ശുചിമുറിയില്ലെങ്കിൽ അരിയുമില്ല: ബേദി

ചെന്നൈ∙ ശുചിമുറിയില്ലെങ്കിൽ അരിയുമില്ലെന്ന വിവാദ ട്വീറ്റുമായി പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദി. സംസ്ഥാനത്തെ പാവപ്പെട്ടവർക്കു സർക്കാർ സൗജന്യ അരി നൽകുന്ന പദ്ധതിയുണ്ട്. സമ്പൂർണ ശുചിമുറിയില്ലാത്തതും മാലിന്യ മുക്തമല്ലാത്തതുമായ ഗ്രാമങ്ങളിൽ അരി വിതരണം നിർത്തിവയ്ക്കുമെന്നാണു ബേദിയുടെ മുന്നറിയിപ്പ്. ലക്ഷ്യം കൈവരിക്കാൻ ഗ്രാമങ്ങൾക്കു മേയ് 31 വരെ സമയം നൽകിയിട്ടുണ്ട്. കിരൺ ബേദിയുടെ ഏകാധിപത്യ പ്രവണതയുടെ ഉദാഹരണമാണ് ട്വീറ്റെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തി.