ സുമതിക്കും സ്വന്തമായി വീടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ ആർത്തലച്ചെത്തിയ മലവെള്ളം വീടും സ്ഥലവും തകർത്തൊഴുക്കിക്കളഞ്ഞു. വീടിന്റെ സ്ഥാനത്ത് ഇപ്പോൾ വെറും മൺകൂന മാത്രം. വീടു നിന്ന 80 സെന്റ് സ്ഥലവും കാണാനില്ല. അതും
പാലക്കാട് ∙ നാളെ വരെ പലയിടത്തും ശക്തമായ മഴ ഉണ്ടാകാമെങ്കിലും പിന്നീട് 11 വരെ കാര്യമായ പെയ്ത്തുണ്ടാകില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. പല സ്ഥലത്തും നാലു വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. കേരളത്തിൽ മഴ കുറയുന്നുണ്ടെങ്കിലും കൊങ്കൺ മേഖലയിൽ ശക്തവും തീവ്രവുമായ മഴ രണ്ടാഴ്ചയെങ്കിലും
ഒറ്റപ്പാലം∙ നഗരപരിധിയിൽ ഭാരതപ്പുഴയും കൈവഴികളും കരകവിഞ്ഞു വെള്ളം കയറിയതിനു പിന്നാലെ വീടൊഴിഞ്ഞ കുടുംബങ്ങൾ തിരികെയെത്തിത്തുടങ്ങി. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപിലേക്കും ഹോട്ടൽ മുറികളിലേക്കുമെല്ലാം മാറിയവരാണു വീടുകളിലേക്കു മടങ്ങിയെത്തുന്നത്. മഴ കുറഞ്ഞു വെള്ളം താഴ്ന്നതിനു പിന്നാലെയാണു വീടുകൾ
നെന്മാറ ∙ പോത്തുണ്ടി - നെല്ലിയാമ്പതി ചുരം പാതയിൽ നാലാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇന്ന് ഒരു വശത്തേക്കു ഗതാഗതസൗകര്യം ഒരുക്കാനുള്ള അവസാനഘട്ട ജോലികൾ പൂർത്തിയാക്കിവരികയാണ്. അടിയന്തര ഘട്ടത്തിൽ വിനിയോഗിക്കാൻ പൊതുമരാമത്തു വകുപ്പു നീക്കിവച്ച കരുതൽ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം ഊർജിതമായി
കേരളത്തിൽ ജൂലൈയിൽ ലഭിച്ചത് 16 ശതമാനം അധികം മഴ. ഇടുക്കി,എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. കണ്ണൂരിലാണ് റെക്കോർഡ് മഴ രേഖപ്പെടുത്തിയത്. 908 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1419.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് 1099.6 മി.മീ,
കൂരാച്ചുണ്ട് ∙ കാലവർഷം ശക്തമായ സാഹചര്യത്തിൽ പഞ്ചായത്തിലെ കുന്നിൻചെരുവിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. 27ാം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി മേഖലകളിൽ അപകട ഭീഷണിയുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ മണിച്ചേരിമല, പേര്യമല മേഖലയിലെ കുടുംബങ്ങൾ
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദികളിൽ നാലാംസ്ഥാനത്താണ് ചാലിയാർ. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം കൂടിയാണിത്. എന്നാലിന്ന് അവിടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളുടെയും നിക്ഷേപമായി മാറിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്ന ദുരന്തങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഉരുൾപൊട്ടൽ. ഇന്ത്യയിൽ 4,20,000 ചതുരശ്ര കിലോമീറ്റർ മേഖലയും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണ്
കൊടുവള്ളി∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയെത്തുടർന്ന് കൊടുവള്ളി, കിഴക്കോത്ത്, ഓമശ്ശേരി മേഖലകളിലും കെടുതികൾ തുടരുന്നു. പുനൂർ പുഴയുടെയും ചെറുപുഴയുടെയും ഇരുകരകളിലുമുള്ള മുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. തലപ്പെരുമണ്ണയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ 34 കുടുംബങ്ങളാണുള്ളത്. ഇവർ
കൊല്ലങ്കോട് ∙ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ വെള്ളത്തിൽ മുങ്ങിയ ആലമ്പള്ളം ചപ്പാത്ത് പൂർണമായും തകർന്നു. 2018ലെ പ്രളയത്തിൽ തകർന്ന ചപ്പാത്ത് താൽക്കാലികമായി ഗതാഗത യോഗ്യമാക്കിയതായിരുന്നു.എന്നാൽ വീണ്ടും വെള്ളത്തിൽ മുങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നു പോകാൻ കഴിയാത്ത വിധം പാലം
ഒറ്റപ്പാലം∙ താലൂക്ക് ആസ്ഥാനത്തു കഴിഞ്ഞ ദിവസം പെയ്തിറങ്ങിയതു പ്രളയകാലത്തെക്കാൾ കനത്ത മഴയെന്നു കണക്കുകൾ. 215 മില്ലീമീറ്റർ മഴയാണു തിങ്കൾ രാവിലെ 8 മുതൽ ചൊവ്വ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ ഒറ്റപ്പാലത്തു പെയ്തത്.ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിതീവ്ര മഴയാണു നഗരത്തോടു ചേർന്ന ജനവാസമേഖലകളിൽ പ്രളയ സമാനമായ
ചാലക്കുടി ∙ താലൂക്ക് ഓഫിസിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ സി.എം.അബ്ദുൽ മജീദ്, ഡിവൈഎസ്പി കെ.സുമേഷ്, ഡിഎഫ്ഒമാരായ വെങ്കിടേശ്വരൻ, ആർ.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. റോഡുകളിൽ തടസ്സമായി നിൽക്കുന്ന മരങ്ങൾ വേഗം
പാവറട്ടി ∙ കനത്ത മഴയിൽ ഡാമുകൾ തുറന്നതോടെ മലവെള്ളം കുതിച്ചെത്തി എളവള്ളി, മുല്ലശേരി പഞ്ചായത്തിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. എളവള്ളി പഞ്ചായത്തിലെ വാക, കാക്കത്തുരുത്ത്, കണിയാംതുരുത്ത്, കോക്കൂർ, പണ്ടറക്കാട്, കണ്ടപ്പൻ ചീർപ്പ്, കൊച്ചിൻ ഫ്രോണ്ടിയർ തോട് പരിസരം തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറിലധികം