Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടുന്നനെ തിക്കും തിരക്കും; മരണത്തിന്റെ ഞെട്ടൽ

Rajaji Hall

കലൈജ്ഞർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ പൊലീസ് ചെറു സംഘങ്ങളായി കടത്തിവിടുന്നതിനിടെയാണു പെട്ടെന്നു തിരക്കും അപകടവും ഉണ്ടായത്. പലരും ചുറ്റും നിന്നവരുടെ ദേഹത്തേക്കു മറിഞ്ഞു വീണു. ചിലർ ബോധംകെട്ടു. അതിനിടെ ഞെട്ടലായി രണ്ടുപേരുടെ മരണം. എംജിആർ നഗർ സ്വദേശിനി സെമ്പകമാണു (60) മരിച്ചവരിൽ ഒരാൾ. മരിച്ച പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്കുശേഷം സ്ഥിതിഗതികൾ പലപ്പോഴും പൊലീസിന്റെ പിടി വിട്ടു.

ശവമഞ്ചം വരെ തള്ളിമറിക്കുന്ന രീതിയിൽ അണികൾ ഇളകി. താഴെ നിന്നാൽ കലൈജ്ഞരുടെ മുഖം കാണാൻ കഴിയാത്തതും ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു. ഇടയ്ക്കു പൊലീസ് ലാത്തി വീശിയതോടെയാണു സ്ഥിതി അൽപമെങ്കിലും നിയന്ത്രണത്തിലായത്. എന്നാൽ, പൊലീസ് കയ്യും കെട്ടി നിന്നതാണു പ്രശ്നകാരണമെന്നാണ് ഡിഎംകെയുടെ ആക്ഷേപം. ഭരണത്തിലിരിക്കുന്നവർ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ഡിഎംകെ അണികൾ കരുത്തു പ്രകടിപ്പിച്ചുവെന്നായിരുന്നു പാർട്ടി വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ പ്രതികരണം.