Activate your premium subscription today
‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്. സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ് ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര് കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
വാഷിങ്ടൻ ∙ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർ ഭാഗത്തേക്കുപോയി തകർന്ന ടൈറ്റന് പേടകത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നത് പൂർത്തിയായെന്നു യുഎസ് കോസ്റ്റ്ഗാർഡ്. കണ്ടെടുത്ത മൃതദേഹശേഷിപ്പുകളെന്നു കരുതുന്ന ഭാഗങ്ങൾ യുഎസ് മെഡിക്കൽ വിദഗ്ധർ പരിശോധിക്കും.
ടൈറ്റാനിക് ദുരന്തവും ഇപ്പോഴും അവിടെ തുടരുന്ന അവശിഷ്ടങ്ങളും നിരവധി കഥകൾക്കും കെട്ടുകഥകൾക്കുമെല്ലാം വളക്കൂറുള്ള സ്രോതസാണ്. എന്തായാലും ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന
സിഡ്നി ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെന്നു വെളിപ്പെടുത്തൽ. സ്റ്റോക്ടൻ റഷിന്റെ അടുത്ത സുഹൃത്തായ കാൾ സ്റ്റാൻലിയാണ്
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തെ അന്വേഷിക്കുന്നതും ഒടുവില്‍ ആ ദുരന്തം സ്ഥിരീകരിക്കുന്നതുമെല്ലാം ലോകമൊട്ടാകെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്.
ന്യുയോർക്ക് ∙ പ്രിയപ്പെട്ട പാട്ടുകൾ കേട്ടുകൊണ്ട് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും ബയോലുമിനസന്റ് (കടലിലെ ചില ജീവികൾ പുറപ്പെടുവിക്കുന്ന പ്രകാശം) പ്രതിഭാസവും കാണുന്നതിനിടെയാവും ടൈറ്റൻ സമുദ്രപേടകത്തിലെ യാത്രികരുടെ ജീവൻ സ്ഫോടനത്തിൽ
നിങ്ങള്‍ കണ്ടതില്‍ ഏറ്റവും ധീരയായ വനിത ആരായിരിക്കും? മര്ലിന് ബെയ്ലി എന്നുതന്നെയാവും പസിഫിക് മഹാസമുദ്രത്തിന്റെ മറുപടി. ചെറുമീനുകളെയും സ്രാവുകളെയും വരെ പിടിച്ച് പച്ചയ്ക്കു തിന്ന്, കടലാമയുടെ കഴുത്തറുത്ത് ചോര കുടിച്ച്, 117 ദിവസം നടുക്കടലില്‍ ചെറിയൊരു റബര്‍ക്കുട്ടയില്‍ മരണത്തോടു പൊരുതി നിന്ന മുപ്പത്തൊന്നുകാരി. നാവികചരിത്രത്തില്‍ സമാനതകളില്ലാത്ത ആ അതിജീവനത്തിന് ജൂണ്‍ 30ന് 50 വയസ്സു തികയുകയാണ്. 1973 ജൂണ്‍ 30നു വൈകിട്ടു നാലു മണി നേരത്ത്, ഇക്വഡോര്‍ തീരത്തുനിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തില്‍, കപ്പലുകള്‍ പോലും അധികം സഞ്ചരിക്കാറില്ലാത്ത ഏതോ നിഗൂഢജലപാതയില്‍, വഴി തെറ്റിയെന്നോണം വന്നു പെട്ടൊരു കൊറിയന്‍ മീന്‍പിടിത്ത ബോട്ടിലെ ക്യാപ്റ്റനാണ് അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടത്.
സെന്റ് ജോൺസ്, ന്യൂഫൗണ്ട്ലാൻഡ് (കാനഡ) ∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ ദുരന്തത്തിൽപെട്ട ടൈറ്റൻ പേടകത്തിന്റെ യന്ത്രഭാഗങ്ങളിൽനിന്ന് മൃതദേഹങ്ങളുടെ ശേഷിപ്പും കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ഇന്നലെ കടലിനടിയിൽ നിന്നു വീണ്ടെടുത്ത സമുദ്രപേടകത്തിന്റെ ഭാഗങ്ങൾ കരയിൽ
ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച സമുദ്രാന്തര പേടകത്തിൽ നിന്നുള്ള അവശിഷ്ടങ്ങളും സാധ്യമായ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു. . ടൈറ്റാനിക് തകർന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ടൈറ്റൻ സബ്മെർസിബിൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. പേടകത്തിനെ ആഴക്കടൽ ദുരന്തത്തിലേക്ക് നയിച്ച
വാഷിങ്ടൺ∙ കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനിൽ നിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത് . ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള യാത്രയ്ക്കിടെ സമുദ്രത്തിൽ വച്ച് പേടകം
ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ ടൈറ്റൻ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്തെ തിരച്ചിൽ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒരു "മുഴക്കത്തിന്റെ" ശബ്ദം സോനാർ സംവിധാനം പിടിച്ചെടുത്തു. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. കൂടുതൽ സോനാർ സംവിധാനങ്ങൾ പ്രദേശത്തു വിന്യസിച്ചു.
‘‘96 മണിക്കൂർ പിന്നിട്ടപ്പോൾ എന്റെ പ്രതീക്ഷകളെല്ലാം തകർന്നു. ഞാൻ ഏറ്റവും മോശപ്പെട്ട സാഹചര്യം അനുഭവിച്ചറിയാൻ പോവുകയാണെന്ന് വീട്ടുകാർക്ക് സന്ദേശം അയച്ചു. എന്നാൽ എന്റെ മകൾ അലീന തോറ്റുകൊടുക്കാൻ തയാറായില്ല. കോസ്റ്റ് ഗാർഡ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പറയുന്നത് വരെ...’’–
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി പോയ ടൈറ്റൻ സമുദ്രപേടകം തകർന്ന വാർത്ത വേദനയോടെയാണ് ലോകം കേട്ടത്. പേടകം പൊട്ടിത്തെറിച്ചുവെന്നും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്നുമാണ് യുഎസ് നാവികസേന
കറാച്ചി∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം തകർന്ന് മരിച്ച അഞ്ചു പേരിൽ ഒരാളായ സുലൈമാൻ ദാവൂദ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്സ് ക്യൂബ് കൂടെ കൊണ്ടുപോയിരുന്നതായി അമ്മ ക്രിസ്റ്റീൻ ദാവൂദ്.
ഭാവി പ്രവചനങ്ങളിലൂടെ പ്രശസ്തനായ ഫ്രഞ്ചുകാരനാണ് നോസ്ട്രഡാമസ്. നോസ്ട്രഡാമസിനെ പോലെ പ്രവചനങ്ങള്‍ നടത്തി നിരവധിപേര്‍ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ 2013ല്‍ തന്നെ ടൈറ്റന് ദുരന്തത്തെകുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അവകാശപ്പെട്ട് വൈറലാവുകയാണ് ഒരു ഐറിഷ് യുവതി. പത്തുവര്‍ഷം
തൃശൂർ ∙ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മരണം കൂട്ടിക്കൊണ്ടുപോയ ടൈറ്റൻ പേടകത്തെക്കുറിച്ചു കേൾക്കുമ്പോൾ രാമചന്ദ്രന്റെ (രാമ) മനസ്സിൽ കടലിരമ്പും. പണ്ട്, ആഴക്കടലിൽ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്ന ജീവനുകളെ ഓർക്കും. ടൈറ്റൻ ആരുമറിയാതെ പൊട്ടിത്തെറിച്ചു തീരുകയായിരുന്നെങ്കിൽ കടലിൽ മുങ്ങിക്കിടന്നവരെ നിസ്സഹായതയോടെ വിട്ടുകൊടുത്തു പോരേണ്ടിവന്നതിനു കാഴ്ചക്കാരനാണ് രാമചന്ദ്രൻ. പാലക്കാട് കോട്ടായി ആനിക്കോട് കല്ലഴി കുടുംബാംഗമായ രാമചന്ദ്രൻ സിംഗപ്പൂരിലായിരിക്കെയാണ് ആഴക്കടൽ മുങ്ങൽ വിദഗ്ധനായത്. പിന്നീട് ആഴക്കടൽ കേബിളുകളും പൈപ്പുകളും വെൽഡ് ചെയ്ത് ഉറപ്പിക്കുന്ന കമ്പനിയിലെ വിദഗ്ധനായി. 37 വർഷം മുൻപ്, സാങ്കേതികവിദ്യ ഇത്രയും വികസിച്ചിട്ടില്ലാത്ത കാലത്താണു രാമ ജോലി ചെയ്തിരുന്നത്. കടലിനടിയിലേക്കു പ്രത്യേക പേടകത്തിലാണു യാത്ര.
ടൈറ്റാനിക് എന്ന ലോകപ്രശസ്ത കപ്പലിന്റെ തകർച്ച കാണാനായി പോയ ടൈറ്റൻ പേടകം തകരാറിലായതിനെത്തുടർന്ന് 5 പേർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു. ഇതെത്തുടർന്ന് ടൈറ്റാനിക്കിനെപ്പറ്റി ധാരാളം ചർച്ചകൾ ഉടലെടുത്തു. 1912ൽ നടന്ന സംഭവമാണ് ടൈറ്റാനിക്. എന്നാൽ ഇതിനും മുൻപേ നടന്ന ഒരു കപ്പൽദുരന്തം,
ബോസ്റ്റൺ ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 5 ജീവനുമായി മറഞ്ഞ ടൈറ്റൻ പേടകം ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് യുഎസ് കോസ്റ്റ് ഗാർഡ് വിലയിരുത്തുന്നതെങ്കിലും സ്ഫോടനകാരണം വ്യക്തമല്ല. സമുദ്രോപരിതലത്തിൽനിന്നു 4 കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണു പേടകം സ്ഫോടനത്തിൽ തകർന്നതാണെന്നു സൂചന നൽകിയത്.
ഓഷൻഗേറ്റ് ടൈറ്റൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞതിന് പിന്നാലെ ശക്തമായ തിരച്ചിൽ നടക്കുന്ന സമയം. അതിൽ അകപ്പെട്ട അഞ്ചുപേരുടെ തിരിച്ചുവരവിനായി ലോകംമുഴുവൻ പ്രതീക്ഷയോടെ, പ്രാർഥനയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരാൾ അത്ര ശുഭാപ്തി വിശ്വാസത്തിലായിരുന്നില്ല. ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം പുറത്തുവന്ന് വൈകാതെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സമുദ്രപര്യവേഷകനും മുങ്ങൽവിദഗ്ധനുമായ ജി.മൈക്കൽ ഹാരിസ് പറഞ്ഞത്, ആ സമുദ്രപേടകം പൊട്ടിത്തെറിച്ചുപോയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. അതിനും 3 ദിവസങ്ങൾക്ക് ശേഷമാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിച്ചതാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധർ എത്തുന്നതും. ഒട്ടേറെത്തവണ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിച്ചിട്ടുള്ളയാൾ കൂടിയാണ് ഹാരിസ്.
കറാച്ചി∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം തകർന്നു മരിച്ച സുലൈമാൻ ദാവൂദ് യാത്ര പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എതിർപ്പു പ്രകടിപ്പിച്ചിരുന്നതായി ബന്ധു. പാക്കിസ്ഥാനിലെ
വാഷിങ്ടൻ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്. മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നു. മരിച്ചവരിൽ
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്) ∙ ക്ലോക്കിൽ കണ്ണുനട്ടിരുന്ന ആ മണിക്കൂറുകൾക്കൊടുവിൽ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വാർത്തയെത്തി – അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെട്ട സമുദ്രപേടകത്തിലെ 5 യാത്രക്കാരും കൊല്ലപ്പെട്ടു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെഡിഷൻസ് കമ്പനിയാണ് അർധരാത്രി പ്രസ്താവനയിറക്കിയത്.
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) ∙ അഞ്ചുജീവനുകളുമായി അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ കാണാതായ ടൈറ്റൻ പേടകത്തിനായി നടന്നത് സർവസന്നാഹങ്ങളോടെയുള്ള തിരച്ചിൽ. പേടകത്തിലെ ഓക്സിജൻ പരിധിയായ 96 മണിക്കൂറിനുമുൻപേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ.
അമേരിക്കയിലെ എബിസി ന്യൂസിന്റെ സയൻസ് എഡിറ്റർ ആയിരുന്ന ഡോ. മൈക്കിൾ ഗ്വില്ലൻ ടൈറ്റാനിക് കാണാനുള്ള സമുദ്രപേടകയാത്രയ്ക്കിടെ അവിടെ കുടുങ്ങിയതും രക്ഷപ്പെട്ടതും വിവരിക്കുന്നു: 23 വർഷം മുൻപ് ഒരു റഷ്യൻ സമുദ്രപേടകത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഒരു സംഘത്തിനൊപ്പം അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്കു പോയത്.
ന്യൂയോർക്ക് ∙ ആഴക്കടലിൽ കാണാതായ ടൈറ്റൻ സമുദ്രപേടകത്തിന്റെ പൈലറ്റ് സ്ടോക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ് ടൈറ്റാനിക് കപ്പലപകടത്തിൽ മരിച്ച ദമ്പതികളുടെ പിൻതലമുറക്കാരി. നൂറ്റാണ്ടുമുൻപ് പൂർവമാതാപിതാക്കളെ കടലിൽ നഷ്ടമായ അതേ സ്ഥലത്ത്, അതേ ടൈറ്റാനിക്കിനരികിൽ ഇപ്പോൾ ഭർത്താവിനെ കാണാതായിരിക്കുന്നു. വെൻഡിയുടേത് തലമുറകളുടെ ആഴമുള്ള ദുഃഖകഥ.
കുർസ്ക് 2000 ഓഗസ്റ്റ് 12: ബാരെന്റ്സ് സമുദ്രത്തിൽ റഷ്യയുടെ ആണവ അന്തർവാഹിനി കെ 141 കുർസ്ക് അപകടത്തിൽ തകർന്നു മരിച്ചത് 118 നാവികർ. അവരിൽ ഭൂരിഭാഗവും രണ്ട് സ്ഫോടനങ്ങളിലായി തൽക്ഷണം മരിച്ചു. അപകടത്തിൽ തകരാതിരുന്ന 9–ാം നമ്പർ അറയിലുണ്ടായിരുന്ന 23 പേർ ഒരാഴ്ചയോളം ജീവിച്ചെന്നാണു കരുതപ്പെടുന്നത്. അപ്പോഴേക്കും ഓക്സിജൻ തീർന്നതിനാൽ മരണത്തിനു കീഴടങ്ങി.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർ ഭാഗത്തേക്കുപോയ ശേഷം കാണാതായ ടൈറ്റന് സമുദ്ര പേടകത്തിനായുള്ള തിരച്ചില്‍ ശുഭപര്യവസായിയായി തീരണമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. 96 മണിക്കൂർ ഓക്സിജൻ സംഭരണമെന്ന സമയത്തിനെതിരെ പോരാടിയാണ് വിവിധ രാജ്യങ്ങളിലെ അതിനൂതന സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) ∙ കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ടൈറ്റൻ’ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെഡിഷൻസ് കമ്പനി
ടൈറ്റാനിക്കിന്റെ തകർച്ചയോളം പ്രശസ്തമായ ഒരു കപ്പൽചേതം ലോകചരിത്രത്തിൽ ഉണ്ടാകില്ല. എന്നാൽ ചെറുതും വലുതുമായ ഒട്ടേറെ കപ്പൽത്തകർച്ചകൾ ലോകത്ത് പലയിടങ്ങളിലും നടന്നിരുന്നു. ചരിത്രത്തിന്റെ കൊടിയടയാളം വഹിക്കുന്ന പല കപ്പലുകളും ആഴക്കടലിൽ നീണ്ടനാളായി നിദ്രയിലുമാണ്. ഇവയിൽ ചിലതൊക്കെ കാലാവസ്ഥാവ്യതിയാനവും
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്) ∙ ലോകം ക്ലോക്കിൽ കണ്ണുനട്ടിരുന്ന ആ മണിക്കൂറുകൾ കഴിഞ്ഞു. അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലെവിടെയോ നഷ്ടപ്പെട്ട സമുദ്രപേടകത്തിലെ ശ്വാസവായു തീർന്നു. പ്രതീക്ഷ മങ്ങിത്തുടങ്ങി. അദ്ഭുതം സംഭവിച്ചില്ലെങ്കിൽ ആ 5 പേർക്ക് ഇനി ജീവന്റെ തീരത്തേക്ക് മടക്കമുണ്ടാവില്ല.
മിനി വാനിന്റെ വലുപ്പമുള്ള ടൈറ്റൻ എന്ന സമുദ്രപേടകവും അതിലെ അഞ്ചു പേരെയും കാണാതായിട്ട് നാലു ദിവസം. യാത്ര തുടങ്ങി കേവലം ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ ടൈറ്റനുമായുള്ള ബന്ധം
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) ∙ കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ.
ന്യൂയോർക്ക് ∙ സമുദ്രാന്തർഭാഗത്തു കാണാതായ ടൈറ്റൻ സമുദ്രപേടകത്തെ 1912ൽ ടൈറ്റാനിക് ദുരന്തവുമായി ബന്ധിപ്പിക്കുന്ന കണ്ണികളുണ്ടെന്ന് റിപ്പോർട്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്റെ പൈലറ്റ് സ്റ്റോക്ടൺ റഷിന്റെ ഭാര്യയുടെ
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ)∙ ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയി കാണാതായ ടൈറ്റനെന്ന സമുദ്രപേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്വരകളും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവർത്തനത്തിനു
സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിനെ നേരിട്ടു കണ്ടിട്ടുള്ള മനുഷ്യര്‍ വളരെ കുറവാണ്. അതിലൊരാളാവാനുള്ള യാത്രക്കിടയിലാണ് അഞ്ചുപേരുമായുള്ള ടൈറ്റന് സമുദ്ര പേടകം കാണാതായത്. ആഴക്കടലില്‍ മുങ്ങി കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 1985ല്‍ കണ്ടെത്തിയതോടെ വലിയൊരു ടൂറിസം സാധ്യതയാണ്
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) ∙ 5 പേരുടെ ജീവശ്വാസവുമായി ആയുസ്സിന്റെ ക്ലോക്ക് പിന്നോട്ടു പായുന്നു. ഇനി അരപ്പകൽ ബാക്കി. അതിനുള്ളിൽ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ ആ പേടകത്തിനുള്ളിലെ ഓക്സിജൻ തീരും. തീർന്നാൽ 5 പേർ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും. ഏക പ്രതീക്ഷ, പേടകം കാണാതായ അതേ സ്ഥലത്ത് ആഴങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച മുഴക്കങ്ങൾ... ലോകം ഉറ്റുനോക്കുന്നു: ആ ശബ്ദം ജീവന്റെ തുടിപ്പോ?
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ) ∙ കടലിൽ വീണ സൂചി തിരയുന്നതുപോലെ കഠിനമാണ് ചെറുവാഹനമായ ടൈറ്റൻ കണ്ടെത്താനുള്ള ശ്രമം. ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ കാണാതായ ടൈറ്റൻ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നു വിദഗ്ധർ പറയുന്നു.
ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാൻ പ്രത്യേക സമുദ്രാന്തര വാഹനത്തിൽ പോയവർ കാണാതായതിന്റെ വാർത്ത വലിയ ശ്രദ്ധനേടുന്നുണ്ടല്ലോ. 1997ൽ വിഖ്യാത ഹോളിവുഡ് സിനിമാ സംവിധായകൻ ജയിംസ് കാമറൺ ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തകഥ സിനിമയാക്കി. ലിയനാർഡോ ഡികാപ്രിയോയും കെയ്റ്റ് വിൻസ്ലറ്റും മത്സരിച്ചഭിനയിച്ച ഈ ചിത്രം
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ടൈറ്റൻ എന്ന സബ്മെർസിബിളിൽ അഞ്ചുപേരാണ് യാത്ര ചെയ്തത്. 12,500 അടി ആഴത്തിലാണ് പേടകം കാണാതായിരിക്കുന്നത്.
ടൈറ്റാനിക്ക് കാണാനായി 5 യാത്രികരെയും കൊണ്ടുപോയ ടൈറ്റനെ നിയന്ത്രിക്കുന്നത് സാധാരണ ഗെയിം കൺട്രോളറാണെന്ന റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുണ്ടെന്നു കരുതപ്പെടുന്ന ടൈറ്റനെ ഒരു പഴയ ഗെയിം കൺട്രോളർ അതും 'ഔട്ഡേറ്റഡ്' ആയത്, എങ്ങനെയാവും നിയന്ത്രിക്കുമെന്ന ചോദ്യമാണ്
ആഴക്കടലില്‍ ടൈറ്റാനിക് സന്ദര്‍ശിക്കാന്‍ പോയ ടൈറ്റന് സമുദ്ര പേടകം അപ്രത്യക്ഷമായ സംഭവത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അഞ്ചു പേരടങ്ങുന്ന സംഘമാണ് കാണാതായ ടൈറ്റന് സമുദ്ര പേടകത്തിലുള്ളത്. ടൈറ്റനില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലായിരുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2022ല്‍ സി.ബി.എസ്
ദുബായ്∙ അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ
സെന്റ് ജോൺസ് (ന്യൂഫൗണ്ട്ലാൻഡ്, കാനഡ)∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചിൽ
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൃപാൺ വിയറ്റ്നാമിന് സമ്മാനിച്ച് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിയറ്റ്നാം പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗാങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുദ്ധക്കപ്പല്‍ സമ്മാനിക്കുന്ന വിവരം രാജ്നാഥ് സിങ്
ടൈറ്റാനിക്ക് കാണാനുള്ള യാത്രയ്ക്കിടെ സമുദ്രപേടകം അപ്രത്യക്ഷമായ പ്രദേശത്ത് നിന്ന് "ഇടിക്കുന്ന" ശബ്ദം സോനാർ സംവിധാനത്തിൽ കേൾക്കാനായെന്നു റിപ്പോർട്ട്. ഓരോ 30 മിനിറ്റിലും ആ പ്രദേശത്ത് ഇടിക്കുന്ന ശബ്ദം മുഴങ്ങിയത്രെ. നാല് മണിക്കൂറിന് ശേഷം കൂടുതൽ സോനാർ സംവിധാനങ്ങൾ വിന്യസിച്ചു. എന്നാൽ തിരച്ചിലിനു നേതൃത്വം നൽകുന്ന ബോസ്റ്റൺ കോസ്റ്റ് ഗാർഡ് ഈ റിപ്പോർട്ടിനോടു പ്രതികരിച്ചിട്ടില്ല.
അറ്റ്ലാന്റിക്കിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തെ തിരയുന്നതിനായി അസാധാരാണ രക്ഷാദൗത്യത്തിൽ ലോകം. സാധ്യമായ എല്ലാ മാർഗങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് രാജ്യങ്ങൾ. ടൈറ്റന്റെ കവചത്തിൽ വിള്ളലുകളൊന്നും വീണില്ലെങ്കിൽ ഏകദേശം 30 മണിക്കൂർ പ്രാണവായു
ന്യൂയോർക്ക് ∙ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ
ടൈറ്റാനിക് കപ്പൽ മുങ്ങി ഏകദേശം 111 വർഷങ്ങൾക്ക് ശേഷം, ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും ഒരു രക്ഷാദൗത്യം അരങ്ങേറുകയാണ്. സമുദ്രാന്തർ ഭാഗത്തെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മെർസിബിൾ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. യുഎസ് നാവികസേന, യുഎസ്