ട്വിറ്ററിൽ ഇനി നീളൻ പേരുകൾ!

ന്യൂഡൽഹി ∙ ട്വിറ്റർ വീണ്ടും ‘വലുതാകുന്നു’. ട്വീറ്റ് ചെയ്യാവുന്ന വാക്കുകളുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ, പേരുകൾക്കും ഇനി വലുപ്പം കൂട്ടാം. നേരത്തെ 20 കാരക്ടേഴ്സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) ആയിരുന്നു പരിധി. അത് 50 ആക്കി വർധിപ്പിച്ചു.

ഉദാഹരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടിലെ പേര് Narendra Modi എന്നാണ്. ഈ പേര് വേണമെങ്കിൽ ഇനി Prime Minister of India Narendra Modi എന്നാക്കാം. എന്നിട്ടും 50 കാരക്ടേഴ്സ് തികഞ്ഞിട്ടില്ല! രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പേര് നിലവിൽ Office of RG എന്നാണ്. ഇത് Congress Vice President Rahul Gandhi എന്നു മാറ്റാനാകും. ഒരു സന്ദേശത്തിന് 140 കാരക്ടേഴ്സ് പരിധിയുണ്ടായിരുന്നതു കഴിഞ്ഞ ദിവസം 280 ആക്കി ഉയർത്തിയിരുന്നു.