Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനന്ദ കേസ്: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി തള്ളി

subramanian-swamy-02

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചു കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിൽ കുറ്റപത്രം സമർ‍പ്പിച്ചു വിചാരണ തുടങ്ങിക്കഴിഞ്ഞെന്ന പരാമർശത്തോടെ ഹർജി കോടതി തീർപ്പാക്കി. ജഡ്ജിമാരായ അരുൺ മിശ്ര, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. തനിക്കു ചില കാര്യങ്ങൾ പറയാനുണ്ടെന്നു സ്വാമി പറഞ്ഞപ്പോൾ, വിഷയം അവസാനിച്ചെന്നു കോടതി മറുപടി നൽകി.