Activate your premium subscription today
നിർമല സീതാരാമൻ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശമാണ് ഓഹരി ബൈബാക്ക് വീണ്ടും സജീവമാകാൻ വഴിവച്ചതെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ സമാഹരണം കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്നതാണ്.
വസ്തുവിന്റെ മൂലധനനേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്ക് ഗുണകരമെന്നു പറഞ്ഞ കേന്ദ്രസർക്കാർ ഒടുവിൽ ‘യു ടേൺ’ എടുത്തു. കടുത്ത പ്രതിഷേധത്തിനു പിന്നാലെ ബജറ്റ് നിർദേശം തിരുത്തി. ഭേദഗതി വരുത്തിയ ധനബില്ലും ലോക്സഭ പാസാക്കി. മൂലധനനേട്ടനികുതി സംബന്ധിച്ച ബജറ്റിലെ സുപ്രധാന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീർഘകാല മൂലധനനേട്ടം നിർണയിക്കുമ്പോഴുള്ള നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള വില പുനർനിർണയിക്കാനുള്ള സൗകര്യം നിർത്തലാക്കിയതായിരുന്നു. പെട്ടെന്നുള്ള ഈ മാറ്റത്തിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി പരിഗണിച്ചാണ് ഇപ്പോഴത്തെ ഭേദഗതി. ഇതനുസരിച്ച് വാങ്ങിയ വില
ബജറ്റിലെ നികുതി നിർദേശങ്ങളെ തുടർന്നു സ്വർണ വിലയിൽ ഗണ്യമായ വിലയിടിവാണുണ്ടായത്. ഓഹരികൾക്കും വലിയ തോതിലാണു വിലയിടിവ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു മുന്നിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്; നിക്ഷേപത്തിന് ഏറ്റവും പറ്റിയ മാർഗമേത്? സ്വർണമോ ഓഹരിയോ? ഉത്തരം അറിയാൻ അനുബന്ധമായി ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. സ്വർണത്തിനു വില ഇടിയാൻ കാരണമായത് ഇറക്കുമതിച്ചുങ്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. 15 ശതമാനമായിരുന്ന തീരുവ ആറു ശതമാനമായാണു കുറച്ചിരിക്കുന്നത്. അതായത് 40% ഇളവ്. വനിതയായ ധനമന്ത്രി വനിതകൾക്ക് അണിയാൻ കുറഞ്ഞ വിലയ്ക്കു സ്വർണം ലഭ്യമായിക്കൊള്ളട്ടെ എന്നു കരുതിയൊന്നുമല്ല ഇത്ര വലിയ തോതിൽ തീരുവ കുറച്ചത്.
കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നതിന് കേരളം ഏറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ‘പരിഗണനകൾ’ എല്ലാം ഇത്തവണ പോയത് ആന്ധ്ര പ്രദേശിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമെല്ലാം ആയിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിലെത്തി പ്രതിഷേധിച്ച ചരിത്രവുമുണ്ട് കേരളത്തിന്. എന്നിട്ടും അവഗണന മാത്രം ബാക്കി. ഈ സാഹചര്യത്തിൽ കേരളത്തിന് എന്തുചെയ്യാനാകും? കേന്ദ്രത്തിന്റെ സഹായമില്ലാതെ എങ്ങനെ അധിക വരുമാനം കണ്ടെത്താനാകും? സ്വകാര്യനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖല, അധികവരുമാന സ്രോതസ്സുകൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്
റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, കേരളത്തിന്റെ താൽപര്യങ്ങൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ സംരക്ഷിക്കപ്പെട്ടില്ല. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാതപോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളമെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ അവഗണനയെ കാണാൻ.
ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്. ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിലെ ഏതെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന റിപ്പോർട്ട് വകുപ്പു സെക്രട്ടറിമാർ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവിനായി ബജറ്റിൽ നീക്കിവച്ച ഒന്നരലക്ഷം കോടി രൂപയിൽ പരമാവധി തുക എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാകും കേരളത്തിന്റെ ശ്രദ്ധ.
ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ‘വികസിത ഭാരതം’ എന്ന ആശയവുമായി എത്തിയെങ്കിലും അതിൽ ഭാരതത്തിന്റെ വികാരം ഉൾക്കൊണ്ടില്ലെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ബജറ്റെന്നും ഹൈബി ഈഡൻ എംപി
കൊച്ചി ∙ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. തൊഴിലവസരങ്ങളും വളർച്ചയും ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ കഴിയുന്ന
രാജ്യത്ത് ധനകാര്യ സ്ഥിരതയോടുകൂടിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നൽ നല്‍കിയിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ലക്ഷ്യം ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറച്ചത് ധനകാര്യ സ്ഥിരതയോടെയുള്ള വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തുന്നതിന് ഇത് സഹായിക്കും. പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജഞാബദ്ധമാണെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഈന്നിപ്പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സമഗ്ര പരിഷ്കാരങ്ങള്‍ ആവശ്യമുണ്ട്. അതിനായി ഒൻപതു മേഖലകള്‍ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
തിരുവനന്തപുരം ∙ വാഴ നനയുമ്പോൾ ചീരയും നനയുമല്ലോ എന്നതായിരുന്നു മോദി സർക്കാരിന്റെ എല്ലാ ബജറ്റുകളിലും കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ, ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ഇത്തവണത്തെ ബജറ്റ് കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തു ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നിട്ടും ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് തുറക്കാതെ കേന്ദ്രസർക്കാർ. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്ന് എംപിയും 2 കേന്ദ്രമന്ത്രിമാരുമുണ്ടായിട്ടും അതിന്റെ സ്വാധീനം ബജറ്റിൽ പ്രതിഫലിച്ചില്ല. ബിജെപി നേതാക്കൾ ബജറ്റിനെ പലതരത്തിൽ ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയമായി മറുപടി പറയാൻ ബുദ്ധിമുട്ടും.
ന്യൂഡൽഹി ∙ കവിതാശകലങ്ങളും മഹാത്മാക്കളുടെ ഉദ്ധരണികളും ഒഴിവാക്കി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പരാമർശിച്ചത് ഒരിക്കൽ മാത്രം. ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് ഏറെ പദ്ധതികൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഇടയ്ക്കിടെ പ്രതിഷേധങ്ങൾ ഉയർന്നതൊഴിച്ചാൽ അധികം ബഹളങ്ങളില്ലാതെ പ്രസംഗം പൂർത്തിയായി.
ന്യൂഡൽഹി ∙ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചുവെന്നാരോപിച്ച് ഇന്ത്യാസഖ്യ കക്ഷികൾ ഇന്നു പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30നു പാർലമെന്റ് അങ്കണത്തിൽ ധർണ നടത്തും. തുടർന്ന് സഭയിൽ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വോക്കൗട്ട് നടത്തും.
ന്യൂഡൽഹി ∙ പ്രധാനപ്പെട്ട സാമ്പത്തിക, സാമൂഹിക തീരുമാനങ്ങൾക്കൊപ്പം ബജറ്റിൽ ചരിത്രപരമായ ചില നടപടികളുമുണ്ടാവുമെന്ന് ജൂൺ 27ന് 18–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞിരുന്നു. പക്ഷേ, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതൊന്നും കേട്ടില്ല. ചരിത്രപരമായി എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ സഭയിൽ ഭരണപക്ഷം ആഘോഷിക്കുമായിരുന്നു. സാധാരണ കേൾക്കുന്ന ഡെസ്ക്കടിക്കപ്പുറം ഭരണപക്ഷത്തു നിന്ന് ഇന്നലെ ഒന്നും കേട്ടില്ല. ഭരണകക്ഷിക്ക് ചരിത്രപരമായി തോന്നുന്നത്, പ്രതിപക്ഷത്തിന് നൈമിഷികമോ വിവാദപരമോ ആയി തോന്നുമായിരുന്നു. എങ്കിലവർ സഭയിൽ പ്രതിഷേധിക്കുകയോ, കുറഞ്ഞത് ഷെയിം വിളി ഉയർത്തുകയോ ചെയ്യുമായിരുന്നു. അതുമുണ്ടായില്ല. താരതമ്യേന ശാന്തമായ സഭയിലാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്.
ന്യൂഡൽഹി ∙ ബജറ്റിൽ റെയിൽവേക്കു ലഭിച്ച വിഹിതത്തിൽ 1,08,795 കോടി രൂപ സുരക്ഷയ്ക്കായി ചെലവിടുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2,62,200 കോടി രൂപയാണു റെയിൽവേയുടെ ആകെ വിഹിതം. ബജറ്റ് പ്രസംഗത്തിൽ റെയിൽവേ വിഹിതത്തെപ്പറ്റി പറഞ്ഞിരുന്നില്ല.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശമുൾക്കൊണ്ടുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴിൽവർധനയ്ക്കും യുവജന നൈപുണ്യ വികസനത്തിനുമാണ് ഊന്നൽ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഭരണപക്ഷത്തെ പ്രബല സഖ്യകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി പദ്ധതികൾ അനുവദിച്ചു. ബിജെപി ആദ്യമായി സംസ്ഥാനഭരണം നേടിയ ഒഡീഷയെയും പരിഗണിച്ചു.
ന്യൂഡൽഹി ∙ അർബുദ ചികിത്സയ്ക്കുള്ള 3 മരുന്നുകളുടെ വില കുറയും. ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഓസിമെർറ്റിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ 10% കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെയാണിത്. എങ്കിലും 3 മരുന്നിന്റെയും തീവില കാരണം സാധാരണക്കാർക്കു പ്രയോജനമില്ല.
ന്യൂഡൽഹി ∙ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട, എൻഡിഎ സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും ബജറ്റ് പ്രസംഗത്തിൽ കൈനിറയെ. ബിഹാറിന് ∙ പ്രളയം തടയാനും ജലസേചനത്തിനും 11,500 കോടി രൂപ. കോസി–മേച്ചി നദികളെ ബന്ധിപ്പിക്കൽ പദ്ധതി അടക്കം 20 പദ്ധതികൾക്കും തടയണകൾ, പുഴ മലിനമാകുന്നതു തടയൽ, ജലസേചനം തുടങ്ങിയ പദ്ധതികൾക്കുമാണു തുക.
ന്യൂഡൽഹി ∙ ഇടക്കാല ബജറ്റിന്റെ തുടർച്ചയെന്നവണ്ണം, സർക്കാർ ചെലവിന്റെ ഏറ്റവും വലിയ വിഹിതം പ്രതിരോധത്തിനു തന്നെ– 6.21 ലക്ഷം കോടി രൂപ. പ്രതിരോധബജറ്റിനെക്കുറിച്ചോ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചോ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല. എങ്കിലും അഗ്നിപഥ് കൊണ്ടുദ്ദേശിച്ച പെൻഷൻ ചെലവു കുറയ്ക്കൽ ചെറിയൊരളവിൽ സാധ്യമായിട്ടുണ്ട്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെയും 2 മുഖ്യമന്ത്രിമാരുടെയും ബജറ്റാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. 10 വർഷത്തിനുശേഷം ഇതാദ്യമായാണ് മോദി സർക്കാർ സഖ്യകക്ഷി സമ്മർദത്തിന്റെ ഭാരം അനുഭവിക്കുന്നത്. അത് രാജ്യത്തോട് തുറന്നു സമ്മതിക്കുന്നതാണ് ബജറ്റിൽ ആന്ധ്ര പ്രദേശിനും ബിഹാറിനും നൽകിയ പ്രത്യേക പരിഗണന. ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റിയ ഒഡീഷയ്ക്കും ലഭിച്ചു എടുത്തുപറയാവുന്ന പരിഗണന.
ന്യൂഡൽഹി ∙ തൊഴിലില്ലായ്മ നേരിടാനും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷവും സാമ്പത്തികവിദഗ്ധരും തൊഴിലില്ലായ്മ വിഷയം ഉയർത്തുമ്പോൾ നിഷേധിച്ചിരുന്ന കേന്ദ്രം പക്ഷേ, ബജറ്റിൽ ഏറെ പ്രാധാന്യം നൽകിയത് ഇതിനാണെന്നതും ശ്രദ്ധേയം. പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) യോജിപ്പിച്ചു 3 പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്കായി 1.07 ലക്ഷം കോടി രൂപ മാറ്റിവച്ചു.
ന്യൂഡൽഹി ∙ ബഹിരാകാശ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. സ്പേസ് ഇക്കോണമിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 5 മടങ്ങായി ഉയർത്തുകയാണു ലക്ഷ്യമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ബജറ്റ് വിഹിതം 86,000 കോടി രൂപതന്നെ. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലെ തുക തന്നെയാണ് ഇക്കുറിയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2023–24 ബജറ്റിൽ പദ്ധതിക്കുള്ള വിഹിതം കുറച്ചതു വിമർശനത്തിനു കാരണമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇടക്കാല ബജറ്റിൽ ഇത് 60,000 രൂപയിൽനിന്ന് 86,000 രൂപയാക്കുകയായിരുന്നു.
ന്യൂഡൽഹി ∙ ചെമ്മീൻകൃഷി പ്രോൽസാഹിപ്പിക്കാൻ കേന്ദ്ര സഹായമെത്തും. ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ചെമ്മീൻ കൃഷി, സംസ്കരണം, കയറ്റുമതി എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം നബാർഡ് വഴി ലഭ്യമാക്കും. കേരളത്തിലടക്കമുള്ള ചെമ്മീൻ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തൽ.
കേന്ദ്ര ബജറ്റിനു തൊട്ടുതലേന്ന്, ജൂലൈ 22ന്, പുറത്തുവന്ന സാമ്പത്തിക സർവേ–2024 ഓഹരി വിപണിക്കു നൽകിയ പ്രതീക്ഷകൾ ചെറുതൊന്നുമായിരുന്നില്ല. വിപണിയിലെ ആ മുന്നേറ്റം നിലനിർത്താനും ഒരുപക്ഷേ കുതിച്ചുയരാനും സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ബജറ്റിലും നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണ ദിവസമായ ജൂലൈ 23 നഷ്ടങ്ങളുടെ ദിനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ വരുമ്പോൾ ഓഹരി വിപണികളെല്ലാം വൻ ഉണർവിലായിരുന്നു. എന്നാൽ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നേരിയ മുന്നേറ്റത്തിലായിരുന്ന വിപണി അരമണിക്കൂറിനകം താഴോട്ടു പോയി. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി പുറത്തുവരുമ്പോഴേക്കും പ്രധാന സൂചികകളെല്ലാം വൻ ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതേസമയം, വൻ തകർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.35 ആയപ്പോഴേക്കും വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 12:30ന് ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സെൻസെക്സ് 1229.67 പോയിന്റ് നഷ്ടത്തിൽ 79,272.41 എന്ന നിലയിലായിരുന്നു. നിഫ്റ്റി50യിൽ 409.35 പോയിന്റ് ഇടിഞ്ഞ് 24,099.90ലേക്കും കൂപ്പുകുത്തി. വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു സാധിച്ചില്ലെന്നതു വ്യക്തം. രാജ്യത്തെ ഭൂരിഭാഗത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നില്ല ബജറ്റ് എന്നാണ് പൊതുവികാരം. ഇതു തന്നെയാണ് വിപണിയിലും പ്രകടമായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മൂലധനനിക്ഷേപം വർധിപ്പിക്കാനോ ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനോ വേണ്ടതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ഇതും വിപണിയെ ബാധിച്ചു. എന്താണ് ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ സംഭവിച്ചത്? ഏതൊക്കെ ഓഹരികാളാണ് നേട്ടമുണ്ടാക്കിയതും നഷ്ടത്തിലായതും?
അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.
തുടര്‍ച്ചയായി ഏഴാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്. അതൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു. അത്തരമൊരു വേളയില്‍ കാര്‍ഷികം പോലൊരു സുപ്രധാനമേഖലയില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപയാണ് കൃഷിക്കും അനുബന്ധ
നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ കേരളത്തിന് നിരാശമാത്രം. ലോക്സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില
കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യു മന്ത്രി കെ.രാജന് പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകും.
വെറും 15 ശതമാനം മാത്രം ആളുകൾ തിരഞ്ഞടുത്ത ന്യൂ റെജിം ടാക്സ് ഘടനയിൽ മാത്രം ടാക്സ് ഇളവ് നൽകിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഇടത്തരക്കാരന്റെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായി. സ്റ്റാന്റേർഡ് ഡിഡ്ക്ഷൻ 50,000 രൂപയിൽ നിന്ന് ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് 75,000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം ഇവർക്ക്
ന്യൂഡൽഹി ∙ ഇന്നത്തെ സമ്പൂർണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തിൽ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും. 1951– 56 ൽ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ 7 ബജറ്റുകളാണു ദേശ്മുഖ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിലൂടെ പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കാണ് (6 എണ്ണം).
എല്ലാ വർഷവും ചോദിക്കും. ഒന്നും കിട്ടാറില്ല. കേന്ദ്ര ബജറ്റിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നതെന്ത് എന്നു സംസ്ഥാനത്തെ ഏതു മന്ത്രിയോടും ചോദിച്ചാലും ഇതാണുത്തരം. ഇങ്ങനെ ചോദിച്ചു ചോദിച്ച്, ഒടുവിൽ ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്ന മാനസികാവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ മാറി. അതുകൊണ്ടാണ് കഴിഞ്ഞ ഇടക്കാല കേന്ദ്ര ബജറ്റിൽ പരിഗണിക്കുന്നതിനായി കേരളം കാര്യമായ ആവശ്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്തത്. എന്നാൽ, ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ബജറ്റിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി മന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിക്കു പോയിരുന്നു. ചർച്ചയിൽ പങ്കെടുത്തതിനു പുറമേ, കേന്ദ്രമന്ത്രിയെയും കണ്ടു. നേരിട്ടു കണ്ടപ്പോൾ അനുകൂല പ്രതികരണമാണു ലഭിച്ചതും. കേരളത്തിന്റെ ആവശ്യങ്ങൾ കത്തായി തന്നെ നിർമല സീതാരാമനു കൈമാറി. അതു മാത്രമല്ല, പ്രതീക്ഷയ്ക്കു കാരണം.
‘‘കൊഞ്ചം പേശമുടിയുമാ...’’ തിരുവനന്തപുരത്ത് കടലിന്റെ മക്കൾക്ക് മുന്നിൽ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാൻ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവർക്ക് മുന്നിലായിരുന്നു അന്ന് ‘സംസാരിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുടെ സ്വരവുമായി നിർമല വന്നുനിന്നത്. മണിക്കൂറുകൾക്ക് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ മുൻനിർത്തി പിൻവാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടൻമാരെ നിർത്താതെ നിർഭയം നിർമല സംസാരിക്കാനെത്തിയതെന്നും ഓർക്കണം. ഡൽഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവർ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയൽപക്കത്തെ തമിഴിൽ സംസാരിച്ചപ്പോൾ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തിൽ തട്ടിയുള്ള ആശ്വാസവാക്കുകളിൽ, അതുവരെ ശബ്ദം ഉയർത്തിയവർ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിർമല കയ്യിലെടുത്തത്. തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വർഷങ്ങളായി അടുത്തറിയുന്നവർ പോലും പുതിയൊരു നിർമല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്. ബിജെപിയുടെ വക്താവായിരുന്ന, കേന്ദ്രമന്ത്രിയായ നിര്‍മല ഇങ്ങനെയായിരുന്നില്ല. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന മൂർച്ചയേറിയ വാക്കുകൾ തൊടുത്തുവിട്ട് എതിരാളിയെ നിശ്ശബ്ദയാക്കുന്ന ബിജെപിയുടെ സമർഥയായ നേതാവായിരുന്നു അവർ. ഇന്നും ആ സാമർഥ്യത്തിന് കുറവില്ല. തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയിൽ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മൂന്നാം മോദിസർക്കാരിലെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാജ്യത്ത് കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുകയാണ്. നിർമല സീതാരാമൻ പിന്നിട്ട വെല്ലുവിളികൾ നിറഞ്ഞ വഴികളും, രാഷ്ട്രീയത്തിലും ജീവിതത്തിലും പുലർത്തുന്ന മൂല്യങ്ങളും ഈ വനിതാ നേതാവിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളും അടുത്തറിയാം.
ഉത്സാഹമുണ്ട്. മുന്നേറ്റത്തിനു കരുത്തുമുണ്ട്. ഓഹരി വിപണിക്കു പക്ഷേ, ഈ ആഴ്ച പിന്നിടേണ്ടത് ആശങ്കയുടെ വൻമതിലാണ്. മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റ് നിർദശങ്ങളെക്കുറിച്ചുള്ള ആശങ്കകളുടെ വൻമതിൽ. ബജറ്റിനു തൊട്ടുമുൻപുള്ള വ്യാപാരവാരത്തിന്റെ സ്വഭാവം മുൻകാലങ്ങളിൽ എങ്ങനെയായിരുന്നുവെന്നു പരിശോധിച്ചാൽ വ്യക്തമാകുന്നതു കൂടുതൽ സന്ദർഭങ്ങളിലും നിഫ്റ്റിയുടെ പ്രതികരണം നിലവിലെ പ്രവണതയ്ക്കു വിരുദ്ധമായിരുന്നുവെന്നാണ്. നിക്ഷേപകരിലെ ഒരു വിഭാഗത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനവും ഇതുതന്നെ. ജൂലൈ 15ന് ആരംഭിക്കുന്ന വ്യാപാരവാരം നാലു ദിവസത്തിലൊതുങ്ങുന്നതാണ് എന്നതും മുന്നേറ്റത്തിന് അത്ര അനുകൂലമല്ല.
റിസർവ് ബാങ്ക് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള പണാവലോകനയോഗത്തിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമാനമായി നിലനിർത്തി. അതുകൊണ്ട് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും. വിലക്കയറ്റ നിരക്ക് മുൻ
രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് അധികം ദിവസമായില്ല. ഇതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിൽ സോളർ പദ്ധതികൾക്കു പ്രോത്സാഹനം നൽകുമ്പോൾ കേരള ബജറ്റിൽ മറിച്ചുള്ള തീരുമാനമുണ്ടായതു വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. പുനരുപയോഗ ഊർജം സംബന്ധിച്ച കരടുചട്ടത്തിലെ വ്യവസ്ഥ യാഥാർഥ്യമാകുന്നതോടെ പുരപ്പുറ സൗരവൈദ്യുതോൽപാദകർക്ക് ഇരട്ട ആഘാതമാകുമെന്ന ആശങ്കയുമുണ്ട്.
ബാങ്കിങ് മേഖലയെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനങ്ങൾ ഇത്തവണ കേന്ദ്ര ബജറ്റിൽ ഇല്ലായിരുന്നു. സാധാരണ പൊതുമേഖല ബാങ്കുകൾക്ക് മൂലധന സഹായം, ബാങ്കുകൾ കൂട്ടിച്ചേർക്കുക, സ്വകാര്യവൽക്കരിക്കുക എന്നിങ്ങനെയുള്ള നയങ്ങളോ നടപടികളോ ഒക്കെ ബജറ്റിൽ ഉണ്ടാകാറുണ്ട്. ഈ ബജറ്റിൽ അതും ഉൾക്കൊള്ളിച്ചിട്ടില്ല. എങ്കിലും ബാങ്കിങ്
1,436,483,005 ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.
ഇടക്കാല ബജറ്റായതിനാൽ വെടിക്കെട്ടൊന്നും പ്രതീക്ഷിക്കേണ്ടെന്നു ധന മന്ത്രി നിർമല സീതാരാമൻ മുൻകൂർ വ്യക്തമാക്കിയിരുന്നു. എങ്കിലും വേണ്ടിവന്നാൽ കൂടെ കത്തിക്കാൻ കതിനകൾ കരുതിവച്ചായിരുന്നു ഓഹരി വിപണിയുടെ കാത്തിരിപ്പ്. മന്ത്രി വാക്കു പാലിച്ചപ്പോൾ കതിനകൾക്കു തീകൊളുത്താനുള്ള അവസരം വിപണിക്ക് ഇല്ലാതാകുകയായിരുന്നു. ബജറ്റ് നിർദേശങ്ങൾ വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ധരുടെ വ്യാഖ്യാനങ്ങൾ പിറ്റേദിവസം പുറത്തുവന്നപ്പോഴാണ് അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നു വിപണിക്കു വിളക്കു കത്തിയതും കരുതിവച്ചിരുന്ന കതിനകൾ പൊട്ടിച്ച് ആകെ ആഘോഷമാക്കിയതും.
നികുതി നിരക്കിൽ മാറ്റമില്ല, നിലവിലെ ആദായനികുതി സ്ലാബുകൾ തുടരും എന്നു ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചതോടെ ഈ ബജറ്റിൽ മറ്റു പല മേഖലയിലുമെന്ന പോലെ നികുതിദായകർക്കും ഒന്നുമില്ല എന്നതായിരുന്നു പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ വർഷങ്ങളായി തർക്കത്തിൽ കിടക്കുന്ന 25,000 രൂപവരെയുള്ള ടാക്സ് ഡിമാൻഡുകൾ പിൻവലിക്കും എന്ന, ഒരു കൂട്ടം നികുതിദായകർക്ക് ഏറെ ആശ്വാസം പകരുന്ന നിര്‍ദേശം ബജറ്റിലുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി എന്നതാണ് വാസ്തവം. ഇടക്കാല ബജറ്റാണെങ്കിലും ഈ ഉത്തരവ് നടപ്പിലാകും എന്നു തന്നെ കരുതാം. എന്നാൽ മോദി സർക്കാർ അല്ല വീണ്ടും അധികാരത്തിലെത്തുന്നതെങ്കിൽ ഇതിൽ മാറ്റം വരാം.
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. അയോധ്യ രാമക്ഷേത്ര തീർഥാടകർക്കായി തയാറാക്കിയ യാത്രാ സഹായി, ഇന്ത്യ മുന്നണിയിൽ നിന്ന് കൂട് വിട്ട് ബിജെപി പക്ഷത്തേക്ക് ചേക്കേറി ‘ഒൻപതാം തവണയും’ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ രാഷ്ട്രീയ യാത്രയുടെ കഥ, രാജ്യത്തെ ശുചിത്വ നഗരങ്ങളിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സൂറത്തിന്റെ കഥ എന്നിവയ്ക്കും വായനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്.
ധന മന്ത്രി നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങൾ കേൾക്കുമ്പോൾ നിർവികാരതയോടെ കേട്ടിരുന്ന ഓഹരി വിപണിക്കു പിറ്റേന്നായപ്പോൾ അത്യാവേശം. വില സൂചികകളിലൊന്നു റെക്കോർഡിൽ; മറ്റൊന്നു റെക്കോർഡിനു തൊട്ടടുത്തും. നിഫ്റ്റിയാണു റെക്കോർഡിട്ടത്. മുൻ റെക്കോർഡായ 22,124 പോയിന്റ് മറികടന്നെങ്കിലും പിന്നീടു പടിയിറങ്ങേണ്ടിവന്ന സൂചികയ്ക്കു 156.65 പോയിന്റ് നേട്ടത്തോടെ 21,853.80 നിലവാരത്തിൽ അവസാനിക്കാൻ കഴിഞ്ഞു.
രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറിയ ഐടി സെക്ടറിനൊപ്പം ബാങ്കുകളും, റിലയൻസും മുന്നേറിയപ്പോൾ ഇന്ന് വീണ്ടും റെക്കോർഡ് തകർത്ത ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ തിരിച്ചിറങ്ങിയെങ്കിലും നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22126 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 21853
എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.
മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റെയിൽവേ വികസനത്തിന് 2,52,000 കോടി നീക്കി വക്കുമ്പോൾ കേരളത്തിനുമുണ്ട് ഒരു റെക്കോർഡ്. കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ വാഗ്ദാനം. കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്നത്. കേരളത്തിൽ പാത ഇരട്ടിപ്പിക്കലിനും അതിവേഗ ട്രെയിനുകളുടെ കടന്നുവരവിനും വഴിയൊരുങ്ങുന്നതിനൊപ്പം തന്നെ മറ്റൊന്നുകൂടി അശ്വനി വൈഷ്ണവ് പറഞ്ഞിട്ടുണ്ട്; സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്റെ ഭാവി. പദ്ധതി സംസ്ഥാന സർക്കാർ തന്നെ ഉപേക്ഷിച്ചുവെന്നും കേരളത്തിലെ ട്രാക്കുകളിൽ വളവുകൾ നിവർത്തിയാൽ വന്ദേഭാരത് ട്രെയിൻ 160 കിലോമീറ്റർ വേഗത്തിൽ വരെ ഓടിക്കാനാവും എന്നുമാണ് ബജറ്റിനു ശേഷം മന്ത്രി അശ്വനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്രാക്ക് നവീകരണം ഉൾപ്പെടെയുള്ള നവീകരണ പരിപാടികൾ നടക്കണമെങ്കിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകണം. സർക്കാരിന്റെ മെല്ലെപ്പോക്ക് പദ്ധതികളെ ബാധിക്കുന്നുണ്ടെന്ന വിമർശനം മുൻപും ഉയർന്നിട്ടുണ്ട്. 2744 കോടി രൂപയുടെ റെയിൽവേ വികസനം കേരളത്തിൽ ഏതൊക്കെ മേഖലകളെയാണ് ലക്ഷ്യമിടുന്നത്? പൊതുവിൽ നടപ്പാക്കുന്ന ഏതൊക്കെ പദ്ധതികൾ കേരളത്തിന് ഗുണം ചെയ്യും? വിശദമായി പരിശോധിക്കാം.
ഓഹരി വിപണിക്കു ബജറ്റ് പ്രഖ്യാപനങ്ങൾ പ്രചോദനമായില്ല. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിൽ പ്രകടമായ പ്രസരിപ്പൊഴിച്ചാൽ വ്യാപാരത്തിന്റെ ആറേകാൽ മണിക്കൂറിലും വിപണി ശോകമൂകമായിരുന്നു. ഇടക്കാല ബജറ്റായതിനാൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ, ഓഹരികളുടെയും മറ്റും ഇടപാടുകളുമായി ബന്ധപ്പെട്ട സെക്യുരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ഉപേക്ഷിക്കാൻ ധനമന്ത്രി തയാറാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ. ‘ഭാവിയിലേക്കുള്ള’ ബജറ്റാണെന്നും ഇന്നത്തേക്കായി ഒന്നുമില്ലെന്നും സിൻഹ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനു മുൻപ് നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന അളവുകോൽ കൂടിയായി ഇടക്കാല ബജറ്റ് മാറാമെന്ന കണക്കുകൂട്ടൽ പിഴച്ചില്ല. വൻ പ്രഖ്യാപനങ്ങളോ ജനപ്രിയ വാഗ്ദാനങ്ങളോ ഇടംപിടിക്കാത്ത ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പറയാതെ പറയുന്നു: അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ഇത്തവണ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ‘പൂർണ ബജറ്റ് ഞങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കും’ എന്നു പറയുമ്പോൾ ആ ആത്മവിശ്വാസം പാരമ്യത്തിലെത്തുന്നു.
ന്യൂഡൽഹി /പത്തനംതിട്ട ∙ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി രൂപ കേന്ദ്രബജറ്റിൽ നീക്കിവച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു മികച്ച പരിഗണന ലഭിച്ചു. കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക റെയിൽവേ വികസനത്തിന് അനുവദിച്ചത് ഇത്തവണയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ന്യൂഡൽഹി ∙ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളെല്ലാം 2 മോദി സർക്കാരുകളുടെ അക്കൗണ്ടിൽപ്പെടുത്തിയും പൊതുതിരഞ്ഞെടുപ്പിലേക്കു കരുതലോടെയും ആത്മവിശ്വാസത്തോടെയും ചുവടുവച്ചും ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ ചെസ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിലുണ്ടായ വർധന വരെ ധനമന്ത്രി നേട്ടമായി അവതരിപ്പിച്ചു
ന്യൂഡൽഹി ∙ റെയിൽവേക്ക് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 2,52,000 കോടി രൂപ. ∙ 3 പുതിയ റെയിൽവേ ഇടനാഴികൾ: 1. ഊർജ ഇടനാഴിയിൽ 22,000 കിലോമീറ്റർ പുതിയ പാത, 2. കേരളത്തിനടക്കം ഗുണകരമായ തുറമുഖ കണക്റ്റിവിറ്റി റെയിൽ ഇടനാഴി ‘റെയിൽ സാഗറി’ൽ 2100 കിലോമീറ്റർ പുതിയ പാത. 3. തിരക്കു കുറയ്ക്കാനുദ്ദേശിച്ചുള്ള അമൃത് ചതുർഭുജ ഇടനാഴിയിൽ (ചതുഷ്കോണ ഹൈവേ മാതൃകയിൽ) 16,600 കിലോമീറ്റർ പുതിയ പാത. ഇതടക്കം ആകെ 40,900 കിലോമീറ്റർ പുതിയ പാത നിർമിക്കും.
ന്യൂഡൽഹി ∙ 3 സേനാവിഭാഗങ്ങൾക്കും വൻ ആയുധങ്ങൾ വാങ്ങാൻ മാത്രമായി 1,72,000 കോടി രൂപ വകയിരുത്തി. ഇതിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 1,62,600 കോടിയിൽ 1,57,228.2 കോടിയേ വിനിയോഗിക്കാൻ കഴിഞ്ഞുള്ളൂ. ടാങ്കുകളും മറ്റു കവചിതവാഹനങ്ങളും വാങ്ങുന്നതിനു കഴിഞ്ഞ ബജറ്റിൽ 3000 കോടി നൽകിയെങ്കിലും 2500 കോടിയാണു വിനിയോഗിച്ചത്.
ന്യൂഡൽഹി ∙ ഇന്നലത്തെ ഇടക്കാല ബജറ്റോടെ തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച അപൂർവ നേട്ടത്തിൽ മൊറാർജി ദേശായി, മൻമോഹൻ സിങ്, യശ്വന്ത് സിങ് എന്നിവർക്കൊപ്പമെത്തി നിർമല സീതാരാമൻ. എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് സി.ഡി.ദേശ്മുഖിന്റെ പേരിലാണ്. 1951 മുതൽ 56 വരെ ഒരു ഇടക്കാല ബജറ്റ് ഉൾപ്പെടെ 7 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് മൊറാർജി ദേശായിക്കു തന്നെയാണ്: 10.
ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാരമ്പര്യേതര സമീപനത്തിനും പരമ്പരാഗത ബജറ്റ് ഘടകങ്ങളുടെ അഭാവത്തിനും ബജറ്റ് വിമർശനം നേരിടുന്നു. കൃത്യമായ ബജറ്റ് നിർദേശങ്ങളുടെയും കണക്കുകളുടെയും അഭാവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ അമിത ആത്മവിശ്വാസത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്നും വിമർശനം ഉയർന്നു കഴിഞ്ഞു. ഒരുപക്ഷേ പരമ്പരാഗത സാമ്പത്തിക പദ്ധതിയായി കണക്കാക്കാൻ മടിക്കുന്ന ബജറ്റിന് വ്യക്തവും ഗൗരവമേറിയതുമായ ഒരു ലക്ഷ്യമില്ലെന്ന് പറയേണ്ടി വരും. ഇത് വാസ്തവത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന്റെ ഫലപ്രാപ്തിയെ പലരും ചോദ്യം ചെയ്യുന്നു.
തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ
തുകൽപ്പെട്ടിയിൽ പത്രാസോടെ എത്തിയിരുന്ന ബജറ്റിനെ 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞെടുത്ത്, ചരടിൽ കെട്ടി ഏവരെയും ഞെട്ടിച്ച ധനമന്ത്രിയാണ് നിർമല സീതാരാമന്. 2021-22 വർഷം മുതൽ ബജറ്റ് രേഖകൾ ടാബിലാക്കി അതിനെ അശോകസ്തംഭം പതിപ്പിച്ച ചുവന്ന കവറിലാക്കിയും പരിഷ്കരിച്ചു. പക്ഷേ, ഇത്തരം കൗതുകങ്ങൾക്കും അവകാശവാദങ്ങൾക്കും കണക്കുകൾക്കും അപ്പുറം ബജറ്റെന്ന് കേട്ടാൽ ജനം അറിയാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്- നേട്ടവും നഷ്ടവും. സാധാരണക്കാരന് അത് സാധനങ്ങളുടെ വിലയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവുമാണെങ്കില്‍ സമ്പന്നരുടെ കണ്ണ് നികുതി ഘടനയിലെ മാറ്റങ്ങളും, വ്യവസായ പദ്ധതികളിലും വരെ നീണ്ടുകിടക്കുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളൊന്നും സ്ഥാനം പിടിച്ചില്ല. എന്നിട്ടും രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റായി അവതരിപ്പിച്ചത് വോട്ട് ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇടക്കാല ബജറ്റിലെ പരിമിതികൾക്കുള്ളിലും വോട്ടിനായുള്ള 'നിർമല ബുദ്ധി' ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. പാർലമെന്റിൽ നീണ്ട ബജറ്റ് അവതരണം നടത്തിയ റെക്കോർഡിന് ഉടമയാണ് നിർമല സീതാരാമൻ. 2020ൽ രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച നിർമല ഇക്കുറി 58 മിനിറ്റിൽ ഒതുക്കി. നിർമലയുടെ 58 മിനിറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ബജറ്റ് അവതരണത്തിലെ പ്രത്യേകതകൾ എന്തൊക്കെ?
കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മൂലധന ചെലവ് കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർദ്ധിപ്പിച്ചു 11 .11 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പദ്ധതി. ഓഹരി വിപണി ഈ ഒരു മൂലധന ചെലവ് ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊതുവെ ബജറ്റിനോട് ഓഹരി
ബജറ്റ് പ്രതീക്ഷയിൽ മുന്നേറ്റത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബജറ്റ് അവതരണം അറിഞ്ഞില്ല എന്ന മട്ടിലാണ് ഇന്ന് പെരുമാറിയത്. ഇന്ന് 21780 പോയിന്റിൽ ആരംഭിച്ച ശേഷം 21832 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ബജറ്റ് വതരണത്തിന് ശേഷം നഷ്ടത്തിൽ 0.13% നഷ്ടത്തിൽ 21697 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്നലത്തെ
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് വർഷമായിട്ടും, ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന സംസ്ഥാനമായിട്ടും ഇത്തവണയും കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചു. കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇത്തവണയും അവഗണനയുണ്ടായി. ഇടക്കാല ബജറ്റായതിനാലാണ് വലിയ
തിരുവനന്തപുരം∙ കോര്‍പറേറ്റ് താല്പര്യങ്ങള്ക്കു മാത്രം മുന്‍ഗണന നല്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേരളത്തെ സംബന്ധിച്ചും ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും സതീശന് കുറ്റപ്പെടുത്തി
ബജറ്റ് ഒരു വാർഷിക കലാപരിപാടിയാണ്. ഈ വർഷത്തെ ബജറ്റിൻ്റെ പ്രത്യേകത ഒരു വർഷത്തേക്കുള്ള കണക്കവതരണം അല്ലായെന്നതാണ്. കേവലം, ഒരു ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. വലിയവൻ പിറകെ വരും; തെരഞ്ഞെടുപ്പിന് ശേഷം .തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ മാത്രമേ ശരിയായ ചിത്രം അനാവരണം
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണോ അതോ സർക്കാരിന്റെ പ്രോഗ്രസ് കാർഡോ? വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തിരഞ്ഞെടുപ്പു പ്രകടന പത്രികതന്നെ ബജറ്റിൽ പ്രതീക്ഷിച്ചവരും ഏറെയാണ്. ഇടക്കാല ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണെന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങളെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർ എന്നാൽ നിരാശരായി. സത്യത്തിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് ഉയർത്തുന്നത് ഏതാനും ചോദ്യങ്ങളാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ ബജറ്റെന്നതിലുപരി ജനങ്ങൾക്കു മുന്നിൽവച്ച മോദി സർക്കാരിൻറെ പ്രോഗ്രസ് കാർഡെന്നു വിശേഷിപ്പിക്കാം. അതേസമയം രാജ്യത്ത് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലാണ് മോദി സർക്കാരിന്റെ കരുതലെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ പക്ഷേ ഈ വിഭാഗങ്ങൾക്ക് വേണ്ടി കാര്യമായൊന്നും കരുതിയിട്ടില്ല. എന്നാൽ വരും ബജറ്റിൽ ഇവർക്കായുള്ള ക്ഷേമ പദ്ധതികളുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടുതാനും. അതിലേറെ, തുടർ ബജറ്റ് തങ്ങൾതന്നെ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും നിർമലയുടെ പ്രസംഗത്തിലുണ്ട്. എന്താണ് ബജറ്റിന്റെ പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും? രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അടുത്തറിയാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്ന് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ടാണ്. ഓഹരി വിറ്റഴിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം 51,000 കോടി
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച, രണ്ടാം മോദി സര്‍ക്കാരിന്റെ ഈ അവസാന ബജറ്റില്‍ അക്ഷരാത്ഥത്തില്‍ ആരെയും ഞെട്ടിക്കുന്ന ഒരു കണക്കുണ്ട്. ഡയറക്ടറ് ട്രാന്‍സഫറിലൂടെ 34 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ജന്‍ധൻ യോജന അക്കൗണ്ട് ഉടമകള്‍ക്ക് കൈമാറിയപ്പോള്‍ സര്‍ക്കാര്‍ 2.7 ലക്ഷം കോടി രൂപ ലാഭിച്ചു
തിരുവനന്തപുരം∙ പുതിയ കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിനു മുൻപായി, രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ഇടം പിടിച്ച് അയോധ്യയിലെ രാമക്ഷേത്രവും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായി രാമക്ഷേത്രം മാറുമെന്ന സൂചന കൂടിയായി പരാമർശം. മറ്റൊരു പദ്ധതിയെപ്പറ്റി പറയുന്നതിനിടെ നിർമല രാമക്ഷേത്രവും
കൊച്ചി∙ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞചില കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക സ്വപ്ന പദ്ധതി ഇതായിരുന്നു; ‘സൗരോർജം’. മോദിയുടെ വാക്കുകളെ പിന്തുടർന്ന ധനമന്ത്രി നിർമല സീതാരാമൻ ആ സ്വപ്ന പദ്ധതിയെ ഇടക്കാല ബജറ്റിലെ പ്രധാന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും ഇടക്കാല ബജറ്റിലും ഇടം നൽകിയ സൗരോർജ പദ്ധതികൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. കേവലം ഒരു വികസന പദ്ധതിക്കപ്പുറം സൗരോർജം തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ എങ്ങനെയാണ് സഹായിക്കുകയെന്നതും പ്രധാനം. അതിലേറെ സൗരോർജ പദ്ധതി എങ്ങനെയാണ് ജനങ്ങളുടെ കുടുംബ ബജറ്റിൽ ഇടക്കാല ആശ്വാസം നൽകുകയെന്ന ചോദ്യവും പ്രസക്തം. ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഇതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇനി ആവര്‍ത്തിക്കുക സോളര്‍ വൈദ്യുതിയിലാകുമോ? സംശയിക്കേണ്ട, മൂന്നാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യ സൗരോർജ രംഗത്താകുമോ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയെന്ന ചോദ്യം ബജറ്റോടെ ശക്തമായിക്കഴിഞ്ഞു.
ന്യൂഡൽഹി∙ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യുപിഎ കാലത്തേക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്.
അംഗന്‍വാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ലഭ്യമാക്കുന്നത് പ്രത്യക്ഷത്തില്‍ അവര്‍ക്കു വരുമാന വര്‍ധനവു നല്‍കില്ല. പക്ഷേ, ആരോഗ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക ഗണ്യമായ വിധത്തില്‍ ലാഭിക്കുവാന്‍ ഇതവരെ സഹായിക്കും. എത്ര ചെറിയ വരുമാനമുളളവരാണെങ്കിലും
ന്യൂഡൽഹി ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കുമെന്നു കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നൂറ്റാണ്ടുകളോളം ലോകവ്യാപാരത്തിന്റെ മാർഗമായി ഇതു മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ചു
സബ് കാ സാഥ്, സബ് കാ വികാസ്. സബ് കാ വിശ്വാസ് എന്ന സർക്കാരിന്റെ മന്ത്രങ്ങൾ; വിജയിച്ചു എന്ന് സ്ഥാപിക്കാൻ ശ്രമിച്ച കേന്ദ്ര ധനമന്ത്രി സോഷ്യൽ ജസ്റ്റിസ് എന്ന ലക്ഷ്യം നേടാനായി എന്നും അവകാശപ്പെട്ടു. പാവപ്പെട്ടവരെയും യുവാക്കളെയും സ്ത്രീകളെയും അന്നദാതാക്കളായ കർഷകരെയും കേന്ദ്രീകരിച്ചാണ് കേന്ദ്ര സർക്കാർ
ഓരോ തവണയും ബജറ്റിലെ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അടുത്ത വര്‍ഷത്തേക്കുള്ള സാമ്പത്തിക ആസൂത്രണത്തിനു തുടക്കം കുറിക്കുക. ആദായ നികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നതും ഇതേ ഉദ്ദേശവുമായാണ്. ആദായ നികുതി നിരക്കുകളിലും വ്യവസ്ഥകളിലും മാറ്റങ്ങളില്ലാത്ത ഇടക്കാല ബജറ്റാണ്
സ്വന്തം വീടിന്റെ ആവശ്യത്തിനായി മാസം 300 യൂണിറ്റ് വൈദ്യുതി ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നതാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഈ ബജറ്റില്‍ നടത്തിയിരിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്ന്. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ആയിരിക്കും ഇതു യാഥാര്‍ത്ഥ്യമാക്കുക. ഇതുവഴി ഒരു കോടി
ന്യൂഡൽഹി∙ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ സർക്കാർ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് എന്ന വാഗ്ദാനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമപ്രദേശങ്ങളിൽ മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കേന്ദ്രം കൈവരിച്ചതായും അവർ
ന്യൂഡൽഹി ∙ മാലദ്വീപുമായുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ, ലക്ഷദ്വീപിനെപ്പറ്റി കേന്ദ്ര ബജറ്റിൽ പരാമർശിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നാണു പ്രഖ്യാപനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിനു പിന്നാലെ
ന്യൂഡൽഹി∙ ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരേക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ‘‘നിലവിൽ പുതിയ സ്കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക്
പ്രതീക്ഷയുടെ അമിതഭാരം വേണ്ടെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ധനമന്ത്രി നിർമല സീതാരാമന്റെ ‘ബജറ്റ് ടാബ്ലെറ്റി’ൽ എന്തെങ്കിലും കാര്യമായി ഉണ്ടാകുമെന്നു കരുതുന്നവരാണ് ഏറെയും.
ന്യൂഡൽഹി ∙ മോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. 2047ഓടെ വികസിത ഭാരതമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ തുടരുമെന്ന നയമാണ് സ്വീകരിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആവിഷ്കരിച്ച വിവിധ പദ്ധതികൾ തുടരും. ആദായ നികുതി പരിധിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കുകൾ തുടരും. പ്രത്യക്ഷ പരോക്ഷ നികുതികളിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല. പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണെന്നും അവർ വ്യക്തമാക്കി. ആകെ 58 മിനിറ്റ് മാത്രമാണ് ബജറ്റ് പ്രസംഗം നീണ്ടത്.
ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്നു രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യത. സാമ്പത്തിക
ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപനപ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, സെൻസെക്സ് 612 പോയിന്റ്
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കും. അവതരണത്തിൽ കൗതുകങ്ങളും രാഷ്ട്രീയമായി പ്രാധാന്യവുമുള്ള ബജറ്റ് ദിനം പാർലമെന്റിൽ ഒരു ഉൽസവമാണ്. ബജറ്റ് അവതരണത്തിലെ വാക്കുകളും ധനമന്ത്രിയുടെ വസ്ത്രധാരണവും ചരിത്രപരമായ പ്രയോഗങ്ങളും ഒക്കെ രാജ്യത്തു ചർച്ചയാകും. ഏറ്റവും നീളം കൂടിയ
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിർമ്മല സീതരാമൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര കാര്യങ്ങൾ