തേനി ∙ തമിഴ്നാട് തേനിയിലെ കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഈറോഡ് ഗംഗാപുരം സ്വദേശി സതീഷ്കുമാർ(29) ആണു മരിച്ചത്. ഇതോടെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17 ആയി.
കഴിഞ്ഞ ഞായറാഴ്ച രണ്ടരയോടെയാണു കേരള അതിർത്തിക്കു സമീപം തേനി ജില്ലയിലെ കുരങ്ങിണി വനത്തിൽ കാട്ടുതീയുണ്ടായത്.
ചെന്നൈ ട്രെക്കിങ് ക്ലബിന്റെ നേതൃത്വത്തിൽ കൊളുക്കുമലയിലേക്കു ട്രെക്കിങ് നടത്തിയ 39 അംഗ സംഘം കാട്ടുതീയിലകപ്പെടുകയായിരുന്നു.