ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ ആസ്തിവർധന സംബന്ധിച്ചു വാർത്ത നൽകിയ ‘ദ് വയർ’ വാർത്താ വെബ്സൈറ്റിനെതിരായ നീക്കങ്ങളെ പരിഹസിച്ചു രാഹുൽ ഗാന്ധി. ‘ഷാ – സാദയ്ക്ക്’ സർക്കാരിന്റെ നിയമസഹായം എന്നു ട്വീറ്റ് ചെയ്ത കോൺഗ്രസ് ഉപാധ്യക്ഷൻ, വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ എന്നു ‘ട്രോളാനും’ മറന്നില്ല. ‘ദ് വയറിന്റെ വായ്മൂടിക്കെട്ടാൻ ജയ് ഷാ ശ്രമിക്കുന്നു’ എന്ന തലക്കെട്ടിലുള്ള വാർത്തയുടെ ലിങ്ക് ഷെയർ ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.