തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ; അമിത് ഷാ 31ന് ബെംഗളൂരുവിൽ

ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയുടെ തയാറെടുപ്പുകൾ വിലയിരുത്താൻ ദേശീയ പ്രസിഡന്റ് അമിത്‌ ഷാ 31നു ബെംഗളൂരുവിൽ എത്തും. സ്വന്തം മണ്ഡലങ്ങൾക്കു പുറമേ എംഎൽഎമാർക്കും എംഎൽസിമാർക്കും എംപിമാർക്കും മറ്റൊരു മണ്ഡലത്തിന്റെ പ്രചാരണച്ചുമതല കൂടി ഈയിടെ പാർട്ടി നൽകിയിരുന്നു. ഈ പ്രവർത്തനങ്ങളുടെ പുരോഗതിയാകും അമിത് ഷാ പരിശോധിക്കുക.