ചെന്നൈ∙ എം.കരുണാനിധിയുടെ നിര്യാണത്തിൽ മനം നൊന്ത് 248 പേർ മരിച്ചതായി ഡിഎംകെ. ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണു പാർട്ടി ഇക്കാര്യം അറിയിച്ചത്.
അഴഗിരിയെന്ന പേര് ഡിഎംകെ ജനറൽ കൗൺസിൽ യോഗ വേദിയിൽ ആരും പറഞ്ഞില്ല. അണ്ണാ അറിവാലയത്തിനു പുറത്ത് ആഹ്ലാദ നൃത്തം ചവിട്ടിയ പ്രവർത്തകർ പറഞ്ഞു- ദളപതിയെ വെല്ലാൻ ആർക്കുമാവില്ല. എതിർ ശബ്ദമുയർത്തുന്നവർക്കൊന്നും ജനപിന്തുണയില്ല.