ന്യൂഡൽഹി ∙ അത്യുഷ്ണവും സൂര്യാതപവും മൂലം കഴിഞ്ഞ നാലുവർഷത്തിനിടെ 4620 പേർ ഇന്ത്യയിൽ മരിച്ചെന്നു റിപ്പോർട്ട്. ഇതിൽ 92% മരണവും തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടെ മാത്രം 4246 പേർ മരിച്ചെന്നാണു കണക്ക്.
കഴിഞ്ഞ വർഷം പ്രതികൂല കാലാവസ്ഥ 1600 ജീവൻ അപഹരിച്ചു. ഇതിൽ 557 മരണങ്ങൾ ഉഷ്ണതരംഗവും സൂര്യാതപവും മൂലമാണ്. 2015ൽ 2081 പേരും 2014ൽ 549 പേരും 2013ൽ 1443 പേരും മരിച്ചു.
നേരിട്ടല്ലാതെ അത്യുഷ്ണത്തിന്റെ ഫലമായുണ്ടായ മറ്റു മരണങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ദിലീപ് മാവ്‌ലങ്കർ പറഞ്ഞു.