ജയ്പുർ ∙ ബോളിവുഡിൽ സ്വഭാവവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ശ്രീവല്ലഭ് വ്യാസ് (60) അന്തരിച്ചു. 2008ൽ മസ്തിഷ്കാഘാതം സംഭവിച്ചശേഷം കിടപ്പിലായിരുന്നു. ആമിർഖാൻ ചിത്രമായ ലഗാനിലെ ഈശ്വർ എന്ന കഥാപാത്രത്തിലൂടെയാണു കൂടുതൽ പ്രശസ്തനായത്. കേതൻ മേത്തയുടെ സർദാറിൽ മുഹമ്മദാലി ജിന്നയുടെ വേഷത്തിലും തിളങ്ങി. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചു. സർഫറോഷ്, അഭയ്, ആൻ, ഷൂൾ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയരംഗത്തെത്തിയ അദ്ദേഹം ടെലിവിഷനിലും നാടകരംഗത്തും ശ്രദ്ധനേടി. ഭാര്യ: ശോഭ വ്യാസ്. രണ്ടു പെൺമക്കൾ.