കള്ളപ്പണം, നോട്ട്: ഇന്റലിജൻസ് വിഭാഗം പിടിച്ചത് 560 കോടി

ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തു പിടിച്ചെടുത്തത് 560 കോടി രൂപയുടെ കള്ളപ്പണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം തുകയാണ് 2015–16 സാമ്പത്തിക വർഷം പിടിച്ചെടുത്തതെന്നു ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു.

സംശയാസ്പദമായ പണമിടപാട്, കള്ളനോട്ട്, അതിർത്തി കടന്നെത്തിയ കള്ളപ്പണം എന്നിവയെല്ലാം ഇതിൽ പെടും. കള്ളനോട്ട് പ്രവണതയെ ചെറുക്കുന്നതിനും ഭീകരവാദം തടയുന്നതിനും സഹായകമായ ഈ നേട്ടം രാജ്യത്തിനു ഗുണം ചെയ്യുമെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.