കുട്ടികൾക്ക് പീഡനം: വധശിക്ഷാ നിയമം പ്രാബല്യത്തിൽ; നിയമഭേദഗതി രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡൽഹി ∙ പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളിലെ പ്രതികൾക്കു വധശിക്ഷ അടക്കം കർശന ശിക്ഷ നൽകുന്ന കുറ്റകൃത്യനിയമ ഭേദഗതി (2018) രാഷ്ട്രപതി അംഗീകരിച്ചു. കഠ്‌വയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നാലെ, ഏപ്രിൽ 21നു പുറപ്പെടുവിച്ച ഓർഡിനൻസിനു പകരമാണ് ഭേദഗതി. പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതി അംഗീകരിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലും (ഐപിസി), തെളിവു നിയമത്തിലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമത്തിലും ഭേദഗതി വരും.