അശ്ലീല സന്ദേശം; അധ്യാപകനെ പുറത്താക്കി

Representational image

മുംബൈ∙  വിദ്യാർഥിനികൾക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച അധ്യാപകനെ ബാന്ദ്രയിലെ കോളജ് അധികൃതർ പുറത്താക്കി. ഇതേസംഭവത്തിൽ ഉൾപ്പെട്ട വൈസ് പ്രിൻസിപ്പലിനെ സ്ഥാനത്തു നിന്ന് മാറ്റി. ഇരുവരും രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നെന്നാണ് വിദ്യാർഥിനികളുടെ പരാതി. ഏതാണ്ട് മുന്നൂറോളം പേർ പരാതി നൽകിയതിനെ തുടർന്ന് മാനേജ്‌മെന്റ് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരുന്നു നടപടി. മുംബൈ സർവകലാശാലയുടെ വിമൻസ് ഡവലപ്‌മെന്റ് സെല്ലിനും വിദ്യാർഥികൾ പരാതി നൽകിയിരുന്നു.