Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെ ഉപദ്രവിക്കുന്ന മകന് വീട്ടിൽ കയറാനും അവകാശമില്ല: കോടതി

court-representational-image-7

മുംബൈ ∙ അമ്മയോടു മോശമായി പെരുമാറുന്ന മകന് അവരുടെ വീട്ടിൽ കയറാനും അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി.  തനിക്കും ഭാര്യയ്ക്കും മകനും ദക്ഷിണ മുംബൈ മലബാർഹില്ലിലെ ഫ്ലാറ്റിൽ, 72 വയസ്സുള്ള അമ്മ പ്രവേശനം നിഷേധിച്ചതിനെതിരെ മകൻ നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി.

മാനസിക ദൗർബല്യത്തിനു ചികിത്സയിലായിരുന്ന മകൻ കൊല്ലങ്ങളായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡോക്ടർ കൂടിയായ അമ്മ മൊഴി നൽകിയിരുന്നു. ഇവരുടെ ഭർത്താവും ഡോക്ടറായിരുന്നു. ഭർത്താവിന്റെ മരണത്തോടെയാണ് മകൻ മോശമായി പെരുമാറാൻ തുടങ്ങിയത്. ഒടുവിൽ, മകനും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീടു പുതിയ താഴിട്ട് പൂട്ടി സ്ഥലം വിടുകയായിരുന്നു.

മകനെ പേടിച്ചാണ് താമസം മാറിയതെന്ന അമ്മയുടെ പരാതി കേട്ട കോടതി അതേ വീട്ടിൽ തന്നെ താമസം തുടരാൻ സംരക്ഷണം നൽകണമെന്ന് പൊലീസിനോട് നിർദേശിച്ചു. മകനും കുടുംബത്തിനും തങ്ങളുടെ വീട്ടുസാധനങ്ങൾ ഹൈക്കോടതി കമ്മിഷണറുടെ സാന്നിധ്യത്തിൽ എടുത്തുകൊണ്ടുപോകാനും അനുമതി നൽകി.