സുനന്ദ കേസ്: തരൂർ കോടതിയിൽ ഹാജരാകേണ്ട

ന്യൂഡൽഹി ∙ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം സംബന്ധിച്ച കേസിൽ ഭർത്താവും മുൻകേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപിക്ക് നേരിട്ടു ഹാജരാകുന്നതിൽനിന്നു കോടതി ഇളവു നൽകി. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ നേരിട്ടു ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കണമെന്ന തരൂരിന്റെ ആവശ്യം അഡീഷനൽ ചീഫ് മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 23നു പരിഗണിക്കും.