ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ചെലവുകൾ വഹിക്കുന്നതിനു കടപ്പത്രങ്ങൾ പുറപ്പെടുവിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശം പിന്തിരിപ്പൻ ആശയമാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ. ഈ രംഗത്തെ സുതാര്യത ഇല്ലാതാക്കാനേ തീരുമാനം ഉപകരിക്കൂവെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ കമ്മിഷൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പു ചെലവു സർക്കാർ വഹിക്കണമെന്ന നിർദേശത്തെയും കമ്മിഷൻ എതിർത്തു. ഇങ്ങനെ ചെയ്താൽ, പ്രചാരണവേളയിൽ സ്ഥാനാർഥി ചെലവാക്കുന്നതു കണ്ടെത്താൻ കഴിയാതെവരും. രസീതു ലഭിക്കുന്ന വോട്ടിങ് യന്ത്രത്തിന്റെ സാധുത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മിഷൻ ഉദ്യോഗസ്ഥർ ഇന്നു സഭാസമിതിക്കു വിശദീകരണം നൽകും.