ബഹ്റെയ്ച് (യുപി) ∙ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുമായി തർക്കിക്കുകയും രോഗികളെ ചികിത്സിക്കുന്നതിനു തടസ്സം നിൽക്കുകയും ചെയ്തുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ കോടതി മോചിപ്പിച്ചു. ഗോരഖ്പുരിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. കഫീൽ ഖാൻ ജാമ്യത്തിലായിരുന്നു.