ന്യൂഡൽഹി∙ ഗർഭസ്ഥ ശിശുവിനു ഗുരുതര നാഡീരോഗം കണ്ടെത്തിയതിനെ തുടർന്നു ഗർഭഛിദ്രത്തിന് അനുമതി തേടിയ സ്ത്രീക്കു സുപ്രീം കോടതിയുടെ ആശ്വാസ വിധി. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് 22 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.
ഗർഭം മുന്നോട്ടു കൊണ്ടുപോകുന്നതു സ്ത്രീക്കു മാനസിക ആഘാതമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയ മുംബൈയിലെ ജെജെ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.